സെബി മാത്യു ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വിദേശത്തു കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ കരട് പദ്ധതി രൂപീകരിച്ചു കേന്ദ്ര സർക്കാർ. തിരികെ എത്തിക്കേണ്ടവരുടെ പട്ടിക ഇന്ത്യൻ എംബസികളായിരിക്കും തയാറാക്കുക. ഇതിനു പ്രത്യേക കണ്ട്രോൾ റൂം ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ മുൻഗണനാപട്ടിക അനുസരിച്ച് ഗൾഫ് മേഖലയിലുള്ള പാവപ്പെട്ട തൊഴിലാളികളെ ആയിരിക്കും ആദ്യം തിരിച്ചെത്തിക്കുക. പ്രധാനമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പാവപ്പെട്ട തൊഴിലാളികളെ ആദ്യം കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കാണ് രണ്ടാമത് പരിഗണന നൽകുന്നത്. ഏകദേശം നാൽപതിനായിരത്തോളം വിദ്യാർഥികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുന്പ് ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം ഇവരെ ഇവിടെ എത്തിച്ച ശേഷം ക്വാറന്റൈൻ ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഗൾഫ് മേഖലയിൽ അടക്കം കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കാൻ വ്യോമസേനയും നാവിക സേനയും ചേർന്നു പ്രവർത്തിക്കും. ഗൾഫ് മേഖലയിൽ നിന്നുള്ള കുടിയേറ്റ…
Read MoreDay: April 30, 2020
കേരളത്തിലെ നഴ്സുമാരെത്തേടി ഗൾഫ് രാജ്യങ്ങൾ; അവധിക്കുവന്നു നാട്ടിൽ കുടുങ്ങിയ നഴ്സുമാർക്കും പ്രയോജനം; ആവശ്യം അംഗീകരിച്ച് ഇന്ത്യ
സെബി മാത്യു ന്യൂഡൽഹി: കേരളത്തിന്റെ ആരോഗ്യ മികവിന്റെ സഹായം തേടി കേന്ദ്ര സർക്കാരിനു മുന്നിൽ വിദേശ രാജ്യങ്ങൾ. അവധിക്കെത്തിയ മലയാളികളായ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ തിരികെ കൊണ്ടു പോകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ ആദ്യം അനുമതി തേടിയെത്തിയത് സൗദി അറേബ്യ. ഇതിനോടകം റിക്രൂട്ട് ചെയത് നൂറു നഴ്സുമാരെ കേരളത്തിൽ നിന്നു കൊണ്ടു പോകാൻ അനുമതി തേടി ബഹ്റിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. യുഎഇ യിലേക്ക് നൂറോളം ആരോഗ്യ പ്രവർത്തകരെ മൂന്നു മാസത്തേക്ക് റിക്രൂട്ട് ചെയ്യാൻ അനുമതി തേടി അവിടുത്തെ രണ്ട് ആശുപത്രികളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മികവ് തേടിയുള്ള ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന പരിശോധിച്ചു വരികയാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ അവധിക്ക് നാട്ടിൽ വന്നശേഷം ലോക്ക് ഡൗണിനെ തുടർന്ന് മടങ്ങിപ്പോകാൻ കഴിയാത്ത…
Read More