ഉടനെ എന്തെങ്കിലും ചെയ്യണം സാർ;  നെ​ത്ത​ല്ലൂ​ർ ക​വ​ല​യി​ൽ അപകടം കൂടുന്നു; സിഗ്നൽ സംവിധാനങ്ങൾ  സ്ഥാപിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ

ക​റു​ക​ച്ചാ​ൽ: അ​പ​ക​ട പ​ര​ന്പ​ര അ​ര​ങ്ങേ​റി​യി​ട്ടും നെ​ത്ത​ല്ലൂ​ർ ക​വ​ല​യി​ൽ വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല.കോ​ട്ട​യം-​കോ​ഴ​ഞ്ചേ​രി റോ​ഡും, ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡും ത​മ്മി​ൽ സ​ന്ധി​ക്കു​ന്ന പ്ര​ധാ​ന ക​വ​ല​യാ​ണ് നെ​ത്ത​ല്ലൂ​ർ. ഇ​വി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ എ​ത്ര ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ച​ത് ഒ​രു മാ​സം മു​ൻ​പാ​ണ്.

കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നും വാ​ഴൂ​ർ ഭാ​ഗ​ത്തു നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നെ​ത്ത​ല്ലൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന​ത് പ​ല​പ്പോ​ഴും പ​തി​വാ​ണ്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ​ല​രും അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​രു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ കാ​ണാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​ശ്നം.

കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നും അ​മി​ത വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ വാ​ഴൂ​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും എ​തി​ർ ഭാ​ഗ​ത്തു നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. അ​ന്യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​രാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. റോ​ഡ് കാ​ണാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട സാ​ധ്യ​ത തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

കൂ​ടാ​തെ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ബ​സ് അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പെ​ട്ട​ന്ന് വാ​ഴൂ​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ വാ​ഴൂ​ർ ഭാ​ഗ​ത്തു നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ട​ന്ന് നി​ർ​ത്തു​ക​യും പി​ന്നാ​ലെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന​തും പ​തി​വാ​ണ്.

ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ന്പു കോ​ട്ട​യ​ത്ത് നി​ന്നും എ​ത്തി​യ കാ​ർ നെ​ത്ത​ല്ലൂ​ർ ക​വ​ല​യി​ൽ വ​ച്ച് നാ​ല് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ ഏ​റ്റ​വും നി​ര​പ്പാ​ർ​ന്ന​തും അ​പ​ക​ട സാ​ധ്യ​ത ഏ​റി​യ​തു​മാ​യ പ്ര​ദേ​ശ​മാ​ണ് ക​റു​ക​ച്ചാ​ൽ ടൗ​ണ്‍ മു​ത​ൽ നെ​ത്ത​ല്ലൂ​ർ വ​രെ​യു​ള്ള ഭാ​ഗം. ഇ​വി​ടെ​യും വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് സം​വി​ധാ​നമി​ല്ല. നെ​ത്ത​ല്ലൂ​ർ ക​വ​ല​യി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ളും ഹം​ബു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts