തിരുവനന്തപുരം: ലിംഗ സമത്വത്തിന് വേണ്ടി തന്റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സ്ത്രീകൾക്കു നേരേ പൊതു ഇടങ്ങളിൽ നടക്കുന്ന അക്രമങ്ങളെ അവർ തന്റെ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പിന്റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തിൽ ചെറുത്തുനിൽപ്പിന്റെ ഭാഷ തെളിഞ്ഞു കണ്ടു. വായനക്കാരുടെ മനസിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കഥയിൽ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം കൊണ്ട് അഷിത കാട്ടിത്തന്നു. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Read MoreDay: March 27, 2019
അഷിത; എഴുത്തിലെ വേറിട്ട സ്ത്രീസ്വരം
സ്വന്തം ലേഖകൻ തൃശൂർ: എഴുത്തിലെ വേറിട്ട സ്ത്രീസ്വരമായിരുന്നു അഷിതയുടേത്. ലളിതമായ എഴുത്തിലൂടെ ശക്തമായി എങ്ങിനെ കാര്യങ്ങൾ ഹൃദയത്തിൽ തട്ടും വിധം വായനക്കാരിലേക്ക് പകർന്നുനൽകാമെന്ന് അഷിതയുടെ രചനകൾ കാണിച്ചു തരുന്നു. ദുരൂഹതയോ നിഗൂഢതയോ അഷിതയുടെ അക്ഷരങ്ങളിലുണ്ടായിരുന്നില്ല. എന്തായിരുന്നോ അഷിത അതുതന്നെയായിരുന്നു അഷിത എഴുതിയതും. ഇതിനേക്കാൾ ഉയരത്തിലും പ്രശസ്തിയിലും എത്തേണ്ട എഴുത്തുകാരിയായിരുന്നു അഷിത. എന്നാൽ സ്വയം ഒതുങ്ങിക്കൂടുന്ന അഷിതയെയാണ് പലപ്പോഴും കാണാറുള്ളത്. അടുത്തിടെയായി ചില ഓണ്‍ലൈൻ സംരംഭങ്ങളിൽ അഷിത എഴുതിയ പ്രതിവാര കോളം ഏറെ വായനക്കാരെ ആകർഷിച്ചു. ആത്മകഥാംശമുള്ള ആ കോളത്തിൽ പോയകാലത്തെ തന്റെ അനുഭവങ്ങളേയും പുതിയകാലത്തേയും അഷിത മനോഹരമായി കൂട്ടിയിണക്കുന്നത് വായിച്ചെടുക്കാമായിരുന്നു. അഷിത ജനിച്ച പഴയന്നൂരും വളർന്ന മറ്റു ചുറ്റുപാടുകളുമെല്ലാം കഥകളിൽ കാണാമായിരുന്നു. മാധവിക്കുട്ടി എങ്ങിനെയാണോ പുന്നയൂർക്കുളത്തേയും നീർമാതളത്തേയും ലോകപ്രശസ്തിയിലെത്തിച്ചത് അതുപോലെയാണ് അഷിത തന്റെ ജന്മനാടിനെ പറ്റി എഴുതിയത്. പഴയന്നൂർകാർക്ക് അഷിതയെന്ന പെണ്‍കുട്ടി എഴുത്തിന്റെ പുതിയ മേഖലകളിലേക്ക് വിഹരിക്കുന്നത്…
Read Moreകോണ്‍ഗ്രസ് സഖ്യത്തിന് 296 സീറ്റുകള്‍! യുപിയില്‍ ബിജെപി തകര്‍ന്ന് അടിയും; കേരളത്തില്‍ യുഡിഎഫിന്റെ വന്‍കുതിച്ചുചാട്ടം, ബംഗാളില്‍ സിപിഎം നിലംപൊത്തും, മോദിയെയും ബിജെപിയെയും ഭയപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രവചനം
വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ നേട്ടമുണ്ടാക്കുമെന്നാണ് ചാണക്യയിലെ തെരഞ്ഞെടുപ്പ് വിശകല വിദഗ്ധനായ പാര്‍ഥ ദാസ് പ്രവചിക്കുന്നത്. ആകെയുളള 543 സീറ്റുകളില്‍ 296 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നാണ് പാര്‍ഥ ദാസിന്റെ പ്രവചനം. അദേഹം തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുന്നത് ഇങ്ങനെ- പഞ്ചാബ് തൂത്തുവാരുമെന്നും, തമിഴ്നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ മുന്നേറ്റം നടത്താന്‍ പറ്റുമെന്നും സര്‍വ്വേ പറയുന്നു. ഝാര്‍ഖണ്ഡിലും കേരളത്തിലും കോണ്‍ഗ്രസിന് അനുകൂല ഘടകമായിരിക്കുമെന്നും പാര്‍ഥാ ദാസിന്റെ പ്രവചനം പറയുന്നു. 543 സീറ്റുകളില്‍ 296 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമ്പോള്‍ എന്‍ഡിഎയ്ക്ക് 200നടുത്ത് സീറ്റുകളേ ലഭിക്കുകയുള്ളൂ. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. കഴിഞ്ഞ തവണ ആകെയുള്ള 80 സീറ്റുകളില്‍ 71 എണ്ണം നേടിയിരുന്നുവെങ്കില്‍ അത് 25 സീറ്റായി ചുരുങ്ങുമെന്ന് സര്‍വ്വേ പറയുന്നു. യുപിയില്‍ കോണ്‍ഗ്രസിനും നേട്ടം ഉണ്ടാക്കാന്‍…
Read Moreഓച്ചിറയിലെ തട്ടിക്കൊണ്ടുപോകൽ; തനിക്ക് പതിനെട്ട് വയസായെന്ന് പെൺകുട്ടി; പ്രായം തെളിയിക്കാനുള്ള ശ്രമത്തിൽ പോലീസും
കൊല്ലം: ഓച്ചിറയിൽനിന്ന് കാണാതായ പെൺകുട്ടിയേയും കടത്തിക്കൊണ്ടുപോയ ഓച്ചിറ സ്വദേശി മുഹമ്മദ് റോഷനേയും നാളെ ഓച്ചിറയിൽ കൊണ്ടുവരും. ഇന്ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളെയെത്തുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. മുംബൈയിലെ പനവേൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ചേരിയിലെ ലോഡ്ജിൽനിന്നാണ് പോലീസ് സംഘം ഇരുവരെയും പിടികൂടിയത്. പനവേൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷമാണ് ഇരുവരെയും ഓച്ചിറയിലേക്ക് കൊണ്ടുവരുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് റോഷന്റെ സഹായികളായ പ്യാരി, വിപിൻ, അനന്തു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.ഇവർ റിമാൻഡിലാണ് .ഒന്നാംപ്രതിയായ മുഹമ്മദ് റോഷനും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. മാത്രമല്ല പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതായും ഇയാൾ പോലീസിനോട് പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ മാതാപിതാക്കൾ 15വയസേയുള്ളുവെന്നാണ് പോലീസിനോട് പറഞ്ഞത്. വയസ് തെളിയിക്കുന്നതിനുള്ള രേഖകൾ തങ്ങളുടെ കൈവശമില്ലെന്നും ഇവർ പോലീസിനെ അറിയിച്ചു. പെൺകുട്ടിയെ നാട്ടിലെത്തിച്ചശേഷം വയസ് തെളിയിക്കാനുള്ള നടപടി ആരംഭിക്കും. അതിന്…
Read Moreവാർധക്യത്തിലും സ്വന്തം കാലിൽ നിൽക്കണം; കത്തുന്ന വെയിലിലെ വഴിയോര കച്ചവടത്തെക്കുറിച്ച് വിശ്വംഭരൻ പറയുന്നത് ഇങ്ങനെ…
ആലപ്പുഴ: തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് കാണിച്ചു തരികയാണ് ഒരു വൃദ്ധൻ. കടുത്ത വേനലിൽ അധികൃതരുടെ ജാഗ്രത മുന്നറിയിപ്പുകൾ വരുന്പോഴും അന്നത്തെ അന്നത്തിനായി ചൂടിനെ വകവെയ്ക്കാതെ നഗരത്തിലെ പാതയോരത്ത് കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഈ 68 കാരൻ. പൊരിവെയിലിൽ ഒരു തരി തണലിന്റെ ആശ്വാസമില്ലാതെ നാടൻ പച്ചക്കറികളുമായി ആലപ്പുഴ ജില്ല കോടതിക്കു സമീപം ഈ വൃദ്ധനെ കാണാം. വീട്ടിൽ കൃഷി ചെയ്തെടുത്ത ചീരയും മത്തനും പപ്പായയുമൊക്കെയായി കിലോമീറ്ററുകൾ താണ്ടിയാണ് ചേർത്തല കടക്കരപ്പള്ളി സ്വദേശി ആലപ്പുഴ നഗരത്തിലെത്തുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന വെയിൽ പൂർണമായും കൊള്ളാതെ വയ്യ. നിറയെ സാധനങ്ങളുമായി വലിയ പച്ചക്കറിക്കടകളും വാഹനകച്ചവടക്കാരും ആളുകളെ ആകർഷിക്കുന്പോൾ പിടിച്ചുനിൽക്കാനും പ്രയാസം തന്നെ. ശരീരത്തിൽ ഏൽക്കുന്ന ചൂട്, കൊണ്ടുവരുന്ന പച്ചക്കറികളെയും കരിച്ചുകളയും. എങ്കിലും വെയിൽ തളർത്താത്ത മനസുമായി വിശ്വംഭരൻ കച്ചവടം നടത്തുന്നു. പാവയ്ക്ക, പടവലം, വെള്ളരി, മാങ്ങ, തേങ്ങ എന്നിങ്ങനെ വിവിധ…
Read Moreഎത്രയായാലും നമ്മള് പഠിക്കില്ല! അരിമ്പാറ മാറാന്‍ മരുന്ന് പുരട്ടിയപ്പോള്‍ വിരല്‍ തുളഞ്ഞുപോയി; മലയാളികള്‍ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ മനസിലാക്കണം; നഴ്സിന്റെ കുറിപ്പ്
വ്യാജവൈദ്യന്മാരുടെ അരികില്‍ ചികിത്സ തേടി അബദ്ധം പിണയുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ കുറവല്ല. എത്ര അനുഭവം ആരൊക്കെ വിവരിച്ചാലും വീണ്ടും എന്തെങ്കിലും കേള്‍ക്കുമ്പോള്‍ അവരുടെ പക്കലേക്ക് എത്തുകയാണ് പൊതുവെ മലയാളികളുടെ പതിവ്. പാര്‍ശ്വ ഫലങ്ങളില്ലാതെ ചുരുങ്ങിയ ചെലവില്‍ വേഗത്തില്‍ അസുഖം മാറ്റണമെന്ന ആഗ്രഹമാണ് ഇത്തരത്തില്‍ വ്യാജന്മാരുടെ അടുക്കലേക്ക് വീണ്ടും വീണ്ടും എത്തിച്ചേരാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്ത് വന്നിരിക്കുന്ന ഈ അനുഭവക്കുറിപ്പെങ്കിലും ഒരു പാഠമായി കണക്കാക്കണമെന്ന ഒരു മുന്നറിയിപ്പാണിപ്പോള്‍ ഒരു നഴ്സ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി നല്‍കുന്നത്. അരിമ്പാറ അകറ്റാന്‍ മരുന്ന് പുരട്ടി വിരല്‍ കൂടി ഉരുകിപ്പോയ ഒരാളുടെ അവസ്ഥയാണിത്. സുധീര്‍ എന്ന നഴ്സാണ് ആശുപത്രിയില്‍ എത്തിയ ഒരാളുടെ ദയനീയാവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം; എത്രയായാലും നമ്മള് പഠിക്കില്ലാ.. ഇന്ന് ആശുപത്രിയില്‍ വന്ന ഒരാളുടെ കൈവിരലിന്റെ ഫോട്ടോ ആണിത്. പാവം അവരുടെ കൈവിരലുകളില്‍ അരിമ്പാറ…
Read Moreസൂര്യാഘാത മുന്നറിയിപ്പ് അവഗണന; തൊഴില്‍ ചെയ്യിപ്പിക്കുന്നവര്‍ക്ക് എതിരേ തൊഴില്‍ വകുപ്പ് നടപടി സ്വീകരിക്കുന്നു
പത്തനംതിട്ട:സൂര്യാഘാത സാധ്യത കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിൽ ജോലി സമയം പുനഃക്രമീകരിച്ച് പകൽ 12 മുതൽ മൂന്ന് വരെ വെയിലത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്ന് ലേബർ കമ്മീഷണർ ഉത്തരവ് പാലിച്ചില്ലെങ്കിൽ നടപടി. ഇതിനോടനുബന്ധിച്ച് തൊഴിൽ വകുപ്പ് ഇൻസ്പെക്ടർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയതിൽ ഉത്തരവ് ലംഘിച്ച് കെട്ടിട നിർമാണം, റോഡ് നിർമാണം, പാലം നിർമാണം തുടങ്ങിയ ജോലികൾ ചെയ്യിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 12 മുതൽ മൂന്ന് വരെയുള്ള സമയത്തെ നിർമാണം നിർത്തിവയ്പിച്ച് ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് തൊഴിൽ വകുപ്പ് അധികൃതർ അറിയിച്ചു.
Read More17-ാം ലോക്സഭാ തെരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം നാളെ മുതൽ; പിൻവലിക്കാനുളള അവസാന തീയതി ഏപ്രിൽ എട്ട്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് നാളെ വിജ്ഞാപനം പുറപ്പെടുവിക്കും. നാളെ മുതൽ ഏപ്രിൽ നാലുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ അഞ്ചിന് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുളള അവസാന തീയതി ഏപ്രിൽ എട്ട്. നാളെ രാവിലെ എല്ലാ റിട്ടേണിംഗ് ഓഫീസർമാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും ഓഫീസുകളിൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തും. എല്ലാ ദിവസവും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള പൊതുഅവധി ദിവസങ്ങളിൽ നാലാം ശനി ഉൾപ്പെടെ നാമനിർദേശപത്രിക സ്വീകരിക്കില്ല. നാമനിർദേശപത്രികയ്ക്കൊപ്പം പുതുക്കിയ ഫോർമാറ്റിൽ സത്യവാങ്മൂലം സമർപ്പിക്കണം. ദേശീയ, അംഗീകൃത പാർട്ടികളുടെ സ്ഥാനാർഥിയെ മണ്ഡലത്തിലെ ഒരു വോട്ടർ പിന്താങ്ങിയിരിക്കണം. സ്വതന്ത്രരെ 10 വോട്ടർമാർ പിന്തുണയ്ക്കേണ്ടതുണ്ട്. ഓരോ സ്ഥാനാർഥികളും അവരുടെ ക്രമിനിൽ കേസ്, ആസ്തി, ബാധ്യത എന്നിവ സംബന്ധിച്ച് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെയോ നോട്ടറി അല്ലെങ്കിൽ കമ്മീഷണർ ഓഫ് ഓത്…
Read Moreപാക്കിസ്ഥാനികള്‍ വെറും പാവങ്ങള്‍, ഇന്ത്യക്കാര്‍ ആക്രമിച്ചാല്‍ പോലും അവര്‍ തിരിച്ചൊന്നും ചെയ്യില്ല, എല്ലാത്തിനും കാരണം ഇന്ത്യക്കാരായവര്, പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ച് സന്ദീപാനന്ദഗിരി രംഗത്ത്, വെട്ടിലായത് സിപിഎം
സിപിഎം സഹയാത്രികന് സന്ദീപനന്ദഗിരിയുടെ പാക്കിസ്ഥാന് അനുകൂല പ്രസ്താവനയ്ക്കെതിരേ പ്രതിഷേധം പുകയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അപക്വമായ പ്രസ്താവന നടത്തിയ സന്ദീപാനന്ദഗിരിയെ അനുകൂലിക്കേണ്ടെന്ന് സിപിഎം അണികള്‍ക്ക് നിര്‍ദേശവും നല്കി. തിരുവനന്തപുരം ലൈബ്രറി കൗണ്‍സിലിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗമാണു പാര്‍ട്ടിയെ വെട്ടിലാക്കിയത്. പാക്കിസ്താനിലുള്ളവരും സാധാരണക്കാരാണെന്നും മലയാളികള്‍ ഏറ്റവും കൂടുതലുള്ള ദുബായില്‍ നല്ലൊരു ശതമാനവും പാകിസ്താനികളാണെന്നും അവര്‍ ആരും ഇന്ത്യാക്കാരെ ആക്രമിച്ചതായി കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളികള്‍ പറ്റിച്ചാലും അവര്‍ അങ്ങനെ ചെയ്യില്ല. അടുത്തിടെ ഇന്ത്യാ പക്കകിസ്താന് സംഘര്‍ഷമുണ്ടായപ്പോള്‍ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ തീവ്രശ്രമമുണ്ടായി. സാമൂഹികമാധ്യമങ്ങളിലൂടെ ഒരു കൂട്ടം യുവാക്കള്‍ യുദ്ധം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. പാക്കിസ്താന് പട്ടാളം ബന്ദിയാക്കിയ പട്ടാളക്കാരനെ ഇന്ത്യക്ക് തിരിച്ചുനല്‍കാന്‍ മുന്നില്‍ നിന്നത് പാക് എഴുത്തുകാരും ചിന്തകന്മാരുമാണെന്നത് മറക്കരുത്. അയല്‍രാജ്യവുമായി സൗഹൃദം പങ്കിടാന്‍ ഇവിടുത്ത വര്‍ഗീയവാദികള്‍ അനുവദിക്കിെല്ലന്നും പ്രസംഗത്തില്‍ സന്ദീപാനന്ദ പറഞ്ഞു. നവോത്ഥാന ചിന്തകനെന്ന് അണികള്‍ വിശേഷിപ്പിക്കുന്ന…
Read Moreഉടനെ എന്തെങ്കിലും ചെയ്യണം സാർ; നെത്തല്ലൂർ കവലയിൽ അപകടം കൂടുന്നു; സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ
കറുകച്ചാൽ: അപകട പരന്പര അരങ്ങേറിയിട്ടും നെത്തല്ലൂർ കവലയിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടിയായില്ല.കോട്ടയം-കോഴഞ്ചേരി റോഡും, ചങ്ങനാശേരി-വാഴൂർ റോഡും തമ്മിൽ സന്ധിക്കുന്ന പ്രധാന കവലയാണ് നെത്തല്ലൂർ. ഇവിടെയുണ്ടായ അപകടങ്ങളിൽ എത്ര ജീവനുകളാണ് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചത് ഒരു മാസം മുൻപാണ്. കോട്ടയം ഭാഗത്തു നിന്നും വാഴൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ നെത്തല്ലൂരിൽ അപകടത്തിൽപ്പെടുന്നത് പലപ്പോഴും പതിവാണ്. തലനാരിഴയ്ക്കാണ് പലരും അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. ഇരു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ എത്തിയാൽ കാണാൻ കഴിയാത്തതാണ് പ്രശ്നം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിലാണ് വാഹനങ്ങൾ വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്നത്. പലപ്പോഴും എതിർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും പതിവാണ്. അന്യ സ്ഥലങ്ങളിൽ നിന്നും എത്തുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. റോഡ് കാണാൻ കഴിയാത്തതും അപകട സാധ്യത തിരിച്ചറിയാൻ കഴിയാത്തതുമാണ് അപകടത്തിലേക്ക്…
Read More