എ​ന്താ പ്ര​ധാ​ന​മ​ന്ത്രി പ​റ​യാ​ൻ പോ​ണ​ത്; നാ​ടാ​കെ ആ​കാം​ക്ഷയിൽ; സം​ഗ​തി​യ​റി​ഞ്ഞ​പ്പോ​ൾ  ജ​നം പറഞ്ഞതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി എ​ന്താ പ​റ​യാ​ൻ പോ​ണ​ത്..​എ​ന്തെ​ങ്കി​ലും ന്യൂ​സു​ണ്ടോ….​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ച്ച​യ്ക്ക് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് ടി​വി ചാ​ന​ലു​ക​ളി​ൽ ബ്രെ​യ്ക്കിം​ഗ് ന്യൂ​സ് പോ​യ ഉ​ട​ൻ പ​ത്ര​മോ​ഫീ​സി​ലേ​ക്ക് വ​ന്ന ഫോ​ണ്‍ കോ​ളു​ക​ളി​ൽ പ​ല​തി​നും അ​റി​യേ​ണ്ട​ത് മോ​ദി എ​ന്തു പ​റ​യാ​ൻ പോ​കു​ന്നു​വെ​ന്നാ​ണ്.

രാ​ജ്യ​ത്ത് എ​ന്തോ സം​ഭ​വി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന തോ​ന്ന​ലാ​ണ് രാ​ജ്യ​ത്താ​ക​മാ​ന​മു​ണ്ടാ​യ​ത്. ബി​ജെ​പി ഓ​ഫീ​സി​ലേ​ക്കും മോ​ദി പ​റ​യാ​ൻ പോ​കു​ന്ന​ത് എ​ന്നു ചോ​ദി​ച്ച് വി​ളി​ക​ൾ പോ​യി​രു​ന്നു.വീ​ണ്ടും നോ​ട്ട് നി​രോ​ധി​ക്കു​മോ എ​ന്ന് ചോ​ദി​ച്ച​വ​രേ​റെ. ഇ​ല​ക്ഷ​ൻ റ​ദ്ദാ​ക്കു​ക​യോ വ​ല്ല​തും ഉ​ണ്ടാ​കു​മോ എ​ന്ന് സം​ശ​യി​ച്ച​വ​രു​മു​ണ്ട്.

ത​ട്ടു​ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും എ​ന്നു വേ​ണ്ട വീ​ടു​ക​ളി​ല​ട​ക്കം ഉ​ച്ച​യ്ക്ക് ച​ർ​ച്ച ഇ​തു ത​ന്നെ​യാ​യി​രു​ന്നു. ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ൾ​ക്ക് മു​ന്നി​ലും ചാ​ന​ലു​ക​ൾ​ക്ക് മു​ന്നി​ലും ആ​ളു​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു ഇ​ന്നു​ച്ച​യ്ക്ക് ക​ട​ന്നു​പോ​യ​ത്.

ഹി​ന്ദി മ​ന​സി​ലാ​കു​ന്ന​വ​രെ കൂ​ട്ടു​പി​ടി​ച്ച് ടി​വി നോ​ക്കി​യി​രു​ന്ന​വ​രു​മു​ണ്ടാ​യി​രു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളും സം​ഗ​തി​യ​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു. പ​ല​രും ഓ​ണ്‍​ലൈ​നി​ൽ സം​ഗ​തി​യ​റി​യാ​ൻ നോ​ക്കി​യി​രു​ന്നു.

ഉ​പ​ഗ്ര​ഹ​ത്തെ ആ​ക്ര​മി​ച്ചു വീ​ഴ്ത്തു​ന്ന​തി​ൽ ഇ​ന്ത്യ വി​ജ​യി​ച്ചെ​ന്ന പ്ര​ഖ്യാ​പ​നം പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​പ്പോ​ൾ ഇ​തു പ​റ​യാ​നാ​ണോ എ​ന്ന ക​മ​ന്‍റാ​ണ് ആ​ളു​ക​ളി​ൽ നി​ന്നും ആ​ദ്യ​മു​ണ്ടാ​യ​ത്.എ​ങ്കി​ലും ആ​ൾ​ക്കൂ​ട്ടം മോ​ദി കൂ​ടു​ത​ൽ വ​ല്ല​തും പ​റ​യു​മോ എ​ന്ന​റി​യാ​ൻ കാ​ത്തി​രു​ന്നു.മ​ല പോ​ലെ വ​ന്ന​ത് എ​ലി​പോ​ലെ പോ​യെ​ന്നും ആ​ളു​ക​ൾ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

Related posts