വീണ്ടും വെള്ളാപ്പള്ളി! ബിജെപി ചേട്ടനെങ്കില്‍ ബിഡിജെഎസ് അനുജന്‍; എത്ര സീറ്റു തന്നാലും തര്‍ക്കമില്ലാതെ സ്വീകരിക്കും

Vellaആലപ്പുഴ:  ബിഡിജെഎസ്-യുഡിഎഫ് ചര്‍ച്ചകള്‍ മുന്നോട്ടു പോകാഞ്ഞത് വി.എം. സുധീരന്റെ എതിര്‍പ്പുമൂലമെന്ന് വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജന്‍ബാബുവിനെ യുഡിഎഫില്‍നിന്നും ഒഴിവാക്കിയതും സുധീരനാണ്. അധികാരഭ്രമത്തില്‍ കെപിസിസി ഭ്രാന്തമായി പ്രവര്‍ത്തിക്കുന്നു.

കേരളം ആരു ഭരിക്കുമെന്ന് ഇനി എന്‍ഡിഎ തീരുമാനിക്കുമെന്നും ബിജെപി ചേട്ടനും ബിഡിജെഎസ് അനിയനുമാണെന്നും എത്ര സീറ്റു തന്നാലും തര്‍ക്കമില്ലാതെ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിനു രണ്ടരമാസം കിട്ടിയത് ബിഡിജെഎസിനു ഏറെ സഹായകരമാകും. എസ്എന്‍ഡിപിയെ വിമര്‍ശിച്ചു ന്യൂനപക്ഷപ്രീണനം നടത്താനാണ് വി.ഡി. സതീശന്റെ ശ്രമം. ശബരിമല സ്വത്തു തര്‍ക്കത്തിലെ പരസ്യസംവാദത്തില്‍നിന്നും സതീശന്‍ ഒളിച്ചോടി. തന്നെ കേസില്‍ കുടുക്കി ഓടിക്കാന്‍ നോക്കേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം: എസ്എന്‍ഡിപി യൂണിയന്‍ മുന്‍ കൗണ്‍സിലര്‍ പോലീസില്‍ പരാതി നല്‍കി

പറവൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഫ്രെബുവരി 26നു പറവൂരില്‍ നടന്ന ഹിന്ദു ഐക്യവേദി മഹാസംഗമത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ പറവൂര്‍ പോലീസിലും ആലുവ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി. എസ്എന്‍ഡിപി യൂണിയന്‍ മുന്‍ കൗണ്‍സിലര്‍ ചേന്ദമംഗലം ചെറുകളത്തില്‍ സി.ആര്‍. സന്തോഷ് കുമാറാണ് പോലീസ് നടപടി ആവശ്യപ്പെട്ടത് പരാതി നല്‍കിയത്. മതേതരത്വം തകര്‍ക്കുന്നതും ഭരണഘടനയെ അവഹേളിക്കുന്നതുമാണ് പ്രസംഗമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സമ്മേളനത്തില്‍ തൊഗാഡിയയെന്ന് തന്നെ ചിലര്‍ വിശേഷിപ്പിക്കാറുണ്ടെന്ന് അഭിമാനപൂര്‍വം പറഞ്ഞാണ് വെള്ളാപ്പള്ളി പ്രസംഗം ആരംഭിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു. പ്രസംഗത്തിലുടനീളം വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ മതസര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങളാണ് നടത്തിയത്. സ്ഥലം എംഎല്‍എ വി.ഡി. സതീശനെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വെള്ളാപ്പള്ളി പ്രസംഗിച്ചു. പ്രസംഗത്തിന്റെ സിഡിയോടൊപ്പമാണ് പരാതി നല്‍കിയിട്ടുള്ളത്. സിഡി പരിശോധിച്ചശേഷം ഇന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Related posts