ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം ! റി​സ​ർ​വ് ബാ​ങ്ക് ഓ​ഫീ​സ​റു​ടെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത ആ​ർ​എ​സ്എ​സു​കാ​ര​ൻ പി​ടി​യി​ൽ

ക​ര​മ​ന: ശ​ബ​രി​മ​ല വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത ആ​ർ​എ​സ്എ​സു​കാ​ര​ൻ പി​ടി​യി​ൽ. പാ​പ്പ​നം​കോ​ട് ടെ​ലി ന​ഗ​ർ ടി​എ​ൻ​ആ​ർ​എ 9 ൽ ​താ​മ​സി​ക്കു​ന്ന നാ​രാ​യ​ണ​ൻ എ​ന്ന​യാ​ളു​ടെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ കി​ഴ​ക്കേ​വി​ള സ്വ​ദേ​ശി അ​നി​ൽ (31 , കൊ​ച്ച​നി) നെ​യാ​ണ് ക​ര​മ​ന എ​സ്ഐ ആ​ർ.​എ​സ്.​ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​രാ​യ​ണ​ൻ ഫേ​സ് ബു​ക്കി​ൽ സ്ത്രീ ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച് പോ​സ്റ്റ് ഇ​ട്ടി​രു​ന്നു.ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​നി​ൽ രാ​ത്രി 12 ഓ​ടെ നാ​രാ​യ​ണ​ൻ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന പാ​പ്പ​നം​കോ​ട് ടെ​ലി ന​ഗ​റി​ലെ വീ​ട്ടി​ൽ എ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞ് ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ര​മ​ന പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​സ്.​ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​സി​പി​ഒ വി​വേ​ക്, സി​പി​ഒ അ​ഭി​ലാ​ഷ്, രാ​ജ്യ​ല​ക്ഷ്മ​ൺ എ​ന്നി​വ​ർ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.
പ്ര​തി​ക്കെ​തി​രെ ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും വീ​ട് ത​ക​ർ​ത്ത​തി​നും ക​ര​മ​ന പോ​ലീ​സ് കേ​സെ​ടു​ത്തു.
പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​തി​യാ​യ അ​നി​ൽ മു​ൻ​പ് സി​പി​എ​മ്മി​ന്‍റെ ഫ്ള​ക്സ് ത​ക​ർ​ത്ത കേ​സി​ലും പ്ര​തി​യാ​ണ്.

Related posts