മികച്ച ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം! രോഹിംഗ്യന്‍ അഭയാര്‍ഥി സ്ത്രീകളും പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്; പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നാ​യ്പി​ഡോ: രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളും വ്യാ​പ​ക​മാ​യി പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ ബി​ബി​സി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്. ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ മ്യാ​ന്മ​റി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെയും ചു​റ്റി​പ്പ​റ്റി​യാ​ണ് ‘വ​ല​വീ​ശ​ൽ” ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്ന് മ​റ്റ് രാ​ജ്യ​ത്തേ​ക്ക് അ​ഭ​യം തേ​ടേ​ണ്ടി വ​ന്ന 14കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ബം​ഗ്ലാ​ദേ​ശി​ലേ​ക്കെ​ത്താ​ൻ വ​ഴി​തേ​ടി​യെ ത​ന്നെ വാ​നി​ലെ​ത്തി​യ വ​നി​ത​ക​ൾ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് വാ​ഹ​ന​ത്തി​ലേ​ക്കെ​ത്തി​യ ര​ണ്ട് പു​രു​ഷ​ന്മാ​ർ ചേ​ർ​ന്ന് ത​ന്നെ പീ​ഡി​പി​ച്ചു​വെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച ത​നി​ക്ക് മാ​ര​ക​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​മാ​യ​വെ​ളി​പ്പെ​ടു​ത്ത​ൽ.‌‌

പീ​ഡ​ന സം​ഭ​വ​ങ്ങ​ൾ രോ​ഹിം​ഗ്യ​ൻ ക്യാം​പു​ക​ളി​ൽ ഇ​പ്പോ​ൾ സ​ർ​വ​സാ​ധാ​ര​ണ​മാ​ണെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് ബി​ബി​സി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മി​ക​ച്ച ജോ​ലി​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് സ​ഹാ​യ ഹ​സ്ത​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​രാ​ണ് സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളാ​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Related posts