കമോണ്‍ പപ്പാ…ഗോ പപ്പാ…! അച്ഛന്‍ പിച്ചില്‍ തകര്‍ത്തു കളിക്കുമ്പോള്‍ ഗാലറിയില്‍ അമ്മയുടെ മടിയിലിരുന്ന് ആര്‍ത്തുവിളിക്കുന്ന സിവ; വൈറലായി വീഡിയോ

എം. എസ്. ധോണി എന്ന ക്രിക്കറ്റ് താരത്തേക്കാള്‍ ആരാധകരുണ്ട് അദ്ദേഹത്തിന്റെ ഏകമ കള്‍ സിവയ്ക്ക്. കാരണം മലയാളം ഉള്‍പ്പെടെയുള്ള പാട്ടുകള്‍ പാടിയും കുസൃതികള്‍ കാട്ടിയും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സിവ.

സോഷ്യല്‍മീഡിയയില്‍ സിവയെ ഫോളോ ചെയ്യുന്നവരും ധാരാളമുണ്ട്. ഇക്കഴിഞ്ഞ ദിവസം ആറ് വ്യത്യസ്ത ഭാഷകളില്‍ സംസാരിച്ചും സിവ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും കുഞ്ഞു സിവ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നു.

ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരേ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയ വിജയത്തില്‍ ക്യാപ്റ്റന്‍ ധോനി വഹിച്ച പങ്ക് ചെറുതല്ല. എന്നാല്‍, 35 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ധോനിയേക്കാള്‍ താരമായത് ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്ന ഒരാളാണ്. സിവ. ധോനിയുടെ കുഞ്ഞുമകള്‍.

അച്ഛന്‍ ഐപിഎല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ പിച്ചില്‍ തകര്‍ത്തുകളിക്കുമ്പോള്‍ അമ്മ സാക്ഷിയുടെ മടിയില്‍ എഴുന്നേറ്റുനിന്ന് കമോണ്‍ പപ്പാ…. ഗോ പപ്പാ… എന്നൊക്കെ പരിസരം മറന്ന് ആര്‍ത്തുവിളിച്ചുകൊണ്ടാണ് സിവ കാമറയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

മകള്‍ ആവേശം പകര്‍ന്ന് അച്ഛനെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ പലരും ഒപ്പിയെടുക്കുകയുണ്ടായി. സൂപ്പര്‍ കിങ്സിന്റെയും ഐ.പി.എല്ലിന്റെയും ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെതോടെ ആരാധകര്‍ക്കും ആവേശമായി. വന്‍ വരവേല്‍പാണ് രണ്ട് ആംഗികളുകളില്‍ നിന്നുള്ള ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെയൊരാള്‍ ആര്‍ത്തുവിളിക്കാനുള്ളപ്പോള്‍ ധോണി എങ്ങനെ തകര്‍ത്ത് കളിക്കാതിരിക്കും എന്നാണ് ചിലര്‍ കമന്റായി ചോദിച്ചിരിക്കുന്നത്.

Related posts