അഴീക്കോട്: അഴീക്കോട് നിയോജകമണ്ഡലം ഇടതുസ്ഥാനാര്‍ഥി എം.വി. നികേഷ്കുമാര്‍ കുടുംബയോഗങ്ങളുമായി മുന്നോട്ട്. ഇതിനകം നൂറു കൂടുംബയോഗങ്ങള് പിന്നിട്ടതായി എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്നലെ മാത്രം നികേഷ് 12 കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. അഴീക്കോട് നോര്‍ത്തിലെ കപ്പക്കടവ്, മൂന്നുനിരത്ത്, ഓലാടത്താഴ, ശിശുമന്ദിരം, വെള്ളക്കല്ല്, തീപ്പെട്ടി കമ്പനി, അഴീക്കല്‍, ഉപ്പായിച്ചാല്‍ ഭാഗങ്ങളിലായിരുന്നു കുടുംബയോഗങ്ങള്‍. അഴീക്കോട് സൗത്തിലെ തെക്കുഭാഗം, മൈലാടത്തടം, തെരു എന്നിവിടങ്ങളില്‍ ഭവനസന്ദര്‍ശന പരിപാടികളിലും നികേഷ്പങ്കെടുത്തു. കുടുവന്‍ പത്മനാഭന്, കെ. ഗിരീഷ് കുമാര്‍, പി.പി. ഷാജര്‍, മണ്ടൂക്ക് മോഹനന്, എ.പി. അബ്ദുള്‍ നിസാര്‍, കെ. പ്രഭാകരന് എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഇന്നു രാവിലെ ചിറക്കല്‍ മേഖലയില്‍ ഭവനസന്ദര്ശനത്തോടെയാണു പ്രചാരണത്തിനു തുടക്കമാകുക.
100 കുടുംബയോഗങ്ങള്‍ പിന്നിട്ടു നികേഷ് കുമാര്‍
