തുറക്കെടാ വാതില്‍ ! ബംഗളൂരുവില്‍ മൃഗശാലയിലെത്തിയ സന്ദര്‍ശകരെ ആക്രമിക്കാനൊരുങ്ങി സിംഹങ്ങള്‍, വീഡിയോ വൈറലാകുന്നു

lion647_090516103351ബംഗളൂരു ബെന്നര്‍ഗട്ട ദേശീയ പാര്‍ക്കിലെത്തിയ വിനോദസഞ്ചാരികളെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന സിംഹങ്ങളുടെ വീഡിയോ വൈറലാകുന്നു. രണ്ടു വാഹനങ്ങളിലെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ രണ്ടു സിംഹങ്ങള്‍ തടഞ്ഞുനിര്‍ത്തുകയാണ്. ഇതിനിടെ മറ്റൊരു സിംഹം കൂടി സമീപമെത്തുന്നു. യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാതെയിരുന്നതോടെ സിംഹങ്ങള്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ദുര്‍ഗാ നന്ദിനി എന്ന യുവതിയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ബംഗളൂരു നഗരത്തില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ഈ പാര്‍ക്ക് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. 731.88 ഏക്കറില്‍ നീണ്ടുകിടക്കുന്ന ഈ പ്രദേശത്ത് മൃഗശാല, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, പാമ്പുവളര്‍ത്തല്‍ കേന്ദ്രം എന്നിവയെല്ലാമുണ്ട്. വീഡിയോ കണ്ടുനോക്കൂ…

Related posts