മുംബൈ:ഫോർച്ച്യൂണ്‍ റൈസ് ബ്രാൻ പാചക എണ്ണയുടെ ബ്രാൻഡ് അംബാസഡർ ആയി ബിസിസിഎെ പ്രസിഡന്റ് സൗരവ് ഗാംഗുലി തുടരുമെന്ന് അദാനി വിൽമർ കന്പനി . ഗാംഗുലി അഭിനയിച്ചിട്ടുള്ള ഫോർച്ച്യൂണ്‍ റൈസ് ബ്രാൻ പാചക എണ്ണയുടെ പരസ്യം നിർത്തിവച്ചതിനു പിന്നാലെയാണ് കന്പനിയുടെ പ്രതികരണം. ഹൃദയാരോഗ്യത്തിന് ഉത്തമമെന്ന വിശേഷണവുമായി പുറത്തിറക്കിയ ഫോർച്ച്യൂണ്‍ പാചക എണ്ണയുടെ പരസ്യങ്ങൾ, ഗാംഗുലിക്ക് ഹൃദയാഘാതം നേരിട്ടത്തിനെത്തുടർന്നാണ് സോഷ്യൽ മീഡിയയിലും മറ്റും വ്യാപക വിമർശനം നേരിട്ടത്. ട്രോളുകളും മറ്റും കനത്തതോടെ ഗാംഗുലി അഭിനയിക്കുന്ന പരസ്യങ്ങളും മറ്റും കന്പനി നിർത്തിവയ്ക്കുകയായിരുന്നു. ഫോർച്ച്യൂണ്‍ റൈസ് ബ്രാൻ പാചക എണ്ണ മരുന്നല്ലെന്നും പാചക എണ്ണയാണെന്നും ഹൃദയാരോഗ്യം പാലിക്കുന്നതിന് സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഇതിലുണ്ടെന്ന് അന്താരാഷ്ട്രഏജൻസികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദാനി വിൽമർ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അംഗ്ഷു മാലിക് പറഞ്ഞു. “പരസ്യങ്ങൾ നിർത്തിവച്ചത് താത്കാലികമായാണ്. ഗാംഗുലി ആരോഗ്യം വീണ്ടെടുത്ത ശേഷം ഫോർച്ച്യൂണ്‍ റൈസ് ബ്രാൻ പാചക…
Read MoreDay: January 6, 2021
പത്തുവർഷത്തെ കഠിനയത്നം! ഗെയിൽ പദ്ധതിയിൽ ഒരു ചങ്ങനാശേരിക്കാരന്റെ കൈയൊപ്പും; വാഴപ്പള്ളി മതുമൂല പുത്തൻപറമ്പില്‍ ടോണി മാത്യുവിന്റെ മനസില്‍ ആഹ്ലാദം
ബെന്നി ചിറയിൽ ചങ്ങനാശേരി: കൊച്ചി-മംഗലാപുരം ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കാൻ പരിശ്രമിച്ചവരുടെ മുൻനിരയിൽ ഒരു ചങ്ങനാശേരിക്കാരനും. പത്തുവർഷത്തെ കഠിനയത്നം ഫലം കണ്ടപ്പോൾ ഗെയിൽ ജനറൽ മാനേജർ വാഴപ്പള്ളി മതുമൂല പുത്തൻപറന്പിൽ ടോണി മാത്യുവിന്റെ മനസിലും ആഹ്ലാദം. പൈപ്പുകളിലൂടെ പ്രകൃതിവാതകം അടുക്കളകളിലെത്തിക്കുന്ന പദ്ധതിയാണിത്. വീടുകൾക്കും വാഹനങ്ങൾക്കും വിലക്കുറവിൽ ഇന്ധനം ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് ടോണി മാത്യു പറഞ്ഞു. അന്തരീക്ഷ മലിനീകരണം ഏറ്റവും കുറവുള്ളതിനാൽ ഹരിത ഇന്ധനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്റർ സ്ഥലമാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്തിരുന്നത്. കേരളത്തിലെ സ്ഥലദൗർലഭ്യത പരിഗണിച്ച് അത് 20 മീറ്ററായി ആദ്യം ചുരുക്കിയെങ്കിലും പിന്നീട് 10 മീറ്റർ ആയി വീണ്ടും പരിമിതപ്പെടുത്തേണ്ടി വന്നു. എങ്കിലും നിർമാണ സമയത്ത് 20 മീറ്റർ ആവശ്യമായതിനാൽ 20 മീറ്റർ വീതിയിലുണ്ടായിരുന്ന വിളകൾക്കുള്ള നഷ്ടപരിഹാരം നല്കി.…
Read Moreപക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു! 25000 പക്ഷികളെ കൊന്നൊടുക്കി; ആശങ്കവേണ്ട, പക്ഷിപ്പനി രോഗം മനുഷ്യരിലേക്കു പകരില്ല
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കി തുടങ്ങി. ഇന്നലെ 25000 പക്ഷികളെ കൊന്നു. രണ്ടുദിവസത്തിനകം ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കുന്നതു പൂർത്തിയാക്കും. ഇന്നലെ പുതുതായി ഒരിടത്തും പക്ഷപ്പനി കണ്ടെത്തിയിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.കെ.എം. ദിലീപ് പറഞ്ഞു. ആലപ്പുഴ ജില്ലയിലെ തകഴി, നെടുമുടി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് എച്ച് 5 എൻ 8 വൈറസാണ്. ഇവ ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടില്ല. അതിനാൽ പക്ഷിമാം സം പാചകം ചെയ്ത് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്ന് മൃഗസംരക്ഷണ ഡയറക്ടർ ഡോ.കെ.എം. ദിലീപ് പറഞ്ഞു. സംശയം തീർക്കാനായി പാചകം ചെയ്യുന്നവർ പാചകം ചെയ്തശേഷം വൃത്തിയായി സോപ്പ്…
Read Moreട്രാക്ടർ ഓടിച്ചെത്താൻ വനിതകളും! കർഷകസമരം കരുത്താർജിക്കുന്നു; ഹരിയാനയിലെ സഫ ഖേരി ഗ്രാമത്തിൽ മാത്രം നൂറിലേറെ വനിതകള്‍ ട്രാക്ടർ ഓടിക്കാൻ പഠിക്കുന്നു
സ്വന്തം ലേഖകൻ ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലിയും കിസാൻ പരേഡും നടത്തുമെന്ന കർഷകരുടെ മുന്നറിയിപ്പിനു പിന്നാലെ തലസ്ഥാനത്തേക്ക് ട്രാക്ടർ ഓടിച്ചെത്താനൊരുങ്ങി കർഷക വനിതകളും. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ വനിതകൾ ട്രാക്ടർ ഓടിക്കാനുള്ള പരിശീലനത്തിൽ ഏർപ്പെട്ടുതുടങ്ങി. ഹരിയാനയിലെ സഫ ഖേരി ഗ്രാമത്തിൽ മാത്രം നൂറിലേറെ വനിതകളാണ് ട്രാക്ടർ ഓടിക്കാൻ പഠിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി ഡൽഹി ചെങ്കോട്ടയിലേക്കു കുതിക്കുമെന്നും അതൊരു ചരിത്ര മുഹൂർത്തമായിരിക്കുമെന്നും പരിശീലനം നടത്തുന്ന സിക്കിം നയിൻ പറഞ്ഞു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കർഷകർ നടത്തുന്ന സമരം സർക്കാരുമായുള്ള ആറാംഘട്ട ചർച്ചയിലും തീരുമാനമാകാതെ തുടരുകയാണ്. ജനുവരി എട്ടിനാണ് അടുത്ത ചർച്ച. തിങ്കളാഴ്ച നടന്ന ചർച്ചയ്ക്കുശേഷം, കർഷകരുടെ യഥാർഥ ശക്തി സർക്കാർ ഇനിയും കാണാൻ ഇരിക്കുന്നതേ ഉള്ളൂ എന്നാണ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സർവാൻ സിംഗ് പാന്ധേർ മുന്നറിയിപ്പു…
Read Moreസ്വര്‍ണക്കടത്ത് കേസ്! കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന ഉൾപ്പെടെ 20 പ്രതികള്‍; സന്ദീപ് നായർ മാപ്പുസാക്ഷി
സ്വന്തം ലേഖകൻ കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉൾപ്പെടെ 20 പ്രതികള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പി.എസ്. സരിത്, സ്വപ്ന സുരേഷ്, കെ.ടി. റമീസ്, എ.എം. ജലാല്‍, പി. മുഹമ്മദ് ഷാഫി, ഇ. സെയ്തലവി, പി.ടി. അബ്ദു, റബിന്‍സ് ഹമീദ്, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദലി, കെ.ടി. ഷറഫുദ്ദീന്, എ. മുഹമ്മദ് ഷഫീഖ്, ഹംസത് അബ്ദുള്‍ സലാം, ടി.എം. ഷംജു, ഹംജദ് അലി, സി.വി. ജിഫ്സല്, പി. അബൂബക്കര്‍, വി.കെ. മുഹമ്മദ് അബ്ദു ഷമീം, അബ്ദുല്‍ ഹമീദ്, ഷംസുദ്ദീന് എന്നിവർക്കെതിരേയാണ് എന്‍ഐഎ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറു മാസം തികയുന്നതിനു മുന്‍പാണ് എന്‍ഐഎ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരേ യുഎപിഎ 16,17,18, 20 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ മാപ്പുസാക്ഷിയാക്കാന്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ സന്ദീപ്…
Read Moreകോവിഡ് വാക്സിനേഷന് ഇനി 7 ദിവസം! 13ന് ഉള്ളിൽ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; വിതരണം കോവിൻ ആപ്ലിക്കേഷനിലെ രജിസ്ട്രേഷൻ അടിസ്ഥാനത്തിൽ
സെബി മാത്യു ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ 13ന് ഉള്ളിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു. രണ്ടു വാക്സിനുകൾക്ക് നിയന്ത്രിത അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന്റെയും കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ വാക്സിൻ ഡ്രൈ റണ്‍ ഫലപ്രദമാണെന്നു കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തിലാണ് നടപടി. വാക്സിൻ വിതരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി. അതിനിടെ, കോവിഡ് വാക്സിനുകൾക്ക് അനുമതി നൽകിയ നടപടിക്രമങ്ങൾ പാർലമെന്ററി സമിതി വിലയിരുത്തും. ആരോഗ്യം-കുടുംബക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി കോവിഡ് വാക്സിന്റെ വിതരണം, കുത്തിവയ്പ് എന്നീ സജ്ജീകരണങ്ങൾ പരിശോധിച്ചു വിലയിരുത്തും. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനുമാണ് ഞായറാഴ്ച അടിയന്തര ഉപയോഗത്തിനുള്ള (എമർജൻസി യൂസ് ഓഥറൈസേഷൻ – ഇയുഎ) ലഭിച്ചത്. ഈ അനുമതി ലഭിച്ച് പത്തു ദിവസത്തിനുള്ളിൽ വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയത്.…
Read More