തികച്ചും സൗജന്യം;  വൈ​ക്ക​ത്തു​കാ​ർ 108ൽ വി​ളി​ച്ചാ​ൽ  ആം​ബു​ല​ൻ​സ് അടുത്തെത്തും

വൈ​ക്കം: വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു 108ന്‍റെ പു​തി​യ ആം​ബു​ല​ൻ​സ് ല​ഭി​ച്ചു. ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള ഈ ​ആം​ബു​ല​ൻ​സി​ൽ അ​ടി​സ്ഥാ​ന ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ൾ ല​ഭ്യ​മാ​യ​തി​നാ​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ ഒ​രു സ്റ്റാ​ഫ് ന​ഴ്സി​ന്‍റെ സേ​വ​ന​വും കി​ട്ടും. ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

ആ​വ​ശ്യ​ക്കാ​രു​ടെ വ​രു​മാ​ന​മോ സാ​ന്പ​ത്തി​കാ​വ​സ്ഥ​യോ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ആം​ബു​ല​ൻ​സ് ഓ​ടു​ന്ന​ത്. നി​ല​വി​ൽ എ​റ​ണാ​കു​ള​ത്തു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ എ​ത്തി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ൾ 3000 രൂ​പ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്.

നി​ർ​ധ​ന രോ​ഗി​ക​ൾ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി എ​ത്തി​യ 108 ആം​ബു​ല​ൻ​സി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. വൈ​ക്ക​ത്തു​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക് 108 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ചാ​ൽ ആം​ബു​ല​ൻ​സ് എ​ത്തും.

രോ​ഗി വി​ദ​ഗ്ധ ചി​കി​ൽ​സ​യ്ക്കാ​യി കൂ​ടു​ത​ൽ ദൂ​രെ​യു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന​തി​നും ത​ട​സ​മി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു പോ​കാ​ൻ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ല​ഭി​ക്കി​ല്ല.

Related posts