സ്കൂള്‍ പരിസരങ്ങളില്‍ ബൈക്കില്‍ കറങ്ങിനടന്ന് വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്ന സംഘത്തിന് പിടിവീഴും

KKD-BIKEപത്തനാപുരം : സകൂള്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി നടക്കുന്ന സംഘത്തെ പിടികൂടാന്‍ പത്തനാപുരം പോലീസിന്റെ ഓപ്പറേഷന്‍ .ഐ ജി യുടെ നിര്‍ദേശ പ്രകാരം പിങ്ക് ബീറ്റ് എന്ന സ്ക്വാഡ് സംഘംരൂപീകരിച്ചാണ് പത്തനാപുരത്ത് രാവിലെയും വൈകുന്നേരവും പട്രോളിംഗ് നടത്തുന്നത്.എസ് ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ രണ്ട് വനിതാപൊലീസുകാരടക്കം സംഘത്തിലുണ്ട്.സ്ക്കൂള്‍ കോളജ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നവരെയും രണ്ടും മൂന്നും പേരുമായി ബൈക്കില്‍ കറങ്ങി നടക്കുന്നവരെയും പിടികൂടും.യൂണിഫോമില്‍ അല്ലാതെ എത്തുന്ന സ്ക്വാഡ് അംഗങ്ങള്‍  ശല്യക്കാരെ പിടികൂടും.രണ്ട് പോലീസ് വാഹനങ്ങളും സജ്ജമാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ കുറ്റക്കാരായ നിരവധിപേരെ പിടികൂടി താക്കീത് നല്‍കി വിട്ടയച്ചു. പത്തോളം പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. ഇരു ചക്ര വാഹനങ്ങളില്‍ കറങ്ങുന്ന ഫ്രീക്കന്മാര്‍ക്കൊപ്പം ചില ഓട്ടോ െ്രെഡവറുമാരെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂളില്‍ പോകാനിറങ്ങിയ പെണ്‍കുട്ടിയുമായി, കുണ്ടയം സ്വദേശിയായ ഓട്ടോ െ്രെഡവറെ പോലീസ് പിടികൂടിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടിയെ രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് വിട്ടയച്ചത്. കിഴക്കന്‍ മേഖലയില്‍ പൂവാലശല്യം അതിരൂക്ഷമാണ്.

ഇടുങ്ങിയ റോഡുകളിലൂടെ കോളേജിലും സ്കൂളിലും ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന പെണ്‍കുട്ടികളെ ബൈക്കില്‍ എത്തുന്ന സംഘം ശല്യം ചെയ്യുന്നതും മൊബൈലില്‍ ഫോട്ടോ എടുക്കുന്നതും ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ദിവസങ്ങള്‍ക്കു മുന്‍പ് സ്കൂളില്‍ പോയി മടങ്ങി വരുകയായിരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ യുവാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് മാലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.പൂവാലശല്യം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയമ നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പത്തനാപുരം പൊലീസ്.

Related posts