ഒ​​​​​ന്നി​​​​​ക്കാം, വീ​​​​​ണ്ടെ​​​​​ടു​​​​​ക്കാം; ഈ ​​​​​ജൈ​​​​​വ​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തെ

കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി -5

വേ​മ്പ​നാ​ട്ട് കാ​യ​ലും അ​തി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും നേ​രി​ടു​ന്ന പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ളെ​യും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ളെ​യും മ​റി​ക​ട​ക്കാ​ൻ ഇ​നി ന​മു​ക്കു മു​ന്നി​ലു​ള്ള​ത് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​ര​ങ്ങ​ളു​ടെ​യും വ​ഴി​യാ​ണ്. വേ​ന്പ​നാ​ട്ട് കാ​യ​ലി​ന്‍റെ ജ​ല​സം​ഭ​ര​ണ​ശേ​ഷി ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. മീ​ന​ച്ചി​ലാ​ർ, പ​ന്പ, അ​ച്ച​ൻ​കോ​വി​ലാ​ർ, മ​ണി​മ​ല​യാ​ർ, മൂ​വാ​റ്റു​പു​ഴ തു​ട​ങ്ങി​യ ന​ദി​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന എ​ക്ക​ലും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടി കാ​യ​ലി​ന്‍റെ​യും ന​ദി​ക​ളു​ടെ​യും അ​ടി​ത്ത​ട്ട് ഉ​യ​ർ​ന്നി​രി​ക്കു​ന്നു.

ഇ​തി​നു പ​രി​ഹാ​ര​മാ​യി, കാ​യ​ലി​ലും ന​ദി​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ലും ചെ​ളി​യും നീ​ക്കം ചെ​യ്യാ​നു​ള്ള ഒ​റ്റ​ത്ത​വ​ണ പ​ദ്ധ​തി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​ണം. സ​ർ​ക്കാ​രി​ന് അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​തെ​ത​ന്നെ, നീ​ക്കം ചെ​യ്യു​ന്ന മ​ണ്ണും ചെ​ളി​യും നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും വി​നി​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഈ ​പ​ദ്ധ​തി ലാ​ഭ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ, കാ​യ​ലി​ന്‍റെ ജ​ല​സം​ഭ​ര​ണ​ശേ​ഷി വീ​ണ്ടെ​ടു​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ ഡ്ര​ഡ്ജിം​ഗ് അ​നി​വാ​ര്യ​മാ​ണ്. ഡ്ര​ഡ്ജിം​ഗ് ചെ​യ്തെ​ടു​ക്കു​ന്ന ക​ട്ട​യും ചെ​ളി​യും വേ​ന്പ​നാ​ട് ത​ണ്ണീ​ർ​ത്ത​ട​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കും നി​ർ​മാ​ണ​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്ക​ണം.

തോ​ടു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന​വും ജ​ല​ഗ​താ​ഗ​ത​വും

വേ​ന്പ​നാ​ട് ത​ണ്ണീ​ർ​ത്ത​ട​ത്തി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ണ്ടാ​യി​രു​ന്ന തോ​ടു​ക​ൾ നി​ക​ത്ത​പ്പെ​ടു​ക​യോ പോ​ള​യും പാ​യ​ലും കു​ള​വാ​ഴ​യും മാ​ലി​ന്യ​വും തി​ങ്ങി​നി​റ​ഞ്ഞ് ഒ​ഴു​ക്ക് നി​ല​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. പാ​യ​ലി​നൊ​പ്പം ചെ​ളി​യി​ൽ വേ​രു​റ​പ്പി​ക്കു​ന്ന പ്ര​ത്യേ​ക ത​രം പു​ല്ലു​ക​ളും ജ​ല​പ്ര​വാ​ഹ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്നു. നി​ല​വി​ലു​ള്ള എ​ല്ലാ തോ​ടു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണം. കൈ​യേ​റ്റ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ഒ​ഴി​പ്പി​ക്കു​ക​യും തോ​ടു​ക​ൾ​ക്കു കു​റു​കെ വ​ള്ള​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്ന രീ​തി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള താ​ഴ്ന്ന പാ​ല​ങ്ങ​ളും ബ​ണ്ടു​ക​ളും പൊ​ളി​ച്ചു​മാ​റ്റി ഉ​യ​രം കൂ​ട്ടു​ക​യും വേ​ണം.

ചെ​റു​വ​ള്ള​ങ്ങ​ൾ​ക്ക് ഉ​ള്ളി​ലേ​ക്കു ക​ട​ന്നു​വ​രാ​നും ച​ര​ക്കു​ഗ​താ​ഗ​തം ന​ട​ത്താ​നും സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ തോ​ടു​ക​ളെ മാ​റ്റി​യെ​ടു​ത്താ​ൽ, കാ​യ​ലി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളെ കൃ​ത്യ​മാ​യി വി​നി​യോ​ഗി​ച്ച് ഓ​രോ വ​ർ​ഷ​വും നി​ശ്ചി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ ജ​ല​മ​ലി​നീ​ക​ര​ണം ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നാ​കും.

ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ളും രാ​സ​വ​ള നി​യ​ന്ത്ര​ണ​വും

കു​ട്ട​നാ​ട്ടി​ലെ അ​മി​ത​മാ​യ രാ​സ​വ​ള-​കീ​ട​നാ​ശി​നി പ്ര​യോ​ഗം കാ​യ​ലി​ലെ മ​ത്സ്യ​സ​ന്പ​ത്തി​നെ​യും സൂ​ക്ഷ്മ​ജീ​വി​ക​ളെ​യും ന​ശി​പ്പി​ക്കു​ക​യാ​ണ്. മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തി ശാ​സ്ത്രീ​യ കൃ​ഷി​രീ​തി ക​ർ​ശ​ന​മാ​ക്ക​ണം. പ​ര​ന്പ​രാ​ഗ​ത​മാ​യി ക​ർ​ഷ​ക​ർ ചെ​യ്തി​രു​ന്ന​തു​പോ​ലെ, കൃ​ഷി​യി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് കാ​യ​ൽ​വെ​ള്ളം ക​യ​റ്റി​യി​റ​ക്കു​ന്ന രീ​തി പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. പു​റം​മ​ട​ക​ൾ തു​റ​ന്നി​ട്ട് കാ​യ​ലി​ലെ വെ​ള്ളം പാ​ട​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​പ്പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് മ​ണ്ണി​ലെ അ​മ്ല​ത്വം കു​റ​യ്ക്കാ​നും കീ​ട​ങ്ങ​ളെ ന​ശി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​ണ​ക്കി​ലെ​ടു​ത്ത് കൃ​ഷി​ക​ല​ണ്ട​ർ പ​രി​ഷ്ക​രി​ക്കു​ക​യും ഒ​ക്‌​ടോ​ബ​റി​ൽ​ത​ന്നെ കൃ​ഷി​യി​റ​ക്കി ഫെ​ബ്രു​വ​രി​യോ​ടെ കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്താ​ൽ വേ​ന​ൽ​ക്കാ​ല​ത്തെ ഉ​പ്പു​വെ​ള്ള​ഭീ​ഷ​ണി​യി​ൽ​നി​ന്ന് വി​ള​ക​ളെ ര​ക്ഷി​ക്കാ​നാ​കും. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ക്കാ​ൻ സാ​ധി​ച്ചാ​ൽ പാ​ട​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റ്റാ​ൻ സാ​ധി​ക്കും.

ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം

വ​ലി​യ ഹൗ​സ് ബോ​ട്ടു​ക​ളു​ടെ​യും വി​നോ​ദ​സ​ഞ്ചാ​ര യാ​ന​ങ്ങ​ളു​ടെ​യും അ​നി​യ​ന്ത്രി​ത​മാ​യ സ​ഞ്ചാ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക​ൾ ന​ശി​പ്പി​ക്കു​ക​യും കാ​യ​ലി​ൽ എ​ണ്ണ​യും മാ​ലി​ന്യ​ങ്ങ​ളും ക​ല​രാ​ൻ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യി, കാ​യ​ലി​ൽ വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ടു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ജ​ല​പാ​ത​ക​ൾ നി​ശ്ച​യി​ക്കു​ക​യും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ക്കു​ക​യും വേ​ണം. ടൂ​റി​സ​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു വി​ഹി​തം കാ​യ​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി മാ​റ്റി​വ​യ്ക്ക​ണം. വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് കാ​യ​ലി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നും ജ​ല​ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും സാ​ധി​ക്കും. കൂ​ടാ​തെ, ആ​ർ ബ്ലോ​ക്ക്, കൈ​ന​ക​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​വു​ന്ന​താ​ണ്. മ​ല​രി​ക്ക​ൽ ആ​ന്പ​ൽ ടൂ​റി​സ​ത്തെ മാ​തൃ​ക​യാ​ക്കി ബൃ​ഹ​ത്താ​യ കു​ട്ട​നാ​ട് ടൂ​റി​സം സി​റ്റി എ​ന്ന ആ​ശ​യ​വും ന​ട​പ്പി​ലാ​ക്കാ​വു​ന്ന​താ​ണ്.

ബ്ലൂ ​കാ​ർ​ബ​ണ്‍ സാ​ധ്യ​ത​ക​ളും ആ​ഗോ​ള ഫ​ണ്ടിം​ഗും

കാ​യ​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ പ​രി​മി​ത​മാ​യ ഫ​ണ്ടു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ, അ​ന്താ​രാ​ഷ്‌​ട്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും ലോ​ക​ബാ​ങ്കി​ന്‍റെ​യും മ​റ്റും സ​ഹാ​യ​ങ്ങ​ൾ തേ​ടേ​ണ്ട​തു​ണ്ട്. റാം​സ​ർ സൈ​റ്റി​ൽ ഉ​ൾ​പ്പെ​ട്ട വേ​ന്പ​നാ​ട്ട് കാ​യ​ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ നി​ര​വ​ധി ഫ​ണ്ടു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ഡി​പി​ആ​റു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ചി​ൽ​ക്കാ മോ​ഡ​ലി​ൽ വേ​ന്പ​നാ​ട് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ക​ൾ തേ​ടാ​വു​ന്ന​താ​ണ്.

കാ​യ​ലോ​ര​ങ്ങ​ളി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ‘ബ്ലൂ ​കാ​ർ​ബ​ണ്‍’ ക്രെ​ഡി​റ്റ് സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് ഡോ. ​കെ.​ജി. പ​ദ്മ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ശു​ദ്ധ​ജ​ല ക​ണ്ട​ലു​ക​ളെ​യും ഓ​രു​ജ​ല ക​ണ്ട​ലു​ക​ളെ​യും വേ​ർ​തി​രി​ച്ച​റി​ഞ്ഞ് ശാ​സ്ത്രീ​യ​മാ​യി ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത് തീ​ര​ശോ​ഷ​ണം ത​ട​യാ​നും മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും.

ഷ​ട്ട​റു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് തു​റ​ക്കു​ക

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ​യും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ​യും അ​പാ​ത​ക​ൾ പ​രി​ഹ​രി​ക്കു​ക മാ​ത്ര​മാ​ണ് പോം​വ​ഴി. ചി​ൽ​ക്ക ത​ടാ​ക അ​ഥോ​റി​റ്റി ചെ​യ്ത​തു​പോ​ലെ, വേ​ന്പ​നാ​ട്ടു​കാ​യ​ലി​ൽ പു​തി​യ ഒ​രു പൊ​ഴി​മു​ഖം തു​റ​ന്നു ക​ട​ൽ​വെ​ള്ളം ക​യ​റ്റു​ക സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ, ബ​ണ്ടി​ന്‍റെ​യും സ്പി​ൽ​വേ​യു​ടെ​യും ഷ​ട്ട​റു​ക​ൾ കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കൃ​ത്യ​സ​മ​യ​ത്ത് തു​റ​ക്കാ​നും അ​ട​യ്ക്കാ​നു​മു​ള്ള ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലെ ത​ക​രാ​റി​ലാ​യ ഷ​ട്ട​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കു​ക​യും മ​ഴ​ക്കാ​ല​ത്ത് അ​ധി​ക​ജ​ലം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കു​ക​യും വേ​ണം. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ തോ​ട്ട​പ്പ​ള്ളി​യി​ൽ സ്പി​ൽ​വേ​യ്ക്കു മു​ന്നി​ൽ പു​ലി​മു​ട്ട് നി​ർ​മി​ക്കു​ന്ന​ത് ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ്. കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് കൃ​ഷി​യി​റ​ക്കി കൃ​ത്യ​സ​മ​യ​ത്ത് ബ​ണ്ട് തു​റ​ന്നാ​ൽ പ്ര​തി​സ​ന്ധി​ക​ൾ ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും.

കാ​യ​ലി​നാ​യി കൈ​കോ​ർ​ക്കാം

വേ​ന്പ​നാ​ട്ട് കാ​യ​ലി​നെ വീ​ണ്ടെ​ടു​ക്കാ​ൻ ഒ​രു പ​ദ്ധ​തി മാ​ത്രം പോ​രാ. ശാ​സ്ത്രീ​യ​മാ​യ ആ​സൂ​ത്ര​ണം, വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം, ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി, സു​താ​ര്യ​മാ​യ നി​രീ​ക്ഷ​ണം, ജ​ന​പ​ങ്കാ​ളി​ത്തം എ​ന്നി​വ ചേ​ർ​ന്ന ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന​മാ​ണു വേ​ണ്ട​ത്. കാ​യ​ലി​ന്‍റെ സം​ര​ക്ഷ​ണം ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ മാ​ത്രം ആ​വ​ശ്യ​മ​ല്ല; വ​രും​ത​ല​മു​റ​ക​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം​കൂ​ടി​യാ​ണ്. അ​തി​നാ​യി സ​ർ​ക്കാ​രും ശാ​സ്ത്ര​സ​മൂ​ഹ​വും ജ​ന​ങ്ങ​ളും ഒ​രു​മി​ച്ച് കൈ​കോ​ർ​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. കാ​യ​ലി​നെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് ന​മ്മു​ടെ നാ​ടി​ന്‍റെ ഭാ​വി​യാ​ണ്.

ചി​ൽ​ക്ക വേ​മ്പ​നാ​ടി​ന് ഒ​രു മാ​തൃ​ക

ഒ​ഡീ​ഷ​യി​ലെ ചി​ൽ​ക്ക ത​ടാ​ക​ത്തി​ന്‍റെ പു​ന​രു​ജ്ജീ​വ​നം ഇ​ന്ത്യ​യി​ലെ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ ച​രി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യ​മാ​ണ്. ഒ​ഡീ​ഷ സ​ർ​ക്കാ​ർ 1991ൽ ​ചി​ൽ​ക്ക ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി​മാ​രും ഐ​ഐ​ടി മ​ദ്രാ​സ് പോ​ലു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ദ​ഗ്ധ​രും റി​സ​ർ​ച്ച് സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.

2000ൽ ​ത​ടാ​ക​ത്തി​ലേ​ക്ക് ക​ട​ൽ​വെ​ള്ളം പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി പു​തി​യ കൃ​ത്രി​മ ക​ട​ൽ​മു​ഖം തു​റ​ന്നു. ഇ​തി​ലൂ​ടെ ഉ​പ്പു​ര​സ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക വ്യ​ത്യാ​സം വീ​ണ്ടെ​ടു​ക്കാ​നും എ​ക്ക​ൽ പു​റ​ത്തേ​ക്ക് ഒ​ഴു​കി​പ്പോ​കാ​നും സാ​ധി​ച്ചു. ഇ​തോ​ടെ മ​ത്സ്യ​സ​ന്പ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി. ശു​ദ്ധ​ജ​ല അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ വ്യാ​പ​ന​വും കു​റ​ഞ്ഞു. 2002ൽ ​ചി​ൽ​ക്ക ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​ക്ക് റാം​സ​ർ വെ​റ്റ്‌​ലാ​ൻ​ഡ് ക​ണ്‍​സ​ർ​വേ​ഷ​ൻ അ​വാ​ർ​ഡ് ല​ഭി​ക്കു​ക​യും ചെ​യ്തു.

പ​ഴു​ക്കാ​നി​ല കാ​യ​ൽ ശു​ചീ​ക​ര​ണം പൈ​ല​റ്റ് പ​ദ്ധ​തി​യാ​ക്കാം

വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്‍റെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് കോ​ട്ട​യ​ത്തെ പ​ഴു​ക്കാ​നി​ല കാ​യ​ൽ ശു​ചീ​ക​ര​ണ പ​ദ്ധ​തി.

കോ​ട്ട​യം ന​ഗ​ര​ത്തി​നും തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​നും സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന ഈ ​കാ​യ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ദി​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ എ​ക്ക​ൽ അ​ടി​ഞ്ഞു​കൂ​ടി പ​ല ഭാ​ഗ​ങ്ങ​ളി​ലും തു​രു​ത്തു​ക​ൾ രൂ​പ​പ്പെ​ട്ടു. കാ​യ​ലി​ലേ​ക്ക് എ​ത്തു​ന്ന ചെ​റു​തോ​ടു​ക​ൾ ത​ട​സ​പ്പെ​ടു​ക​യും ആ​ഴം കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ന​ദി​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നും ത​ട​സ​മു​ണ്ടാ​യി.

ര​ണ്ടാം കു​ട്ട​നാ​ട​ൻ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി 1.62 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള പ​ഴു​ക്കാ​നി​ല കാ​യ​ലി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ഏ​ക​ദേ​ശം 3.68 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ എ​ക്ക​ൽ നീ​ക്കം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. ഉ​പ​ഗ്ര​ഹ സ​ർ​വേ​യി​ലൂ​ടെ കാ​യ​ലി​ന്‍റെ ആ​ഴം നി​ർ​ണ​യി​ച്ച് 1.75 മീ​റ്റ​ർ മു​ത​ൽ 2.35 മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ൽ ഡ്ര​ഡ്ജി​ങ് ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

നെ​ൽ​കൃ​ഷി​കൂ​ടി സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. പു​റം ബ​ണ്ടു​ക​ൾ ബ​ല​പ്പെ​ടു​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ മ​ട​വീ​ഴ്ച, വെ​ള്ള​പ്പൊ​ക്കം, വേ​ലി​യേ​റ്റം എ​ന്നി​വ​യി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാം. കാ​യ​ലി​ലെ ചെ​ളി ഉ​പ​യോ​ഗി​ച്ച് ബ​ണ്ട് നി​ർ​മി​ക്കു​ന്ന മാ​തൃ​കാ​പ​ദ്ധ​തി​യാ​യി ഇ​ത് മാ​റു​മെ​ന്ന് ന​ദീ​പു​നഃ​സം​യോ​ജ​ന പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

‘കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി’ പ​ര​ന്പ​ര ആ​ദ്യ ഭാ​ഗം…
https://www.rashtradeepika.com/lets-join-hands-for-the-backwaters/

ഭാ​ഗം 2
ആ​ഴ​വും പ​ര​പ്പും ന​ഷ്ട​പ്പെ​ടു​ന്ന വേ​മ്പ​നാ​ട്
https://www.rashtradeepika.com/vembanad-losing-depth-and-expanse/

ഭാ​ഗം 3
കാ​യ​ൽ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ വ്യാ​പ്തി
https://www.rashtradeepika.com/the-extent-of-backwater-pollution/

ഭാ​ഗം 4
കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി: വി​ള​വും വെ​ള്ള​പ്പൊ​ക്ക​വും
https://www.rashtradeepika.com/paddy-cultivation-in-kuttanad-harvest-and-floods/

Related posts

Leave a Comment