മൂവാറ്റുപുഴ അഗതിമന്ദിരത്തിൽ പീഡനമെന്ന് ആരോപണം; ന​ഗ​ര​സ​ഭാ ഓ​ഫീ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധി​ച്ചു

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡ​നം ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ചക്കു​ള്ളി​ൽ നാ​ല് പ​രാ​തി​ക​ൾ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്നേ​ഹ​വീ​ടി​ന്‍റെ ചു​മ​ത​ല ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി നേ​രി​ട്ട് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മീ​ർ കോ​ണി​ക്ക​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ലീം ഹാ​ജി, ക​ബീ​ർ പൂ​ക്ക​ട​ശേ​രി​ൽ, അ​ബ്ദു​ൽ സ​ലാം, ജി​നു മാ​ടാ​യി​ക്ക​ൽ, സി.​എം. ഷു​ക്കൂ​ർ, ജ​യ്സ​ണ്‍ തോ​ട്ട​ത്തി​ൽ, ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ, ഷൈ​ല അ​ബ്ദു​ള്ള, പ്ര​മീ​ള ഗി​രീ​ഷ് കു​മാ​ർ, ബീ​ന വി​ന​യ​ൻ, റം​ഷാ​ദ് റ​ഫീ​ഖ്, എം.​സി. വി​ന​യ​ൻ, റി​യാ​സ് താ​മ​ര​പി​ള്ളി​ൽ, അ​മ​ൽ ബാ​ബു, ഷൗ​ക്ക​ത്ത​ലി മീ​രാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts