ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 20കാരനൊപ്പം ഒളിച്ചോടി ഗള്‍ഫുകാരന്റെ 19 വയസുകാരിയായ ഭാര്യ;വിവാഹം നടന്നിട്ട് വെറും ഒമ്പതുമാസം; കാമുകനൊപ്പം പോകണമെന്ന് വാശിപിടിച്ചപ്പോള്‍ പോലീസുകാര്‍ തോറ്റു; ഒന്നുമറിയാതെ പാവം ഭര്‍ത്താവ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി ഒമ്പതു മാസം മുമ്പ് വിവാഹിതയായ യുവതി. പുന്നപ്രയിലാണ് സംഭവം. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാനായിരുന്നു. യുവതി കാമുകനൊപ്പം പോയത് അറിഞ്ഞ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് കാമുകനും കാമുകിയും സ്റ്റേഷനില്‍ എത്തിയത്.

ഇവരെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷന്‍ പരിസരം ബഹളത്തിനും കൂക്കിവിളികള്‍ക്കും വേദിയായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ഇടുക്കി സ്വദേശിയായ 20കാരനുമൊത്ത് കടന്നത്. പൊലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും ബുധനാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഭര്‍ത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പൊലീസ് സ്റ്റേഷന് പുറത്ത് ആള്‍ക്കൂട്ടവും ബഹളവുമായി. കാമുകനൊപ്പം പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്.

പിന്നീട്, കാമുകീകാമുകന്മാരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു. പൊലീസിന് ഇത് അംഗീകരിക്കേണ്ടിയും വന്നു. യുവതിക്ക് പ്രായപൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇത്. വെറും ഒമ്പതുമാസം മുമ്പാണ് ഗള്‍ഫുകാരനുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് അധികം വൈകാതെ യുവാവ് ഗള്‍ഫിലേക്കു പോയി.

ഇതിനിടെയാണ് കഥയിലേക്ക് വീണ്ടും കാമുകന്‍ എത്തുന്നതും കാമുകിയെ കൊണ്ടു പോകുന്നതും. കാമുകന് 21 വയസ്സായിട്ടില്ല. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് യുവതിയുടെ തീരുമാനത്തെ അംഗീകരിച്ചത്. എന്നാല്‍ ഈ വിവരമൊന്നും ഗള്‍ഫിലിരിക്കുന്ന ഭര്‍ത്താവ് ഇതുവരെ അറിഞ്ഞിട്ടില്ല എന്നാണ് വിവരം.

Related posts