നാഗ്പുർ: നായകൻ വിരാട് കോഹ്ലിയാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരം ഇപ്പോഴും എം.എസ്. ധോണിയാണ്. ഗ്രൗണ്ടിൽ മാത്രമല്ല, ആരാധകർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ നിമിഷങ്ങളും വാർത്തയാകാറുണ്ട്. ഇത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ധോണിയുടെ സമീപമെത്താൻ ശ്രമിച്ച ആരാധകനു ധോണി നൽകിയ പ്രതികരണമാണ് വീഡിയോ വൈറലാകാൻ കാരണം. ഇന്ത്യ പിന്നീട് ഫീൽഡിംഗിന് ഇറങ്ങവെ ഒരു ആരാധകൻ ധോണിയുടെ സമീപത്തേക്ക് ഓടിയെത്തി. ഇതുകണ്ട ധോണി ആരാധകൻ അടുത്തുവരാതിരിക്കാനെന്ന വ്യാജേന സഹതാരങ്ങൾക്കിടയിലൂടെ ഓടുകയായിരുന്നു. ആരാധകൻ സമീപത്തേക്കു വന്നതോടെ ഓടിമാറിയ ധോണി ആദ്യം രോഹിത് ശർമയ്ക്ക് പിന്നിൽ മറഞ്ഞിരുന്നു. പിന്നീട് സഹതാരങ്ങൾക്കിടയിലൂടെ ഓടി മാറി. ഒടുവിൽ ക്രീസിനു സമീപം ഓട്ടമവസാനിപ്പിച്ച ധോണിയെ ആരാധകൻ ആലിംഗനം ചെയ്യുന്നതും വീഡിയോയിലുണ്ട്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. രസകരമായ വീഡിയോ നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. When Dhoni becomes…
Read MoreDay: March 6, 2019
ശുചിമുറി സൗകര്യം യാചിച്ച് വിദേശ വനിത! അത് ഉപഭോക്താക്കള്‍ക്ക് മാത്രമെന്ന കടുംപിടുത്തവുമായി പമ്പ് ഉടമ; രോഷം പടര്‍ത്തി വീഡിയോ വൈറലാവുന്നു
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് പ്രാഥമിക ആവശ്യങ്ങളെന്ന് പറയുമെങ്കിലും ശുചിമുറി സൗകര്യമെന്നത് ഇവയെപ്പോലെ തന്നെ പ്രധാനമാണ്. ഇത്തരത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള വിനോദസംഘത്തിന് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ശുപിമുറി സൗകര്യം നിഷേധിച്ച പെട്രോള്‍ പമ്പ് ഉടമയുടെ കടുംപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള അനുമതി ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്ന പമ്പ് ഉടമയുടെ കടും പിടുത്തത്തില്‍ വലഞ്ഞത് വിനോദ സഞ്ചാരികളായ വിദേശികള്‍ കൂടിയാണ്. നിസ്സഹായരായ സ്ത്രീ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളുമായി പമ്പുടമ തര്‍ക്കിക്കുന്നതിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്. വിദേശികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സംഭവം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കത്തി. പൊന്‍കുന്നത്താണ് സംഭവം. എന്നാല്‍ വിദേശികള്‍ ടോയ്ലറ്റ് ഉപയോഗിച്ചുവെന്നും ആശയവിനിമയത്തില്‍ സംഭവിച്ച പാളിച്ചയാണ് സംഗതി കുഴപ്പത്തിലാക്കിയതെന്നുമാണ് പമ്പിന്റെ ഉടമ നല്കുന്ന വിശദീകരണം. നാഷണല്‍ ഹൈവേകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന പെട്രോള്‍…
Read Moreഅഭിനന്ദന് വര്‍ദ്ധമാന്റെ വീരകൃത്യങ്ങള്‍ ഇനി കുട്ടികള്‍ക്ക് പാഠമാകും ! വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ വീരകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് രാജസ്ഥാന് സര്‍ക്കാര്‍…
ജയ്പൂര്‍: ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ ജീവിതം ഇനി പാഠപുസ്തകത്തിലും. അഭിനന്ദന്റെ വീരകൃത്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് രാജസ്ഥാന് സര്‍ക്കാര്‍. രാജസ്ഥാന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദോസ്താസ്രയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. അഭിനന്ദന്റെ സ്കൂള്‍ വിദ്യാഭ്യാസം ജോഥ്പൂരിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജസ്ഥാനിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ധീരതയുടെ കഥകളും ഉള്‍പ്പെടുത്തുമെന്ന് പിന്നീട് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. അഭിനന്ദന്‍ദിവസ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്. എന്നാല്‍ ഏതു ക്ലാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ ഉള്‍പ്പെടുത്തുകയെന്ന മന്ത്രി വ്യക്തമാക്കിയില്ല. പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം തകര്‍ത്ത മിഗ്-21 ബിസണ്‍ വിമാനം പറത്തിയത് അഭിനന്ദന് ആയിരുന്നു. പിന്നീട് മിഗ്-21 തകര്‍ന്നുവീണാണ് അഭിനന്ദന് പാകിസ്താനില്‍ എത്തിയത്. 60 മണിക്കൂറോളം പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിപ്പിച്ചത്. നേരത്തെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യൂ വരിച്ച…
Read Moreഞായറാഴ്ച്ച രാവിലെ വീട്ടുകാരുമായി സംസാരിച്ച പ്രീതിയെ പിന്നീട് കണ്ടവരില്ല, മൂന്നു ദിവസത്തെ തിരച്ചിലിനിടയില്‍ കണ്ടെത്തിയത് കാറിനുള്ളില്‍ വെട്ടിനുറുക്കി സ്യൂട്ട്കേസില്‍ ആക്കിയ നിലയില്‍, നടുങ്ങി പ്രവാസിസമൂഹം
ഓസ്ട്രേലിയയിൽ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഴക്കൻ സിഡ്നിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിൽ സ്യൂട്ട്കേസിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച ജോർജ് സ്ട്രീറ്റിലെ മക്ഡോണൾഡ് ലൈനിലാണ് പ്രീതിയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച കിംഗ്സ്ഫോർഡിലെ സ്ട്രാച്ചൻ ലെയ്നിൽ ഇവരുടെ കാർ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച സെന്റ്.ലിയനാർഡ്സിൽ നടന്ന ഡെന്റൽ കോൺഫറൻസിൽ പ്രീതി പങ്കെടുത്തിരുന്നു. അന്ന് രാവിലെ 11 ന് കുടുംബവുമായി പ്രീതി സംസാരിക്കുകയും ചെയ്തിരുന്നു. രാവിലത്തെ ഭക്ഷണത്തിനു ശേഷം വീട്ടിലേക്ക് എത്തുമെന്നാണ് ഇവർ അറിയിച്ചത്. എന്നാൽ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Read Moreലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്! ഒറ്റ വര്‍ഷം കൊണ്ട് ആറ് സ്ഥാനം മുന്നിലേയ്ക്ക് ഉയര്‍ന്ന അംബാനിയുടേത് അത്ഭുതകരമായ വളര്‍ച്ചയെന്ന് വിലയിരുത്തല്‍
ഫോബ്സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായ പ്രമുഖന് മുകേഷ് അംബാനി 13ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം മുന്നോട്ട് കടന്നാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത്. ആമസോണിന്റെ സ്ഥാപകനും ചെയര്‍മാനുമായ ജെഫ് ബെസോസ് ആണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. പിന്നാലെ ബില്‍ഗേറ്റ്സ്, വാരണ് ബഫറ്റ് എന്നിവരുണ്ട്. 131 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇപ്പോള്‍ ബെസോസിനുളളത്. 2018ല്‍ 40.1 ബില്യണ്‍ ഡോളറോടെ 19ാം സ്ഥാനത്തായിരുന്ന അംബാനി 2019 ആയപ്പോള്‍ 50 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 13ാം സ്ഥാനത്തേക്ക് കുതിച്ചു. വിപ്രോ ചെയര്‍മാനായ അസീം പ്രേംജി 22.6 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 36ാം സ്ഥാനത്താണ്. എച്ച്സിഎല്‍ സഹസ്ഥാപകനായ ശിവ് നാടാര്‍ 82ാം സ്ഥാനത്താണ്. ഇന്ത്യയിലെ ബില്യണയര്‍മാരില്‍ ഒന്നാമന് മുകേഷ് അംബാനി തന്നെയാണ്. കുമാര്‍ ബിര്‍ല (122), ഗൗതം അദാനി (167), സുനില്‍ മിത്തല്‍ (244)…
Read Moreഫെമിനിസം എന്ന വാക്കിനെ ഇന്ന് തെറിയായിട്ടാണ് കാണുന്നത്! വിട്ടുവീഴ്ച ആവശ്യപ്പെടുന്നവരോട് നോ പറയാതിരിക്കുമ്പോഴാണ് മീടു ഒക്കെ ഉണ്ടാകുന്നത്; രഞ്ജിനി ഹരിദാസിനും പറയാനുണ്ട്
കേരളത്തിലെ ഒരു ഫെമിനിസ്റ്റ് എന്ന് പറയുമ്പോള്‍ ബഹുഭൂരിപക്ഷം മലയാളികളുടെയും മനസിലേയ്ക്ക് ഓടിയെത്തുന്ന ഒരു മുഖമായിരുന്നു പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസിന്റേത്. എന്നാല്‍ കേരളത്തിലുള്‍പ്പെടെ വലിയ രീതിയില്‍ കോളിളക്കം സൃഷ്ടിച്ച മീടു കാമ്പയിനും മലയാള സിനിമയിലെ കോലാഹലങ്ങളും വനിതാ സംഘടനയുമൊന്നും പിറവിയെടുത്തപ്പോള്‍ രഞ്ജിനി ഒരു വാക്കുപോലും അതേക്കുറിച്ചൊന്നും പറഞ്ഞ് കേട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ശബരിമലയിലെ സ്ത്രീ പ്രവേശനമുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളിലുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി രഞ്ജിനി രംഗത്തെത്തിയിരിക്കുന്നു. ഒരു ടെലിവിഷയില് ഷോയില്‍ സംസാരിക്കവെയാണ് രഞ്ജിനി തന്റെ മനസ് തുറന്നത്. രഞ്ജിനിയുടെ വാക്കുകളിങ്ങനെ… രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ… ‘ഫെമിനിസത്തിന്റെ അര്‍ഥം ആര്‍ക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കിക്കളഞ്ഞു. അതല്ല ഫെമിനിസം. സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമില്ലാത്ത കാലത്ത് രൂപംകൊണ്ട ശക്തമായ മൂവ്മെന്റ് ആണ് ഫെമിനിസം. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നല്ല. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത്…
Read Moreലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നിരിക്കും! രാജ്യത്ത് ജനങ്ങളെ കുറിച്ച് ചിന്തിക്കുന്ന ഒരു പാര്‍ട്ടി മാത്രമേ ഉള്ളൂവെന്ന് മലയാളികള്‍ മനസിലാക്കണം; ആത്മവിശ്വാസത്തോടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി
അടുത്തു വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നിരിക്കുമെന്ന് മന്ത്രി സ്മൃതി ഇറാനി. കേരളത്തിന്റെ നല്ല ഭാവിക്കായാണ് ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയെന്നും പരിവര്‍ത്തന്‍ യാത്രയുടെ മധ്യമേഖലാ യാത്ര ഉദ്ഘാടനം ചെയ്യവേ സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് ഇന്ത്യന്‍ സേനയുടെ കരുത്ത് കാട്ടിക്കൊടുത്തു. പാക്കിസ്ഥാനില്‍ കയറി ഉള്ള അക്രമം ഇതിനു തെളിവാണ്. തീവ്രവാദത്തിന് ചുട്ട മറുപടി കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ‘രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു പാര്‍ട്ടിയേയുള്ളു. അത് ബി.ജെ.പിയാണെന്ന് ജനങ്ങള്‍ക്കറിയാം. അധികാരത്തിലെത്തിയാല്‍ ജനങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടിയല്ല ബി.ജെ.പി. എന്നാല്‍ മറ്റുപാര്‍ട്ടികള്‍ അങ്ങനെയല്ല. കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഒരു സാധാരണക്കാരന്റെ മകനാണ് ഇന്ന് രാജ്യം ഭരിക്കുന്നത്’ സ്മൃതി ഇറാനി പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരെ കൊന്ന സി.പി.ഐ.എമ്മുമായി കോണ്‍ഗ്രസിന് എങ്ങനെ കൈകോര്‍ക്കാന്‍…
Read More