അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച സ്വ​ര്‍​ണ​വു​മാ​യി 19കാ​രി ക​രി​പ്പൂ​രി​ല്‍ പി​ടി​യി​ല്‍; പി​ടി​ച്ചെ​ടു​ത്ത​ത് ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം…

ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​വു​മാ​യി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 19വ​യ​സു​കാ​രി പി​ടി​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഷ​ഹ​ല​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​വ​ച്ച് പി​ടി​യി​ലാ​യ​ത്.

അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ തു​ന്നി​ച്ചേ​ര്‍​ത്ത നി​ല​യി​ലാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 നാ​ണ് ഷ​ഹ​ല ദു​ബാ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ടു​ള്ള വി​മാ​ന​ത്തി​ലി​റ​ങ്ങി​യ​ത്. 11 മ​ണി​യോ​ടെ പു​റ​ത്തി​റ​ങ്ങി​യ ഷ​ഹ​ല​യെ ക​സ്റ്റം​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

എ​ന്നാ​ല്‍ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷ​ഹ​ല​യെ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​വ​ച്ച് വീ​ണ്ടും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സ്വ​ര്‍​ണ​ക്ക​ട​ത്ത് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

പി​ന്നീ​ട് ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ മി​ശ്രി​ത രൂ​പ​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി 1884 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​വ​ര്‍ കൊ​ണ്ടു​വ​ന്ന​ത്.

വി​പ​ണി​യി​ല്‍ ഒ​രു കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന​താ​ണ് ഈ ​സ്വ​ര്‍​ണം. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ച്ച് പി​ടി​കൂ​ടു​ന്ന 87മ​ത് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സാ​ണ് ഇ​ത്.

Related posts

Leave a Comment