ക​ണ്ണൂ​രി​ൽ വ​സ്ത്രാ​ല​യ​ത്തി​ൽ നി​ന്ന് 60 ല​ക്ഷ​വു​മാ​യി മാ​നേ​ജ​ർ മു​ങ്ങിയെന്ന് പരാതി

ക​ണ്ണൂ​ർ: പ്ര​മു​ഖ വ​സ്ത്രാ​ല​യ​ത്തി​ൽ നി​ന്ന് 60 ല​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ മാ​നേ​ജ​ർ‌​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണോ​ത്തും​ചാ​ലി​ലെ ക​ല്യാ​ൺ സി​ൽ​ക്സ് മാ​നേ​ജ​രാ​യി​രു​ന്ന തൃ​ശൂ​ർ പേ​ര​മം​ഗ​ലം സ്വ​ദേ​ശി പി.​എ​സ്. മ​ഹേ​ഷി​ന് (36) എ​തി​രെ​യാ​ണ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പോ​ളി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്.

വി​ഷു​ദി​വ​സം വ​സ്ത്രാ​ല​യം അ​വ​ധി​യാ​യി​രു​ന്നു. ഈ ​സ​മ​യം രാ​വി​ലെ ഷോ​പ്പി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ മാ​നേ​ജ​ർ ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ച 60 ല​ക്ഷം രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ലേ​ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​യെ​ന്നും അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ‌​രു​ടെ പ​രാ​തി​യി​ലു​ണ്ട്.

വ​സ്ത്രാ​ല​യ​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts