വടക്കാഞ്ചേരി: ആലത്തൂർ പാർലിമെന്റ് മണ്ഡലത്തിലെ അന്പലപ്പാട് പ്രദേശത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങളും, പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. തെക്കുംകര പഞ്ചായത്തിലെ കുണ്ട ുകാട് – അന്പലപ്പാട് പ്രദേശത്ത് രമ്യ ഹരിദാസിനു വേണ്ട ി സ്ഥാപിച്ച കൊടികളും, പോസ്റ്ററുകളുമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.
Read MoreDay: March 27, 2019
ഷൊർണൂർ ജംഗ്ഷൻ വഴിയുള്ള അഞ്ച് ട്രെയിനുകൾ ഏപ്രിൽ മുതൽ വഴിതിരിച്ചു വിടുന്നു
ഷൊർണൂർ: ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന അഞ്ച് ട്രെയിനുകൾ നഷ്ടമാകുമെന്ന് സൂചന.ആലപ്പുഴ- ധൻബാദ്, ഗോരക്പൂർ- തിരുവനന്തപുരം , ബറൗണി- എറണാംകുളം, ഇൻഡോർ – തിരുവനന്തപുരം, കോർബ- തിരുവനന്തപുരം, എന്നീ വണ്ടികളാണ് ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോവുക. എന്നാൽ ഇതിനൊപ്പം ധൻബാദ് എക്സ്പ്രസിന് ഒറ്റപ്പാലത്തും വടക്കാഞ്ചേരിയിലും രണ്ട് മിനിറ്റ് വീതം സ്റ്റോപ്പ് അനുവദിക്കും തിരുവനന്തപുരത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വണ്ടികൾ ഷൊർണൂർ സ്റ്റേഷൻ എത്തി എൻജിൻ തിരിച്ചുപോകുന്പോൾ അരമണിക്കൂറോളം നഷ്ടപ്പെടുന്നുണ്ടെന്നാണ് റെയിൽവേയുടെ വിശദീകരണം ഇത് യാത്രക്കാർക്കും റെയിൽവേക്കും സമയ ,സാന്പത്തിക നഷ്ടം ഉണ്ടാക്കുന്നതായും റെയിൽവേ ചൂണ്ടികാണിക്കുന്നു ഇതിനുമുന്‍പും ദീർഘദൂര തീവണ്ടികളിൽ പലതും ലിങ്ക് വഴി തിരിച്ചുവിട്ട് ഷൊർണൂരിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷൊർണൂരിൽ എത്താതെ പോകുന്ന വണ്ടികൾക്ക് ഭാരതപ്പുഴ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. എന്നാൽ ഇത്…
Read Moreരണ്ടുമാസമായി ശമ്പളമില്ല; ബിഎസ്എൻഎൽതൊഴിലാളികൾ സമരത്തിന്
തൃശൂർ: രണ്ടുമാസമായി ശന്പളം ലഭിക്കാത്തതിനെതുടർന്ന് ബിഎസ്എൻഎൽ ഇൻഫ്രാസ്ട്രക്ചർ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശന്പളം ഇതുവരെ നൽകിയിട്ടില്ല. പല പ്രാവശ്യം ആവശ്യപ്പെട്ടപ്പോൾ മാനേജ്മെന്റ് ഓരോ തിയതികൾ മാറ്റിപ്പറഞ്ഞു വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ബാബു, സെക്രട്ടറി പി.ജെ.ജോസഫ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ഈ മാസം 31നകം ശന്പളം ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ തൃശൂർ എസ്എസ്എയിലെ ഇൻഫ്രാസ്ട്രക്ചർ തൊഴിലാളികൾ ജോലിയിൽനിന്നു വിട്ടുനിന്ന് സമരം ചെയ്യുമെന്നു വ്യക്തമാക്കി ജില്ലാ ഭാരവാഹികൾ കത്തു നൽകി. ്
Read Moreറോഡ് സുരക്ഷ ബോധവൽക്കരണത്തിന് ചെലവാക്കിയത് 184 കോടി; അപകടങ്ങൾക്ക് കുറവില്ല, മരിച്ചത് 537 പേർ
സ്വന്തംലേഖകൻ തൃശൂർ: അപകടങ്ങൾ ഒഴിവാക്കാനായി സംസ്ഥാനത്ത് ബോധവൽക്കരണം നടത്തുന്നതിന് ചെലവാക്കിയത് 184,45,095028 രൂപ. 2010 മുതൽ 2018 വരെ എട്ടു വർഷത്തേക്കാണ് ഇത്രയും തുക ബോധവൽക്കരണത്തിനായി ചെലവാക്കിയത്. എന്നാൽ ഈ കാലഘട്ടത്തിൽ 2011 മുതൽ 2018 ഡിസംബർ വരെ മണ്ണുത്തി കറുകുറ്റി നാലുവരി പാതയിൽ മാത്രം ഉണ്ടായത് 2756 അപടങ്ങൾ. ഇതിൽ മരിച്ചത് 537 പേരാണ്. ബോധവൽക്കരണത്തിനായി ചെലവാക്കിയ കോടികൾ റോഡുകളുടെ അശാസ്ത്രീയമായ നിർമാണം പരിഹരിക്കാനും അടിപ്പാത നിർമിക്കാനും ഉപയോഗിച്ചിരുന്നെങ്കിൽ ഇത്രയും അപകടങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. ഇപ്പോഴും ബോധവൽക്കരണത്തിനായി ചെലവാക്കുന്നത് കോടികളാണ്. എന്നാൽ റോഡ് സുരക്ഷയ്ക്കുള്ള നടപടികൾക്ക് ചെലവാക്കാൻ പണവും അനുവദിക്കുന്നില്ല. തൃശൂർ ജില്ലയിൽ റോഡുകളിലെ കുഴികളിൽ വീണ് പത്തു പേരാണ് കൊല്ലപ്പെട്ടത്. 2007ൽ റോഡ് സുരക്ഷ ആക്ട് നിലവിൽ വന്നതോടെ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലും പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ ജില്ലകളിലും കളക്ടർ ചെയർമാനും, ജില്ലാ…
Read Moreക്ഷീര കർഷകർക്കു മിലിട്ടറി ക്യാമ്പിലെ പശു; മന്തി പറഞ്ഞിട്ടും കേൾക്കാതെ ഉദ്യോഗസ്ഥർ
തൃശൂർ: ക്ഷീരകർഷകർക്കു നേട്ടം ഉണ്ടാകുന്ന ആവശ്യം പരിഗണിക്കാൻ വകുപ്പു മന്ത്രി ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടുമായി ഉദ്യോഗസ്ഥർ. ഇന്ത്യൻ മിലിട്ടറി കാന്പിലെ 23,600 പശുക്കളെ വിൽക്കുന്നുവെന്ന അറിയിപ്പ് 2018 ഓഗസ്റ്റിലാണ് സംസ്ഥാനങ്ങൾക്കു ലഭിച്ചത്. ഇന്ത്യൻ മിലിട്ടറിയുടെ കീഴിലുള്ള 39 ഫാമുകളിലെ പശുക്കളെയാണ് വിൽക്കാൻ തീരുമാനിച്ചത്. ശരാശരി 1,32,000 രൂപ വരെ വിലയുള്ള പശുക്കളെയാണ് വെറും ആയിരം രൂപയ്ക്കു വിൽക്കാൻ തീരുമാനിച്ചത്. ശരാശരി 15 മുതൽ 25 ലിറ്റർ വരെ പാൽ ലഭിക്കുന്ന ഫ്രീഷ് വാൾ ഇനത്തിലുള്ള കറവ പ്പശുക്കളെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിനും ലഭ്യമാകുമായിരുന്നു. ഇതിനായി മിലിട്ടറി മുന്നോട്ടുവച്ച പ്രധാന നിർദേശം സർക്കാരിന്റെ ഒൗദ്യോഗിക കത്ത് വേണമെന്നായിരുന്നു. ആയിരം രൂപയ്ക്കു ലഭിക്കുന്ന പശുവിന് സംസ്ഥാനത്ത് എത്തിച്ചുനൽകുന്പോൾ പരമാവധി 20,000 രൂപയേ വില വരുമായിരുന്നുള്ളൂ. മിലിട്ടറി ഫാമിൽനിന്നു പശുക്കളെ വിൽക്കുന്നതറിഞ്ഞ് 2018 ഡിസംബർ 30 നു വകുപ്പു മന്ത്രി കെ.രാജുവിന്…
Read Moreഎന്താ പ്രധാനമന്ത്രി പറയാൻ പോണത്; നാടാകെ ആകാംക്ഷയിൽ; സംഗതിയറിഞ്ഞപ്പോൾ ജനം പറഞ്ഞതിങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: പ്രധാനമന്ത്രി എന്താ പറയാൻ പോണത്..എന്തെങ്കിലും ന്യൂസുണ്ടോ….പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ടിവി ചാനലുകളിൽ ബ്രെയ്ക്കിംഗ് ന്യൂസ് പോയ ഉടൻ പത്രമോഫീസിലേക്ക് വന്ന ഫോണ്‍ കോളുകളിൽ പലതിനും അറിയേണ്ടത് മോദി എന്തു പറയാൻ പോകുന്നുവെന്നാണ്. രാജ്യത്ത് എന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലാണ് രാജ്യത്താകമാനമുണ്ടായത്. ബിജെപി ഓഫീസിലേക്കും മോദി പറയാൻ പോകുന്നത് എന്നു ചോദിച്ച് വിളികൾ പോയിരുന്നു.വീണ്ടും നോട്ട് നിരോധിക്കുമോ എന്ന് ചോദിച്ചവരേറെ. ഇലക്ഷൻ റദ്ദാക്കുകയോ വല്ലതും ഉണ്ടാകുമോ എന്ന് സംശയിച്ചവരുമുണ്ട്. തട്ടുകടകളിലും ഹോട്ടലുകളിലും ഓഫീസുകളിലും എന്നു വേണ്ട വീടുകളിലടക്കം ഉച്ചയ്ക്ക് ചർച്ച ഇതു തന്നെയായിരുന്നു. ഓണ്‍ലൈൻ സൈറ്റുകൾക്ക് മുന്നിലും ചാനലുകൾക്ക് മുന്നിലും ആളുകൾ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു ഇന്നുച്ചയ്ക്ക് കടന്നുപോയത്. ഹിന്ദി മനസിലാകുന്നവരെ കൂട്ടുപിടിച്ച് ടിവി നോക്കിയിരുന്നവരുമുണ്ടായിരുന്നു.തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന സ്ഥാനാർത്ഥികളും സംഗതിയറിയാനുള്ള ആകാംക്ഷയിലായിരുന്നു. പലരും ഓണ്‍ലൈനിൽ സംഗതിയറിയാൻ നോക്കിയിരുന്നു. ഉപഗ്രഹത്തെ…
Read Moreകെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കുപണ്ടം തട്ടിപ്പ്; റിട്ടയേർഡ്എസ്ഐയും കൂട്ടാളിയും പോലീസ് പിടിയിൽ
മൂവാറ്റുപുഴ: കെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ചു 2,35,000 രൂപ തട്ടിയെടുത്ത കേസിൽ റിട്ട. എസ്ഐ അടക്കം രണ്ടുപേരെ അറസ്റ്റുചെയ്തു. റിട്ട. എസ്ഐ കോട്ടപ്പടി അയക്കാട് അയപ്പാറ ചിറ്റേത്തുകൂടി സി.എം. മക്കാർ (56), തൊടുപുഴ കാരിക്കോട് കന്പക്കലായിൽ ആഷിക് എം. നാസർ (23) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂവാറ്റുപുഴ കെഎസ്എഫ്ഇ ബ്രാഞ്ചിൽനിന്ന് 1,65,000 രൂപയും തൊടുപുഴ ബ്രാഞ്ചിൽനിന്ന് 70,000 രൂപയും തട്ടിയെടുത്തെന്നാണു കേസ്. മക്കാർ സമാനമായ നിരവധി കേസുകളിൽ എറണാകുളം ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും പ്രതിയാണ്. നിരവധിത്തവണ ജയിൽവാസം അനുഭവിച്ചിട്ടുമുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഗോവയിൽ ഒളിവിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം മക്കാരിനെ തന്ത്രത്തിലൂടെ കേരളത്തിൽ എത്തിച്ചാണ് അറസ്റ്റ് ചെയ്തതെന്നു ഡിവൈഎസ്പി പറഞ്ഞു. സിസി ടിവി കാമറകൾ ഇല്ലാത്ത ബ്രാഞ്ചുകൾ തെരഞ്ഞെടുത്തു വ്യാജതിരിച്ചറിയൽ…
Read Moreകമോണ്‍ പപ്പാ…ഗോ പപ്പാ…! അച്ഛന് പിച്ചില്‍ തകര്‍ത്തു കളിക്കുമ്പോള്‍ ഗാലറിയില്‍ അമ്മയുടെ മടിയിലിരുന്ന് ആര്‍ത്തുവിളിക്കുന്ന സിവ; വൈറലായി വീഡിയോ
എം. എസ്. ധോണി എന്ന ക്രിക്കറ്റ് താരത്തേക്കാള്‍ ആരാധകരുണ്ട് അദ്ദേഹത്തിന്റെ ഏകമ കള്‍ സിവയ്ക്ക്. കാരണം മലയാളം ഉള്‍പ്പെടെയുള്ള പാട്ടുകള്‍ പാടിയും കുസൃതികള്‍ കാട്ടിയും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സിവ. സോഷ്യല്‍മീഡിയയില്‍ സിവയെ ഫോളോ ചെയ്യുന്നവരും ധാരാളമുണ്ട്. ഇക്കഴിഞ്ഞ ദിവസം ആറ് വ്യത്യസ്ത ഭാഷകളില്‍ സംസാരിച്ചും സിവ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും കുഞ്ഞു സിവ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നു. ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്സിനെതിരേ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയ വിജയത്തില്‍ ക്യാപ്റ്റന്‍ ധോനി വഹിച്ച പങ്ക് ചെറുതല്ല. എന്നാല്‍, 35 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ധോനിയേക്കാള്‍ താരമായത് ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്ന ഒരാളാണ്. സിവ. ധോനിയുടെ കുഞ്ഞുമകള്‍. അച്ഛന് ഐപിഎല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ പിച്ചില്‍ തകര്‍ത്തുകളിക്കുമ്പോള്‍ അമ്മ സാക്ഷിയുടെ മടിയില്‍ എഴുന്നേറ്റുനിന്ന് കമോണ്‍ പപ്പാ…. ഗോ പപ്പാ… എന്നൊക്കെ പരിസരം മറന്ന് ആര്‍ത്തുവിളിച്ചുകൊണ്ടാണ് സിവ…
Read Moreപുതുവൈപ്പിലെ നിർദിഷ്ട എൽപിജി ടെർമിനൽ പദ്ധതി ; ‘സ്ഥാനാർഥികൾ നിലപാട് വ്യക്തമാക്കണം’
വൈപ്പിൻ: നിർദിഷ്ട എൽപിജി സംഭരണി പദ്ധതി പുതുവൈപ്പിൽ സ്ഥാപിക്കാൻ അധികൃതർ കാണിക്കുന്ന പിടിവാശിയിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് പുതുവൈപ്പ് എൽപിജി ടെർമിനൽ വിരുദ്ധ സമിതിയോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ വാസഗൃഹങ്ങളോട് ചേർന്ന് 15450 ടണ്‍ ശേഷിയുള്ള കൂറ്റൻ എൽപിജി സംഭരണി സ്ഥാപിക്കുന്നതിനെതിരേ 2009 മുതൽ പുതുവൈപ്പിലെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ഈ പദ്ധതിയുടെ പ്രോജക്ട് സൈറ്റും ജനങ്ങളുടെ വീടുകളും തമ്മിൽ കേവലം 30 മീറ്റർ മാത്രമാണ് അകലമുള്ളത്. മാത്രമല്ല മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പദ്ധതി വരുന്നതുമൂലം അവരുടെ തൊഴിലും തൊഴിലിടവും ജീവിതവുമാണ് തകർക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ അന്പലമേടിൽ സർക്കാർ ഏറ്റെടുത്തിട്ടുള്ള 600 ഏക്കർ സ്ഥലത്ത് കിഫ്ബി പ്രോജക്ടായ നിർദിഷ്ട പെട്രോകെമിക്കൽ കോംപ്ലക്സിലേക്ക് സംഭരണി മാറ്റി സ്ഥാപിക്കുക എന്ന ബദൽ നിർദേശം സമര സമിതി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സ്ഥാനാർഥികൾ തുറന്ന അഭിപ്രായം പറയണമെന്നും യോഗം…
Read Moreമാതാവിനൊപ്പം ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ മകനെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി
വൈപ്പിൻ: അമ്മക്കൊപ്പം ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ 45 കാരനെ കാണ്മാനില്ലെന്ന് പരാതി. എളങ്കുന്നപ്പുഴ 15-ാം വാർഡിൽ അഴീക്കക്കടവിൽ പരേതനായ ശശിയുടെ മകൻ സജു(45)വിനെയാണ് കാണാതായത്. കഴിഞ്ഞ 16ന് ചികിത്സയ്ക്കായി അമ്മ വള്ളിയമ്മയ്ക്കൊപ്പം പോയതാണ്. എന്നാൽ ഡോക്ടറുടെ പരിശോധനയിൽ കാര്യമായ രോഗമൊന്നും കാണാഞ്ഞതിനാൽ അഡ്മിറ്റ് ചെയ്തില്ല. എന്നാൽ അമ്മയും മകനും തിരിച്ചുപോരാതെ അന്ന് ആശുപത്രി വരാന്തയിൽ തങ്ങി. അടുത്തദിവസം വള്ളിയമ്മ മാത്രം വീട്ടിലേക്ക് തിരികെ പോന്നു. രണ്ടുദിവസം കഴിഞ്ഞും സജുവിനെ കാണാതായപ്പോൾ ആശുപത്രിയിൽ ബന്ധുക്കൾ അന്വേഷിച്ച് ചെന്നെങ്കിലും സജുവിനെ കണ്ടെത്തിയില്ല. ഇയാൾ കിടന്നിരുന്ന ഭാഗത്ത് ഇയാളുടെ ചെറുപ്പും ബിഗ്ഷോപ്പറും ഷീറ്റും മാത്രം കണ്ടെത്തി. ഇതേത്തുടർന്ന് ബന്ധുക്കൾ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി. പോലീസ് തെരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല.
Read More