അഭിനന്ദനെ പാക് പട്ടാളം ഉപദ്രവിച്ചിരുന്നെങ്കില്‍ കളി മാറിയേനെ… ഇന്ത്യ പാകിസ്ഥാനിലേക്ക് തൊടുക്കാനായി കരുതിവച്ചത് ഒമ്പത് മിസൈലുകള്‍; റിപ്പോര്‍ട്ടില്‍ പറയുന്നത്…

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായതിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാന്‍ പരസ്പരം മിസൈലുകള്‍ തൊടുക്കാനുള്ള നീക്കത്തിനു തൊട്ടടുത്തു വരെ എത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അഭിനന്ദനെ ഏതെങ്കിലും രീതിയില്‍ പാക് പട്ടാളം ഉപദ്രവിച്ചാല്‍ പ്രശ്നം രൂക്ഷമാകുമെന്ന് റോ സെക്രട്ടറി അനില്‍ ദശ്മന ഐഎസ്ഐ മേധാവി ലഫ്. ജനറല്‍ അസീം മുനീറിനെ അറിയിച്ചതായി സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സാഹചര്യമുണ്ടായാല്‍ എന്തു നടപടിയും സ്വീകരിക്കാന്‍ സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ഭൂമിയില്‍നിന്നു തൊടുക്കാവുന്ന പന്ത്രണ്ടോളം ഹൃസ്വദൂര മിസൈലുകള്‍ വിന്യസിച്ചിരുന്നു. അഭിനന്ദന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏറ്റവും ശക്തമായ നടപടിക്ക് ഇന്ത്യ മുതിരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അമേരിക്കന്‍ വിദേശകാര്യ…

Read More

അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീരകൃത്യങ്ങള്‍ ഇനി കുട്ടികള്‍ക്ക് പാഠമാകും ! വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ വീരകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍…

ജയ്പൂര്‍: ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ജീവിതം ഇനി പാഠപുസ്തകത്തിലും. അഭിനന്ദന്റെ വീരകൃത്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദോസ്താസ്രയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. അഭിനന്ദന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ജോഥ്പൂരിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജസ്ഥാനിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ധീരതയുടെ കഥകളും ഉള്‍പ്പെടുത്തുമെന്ന് പിന്നീട് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. അഭിനന്ദന്‍ദിവസ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്. എന്നാല്‍ ഏതു ക്ലാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ ഉള്‍പ്പെടുത്തുകയെന്ന മന്ത്രി വ്യക്തമാക്കിയില്ല. പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം തകര്‍ത്ത മിഗ്-21 ബിസണ്‍ വിമാനം പറത്തിയത് അഭിനന്ദന്‍ ആയിരുന്നു. പിന്നീട് മിഗ്-21 തകര്‍ന്നുവീണാണ് അഭിനന്ദന്‍ പാകിസ്താനില്‍ എത്തിയത്. 60 മണിക്കൂറോളം പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിപ്പിച്ചത്. നേരത്തെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യൂ വരിച്ച…

Read More

മുമ്പേ പറന്ന പക്ഷി ! അഭിനന്ദന്‍ വര്‍ദ്ധമാനെ രാജ്യം അഭിനന്ദിക്കുമ്പോള്‍ നിര്‍മല്‍ജിത് സിംഗ് സെഖോന്‍ എന്ന ഫ്‌ളൈയിംഗ് ഓഫിസറെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം; ധീരതയുടെ പര്യായമായവര്‍ക്ക് ലഭിക്കുന്ന പരമവീര ചക്ര ലഭിച്ച ഏക വ്യോമസേന ഉദ്യോഗസ്ഥന്റെ കഥ…

അതിര്‍ത്തി കടന്നെത്തിയ പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുകയും ഒടുവില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ശേഷവും പതറാതെ രാജ്യത്തിനായി ജയ് വിളിക്കുകയും ചെയ്ത വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ന് ദേശീയ ഹീറോയാണ്. കരസേനയുടെ പ്രഭാവത്തില്‍ പലപ്പോഴും അര്‍ഹിക്കുന്ന പ്രശംസ ലഭിക്കാതെ മങ്ങിക്കിടന്ന വ്യോമസേനയുടെ ശക്തി തിരിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു ബാലക്കോട്ടെ എയര്‍അറ്റാക്ക്. അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വിംഗ് കമാന്‍ഡര്‍ വ്യോമസേനയുടെ ധീരതയുടെ പ്രതീകമായി മാറുകയും ചെയ്തു. രാജ്യം അഭിനന്ദനെ പ്രശംസിക്കുന്നതിനിടയിലും നാം മറന്നു കൂടാത്ത ഒരു പേരുണ്ട്. അതായിരുന്നു നിര്‍മല്‍ജിത് സിംഗ് സെഖോന്‍. 1971ലെ ഐതിഹാസിക പോരാട്ടത്തില്‍ വീരമൃത്യു വരിക്കുമ്പോള്‍ നിര്‍മല്‍ജിതിന് പ്രായം 26 മാത്രമായിരുന്നു. സെഖോനിനെക്കുറിച്ച് ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… 1971ലെ ഐതിഹാസിക പോരാട്ടത്തില്‍ വീരമൃത്യു വരിക്കുമ്പോള്‍ നിര്‍മല്‍ജിതിന് പ്രായം 26 മാത്രമായിരുന്നു. ഈസ്റ്റ് പാകിസ്ഥാന്‍ (ബംഗ്ലാദേശ്)…

Read More

വാച്ചും മോതിരവും കണ്ണടയും തിരികെ നല്‍കിയപ്പോഴും അഭിനന്ദന്റ തോക്ക് പാക്കിസ്ഥാന്‍ പിടിച്ചു വച്ചതെന്തിന് ? ചില രേഖകള്‍ അഭിനന്ദന്‍ വിഴുങ്ങി നശിപ്പിച്ചെന്ന് വിവരം…

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്കു കൈമാറിയപ്പോഴും പാക്കിസ്ഥാന്‍ അദ്ദേഹത്തിന്റെ തോക്ക് പിടിച്ചുവച്ചു. അഭിനന്ദന്റെ വാച്ചും, മോതിരവും കണ്ണടയും തിരികെ നല്‍കുകയും തോക്ക് മാത്രം പിടിച്ചു വെയ്ക്കുകയുമായിരുന്നു. അഭിനന്ദനെ കൈമാറിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് അഭിനന്ദന്‍ ഉപയോഗിച്ചിരുന്ന പിസ്റ്റള്‍ പാകിസ്ഥാന്‍ തിരികെ നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്. രേഖകള്‍ പ്രകാരം അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്ഥാന്‍ തിരികെ നല്‍കിയിരിക്കുന്നത്. പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി പാക്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശൂന്യമായ കൈകളോടെ സാധാരണ വേഷം ധരിപ്പിച്ചാണ് പാക്ക് റേഞ്ചേഴ്സ് അഭിനന്ദനെ ഇന്ത്യന്‍ സേനയ്ക്ക് കൈമാറിയത്. യുദ്ധത്തടവുകാരന്‍…

Read More