ഹിതപരിശോധനയില്ല; വാഴക്കുളത്ത് ഐഎന്‍ടിയുസി പണിമുടക്കിലേക്ക്

EKM-INTUCവാഴക്കുളം:  വര്‍ഷങ്ങളായി ഹിതപരിശോധന നടത്താത്തതില്‍ പ്രതിഷേധിച്ച് മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഐഎന്‍ടിയുസി  യൂണിയന്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. പ്രതിവര്‍ഷം ഹിതപരിശോധന  നടത്തി തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തി ടേണ്‍ അനുവദിക്കുന്ന രീതിയാണ് യൂണിയുകളില്‍നിലനില്‍ക്കുന്നത്.എന്നാല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ മൂന്നുപതിറ്റാണ്ടോളമായി  വെരിഫിക്കേഷന്‍  നടത്താറില്ലെന്നാണ് പ്രധാന  പരാതി. നിലവിലുള്ള പതിനൊന്നുടേമില്‍ സിഐടിയു യൂണിയന്‍ ആറും  സ്വതന്ത്ര ട്രേഡ് യൂണിയന് മൂന്നും ഐഎന്‍ടിയുസിക്ക് രണ്ടും ടേമുകളാണുള്ളത്.

തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആകെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചുള്ള ടേണ്‍  സമ്പ്രദായമല്ല നിലവിലുള്ളതെന്നും അടിയന്തരമായി ഹിതപരിശോധന  നടത്തണമെന്നും  യൂണിയന്‍ പ്രസിഡന്റ് ജോയി മാളിയേക്കല്‍, സെക്രട്ടറി ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതേ  ആവശ്യമുന്നയിച്ച് മൂവാറ്റുപുഴ  അസിസ്റ്റന്റ്  ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും  മറ്റു യൂണിയനുകള്‍ ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലാണ്.  സമീപ പഞ്ചായത്തുകളിലെല്ലാം  പ്രതിവര്‍ഷം ഹിതപരിശോധനക്കനുസരിച്ചുള്ള   ടേണ്‍ വിഭജനംനടത്താറുണ്ട്.  ഇവിടിങ്ങളില്‍ തൊഴില്‍ തര്‍ക്കവും  പ്രതിസന്ധികളും ഉണ്ടാകാറല്ലെന്നും നേതാക്കള്‍ പറഞ്ഞു.

പത്തിനു മുമ്പ്  ഹിതപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി ടേണ്‍ വിഭജനം നടത്താന്‍ അധികൃതര്‍ തയാറാകാത്ത പക്ഷം  തടിപ്പണിമേഖലയില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് യൂണിയന്‍ തീരൂമാനിച്ചിരിക്കുന്നത്. എന്നാല്‍, സ്വതന്ത്രട്രേഡ് യൂണിയനിലെ  ഏതാനും അംഗങ്ങള്‍ രാജിവച്ച്  ഐഎന്‍ടിയുസിയില്‍ ചേര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്ന് സിഐടിയു  നേതാക്കള്‍ പറഞ്ഞു. കൃത്യമായി  തൊഴില്‍ മേഖലയില്‍  പണിയെടുക്കുന്നവരുടെ  അംഗസംഖ്യ പരിഗണിച്ചാല്‍ നിലവിലുള്ള ടേണ്‍ വിഭജനം   ശരിയാണെന്നും ഇവര്‍ പറഞ്ഞു.

Related posts