ട്രാക്‌ടർ ഓടിച്ചെത്താൻ വനിതകളും! കർഷകസമരം കരുത്താർജിക്കുന്നു; ഹ​രി​യാ​ന​യി​ലെ സ​ഫ ഖേ​രി ഗ്രാ​മ​ത്തി​ൽ മാ​ത്രം നൂ​റി​ലേ​റെ വ​നി​ത​കള്‍ ട്രാ​ക്ട​ർ ഓ​ടി​ക്കാ​ൻ പഠിക്കുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ട്രാ​ക്ട​ർ റാ​ലി​യും കി​സാ​ൻ പ​രേ​ഡും ന​ട​ത്തു​മെ​ന്ന ക​ർ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെ ത​ല​സ്ഥാ​ന​ത്തേ​ക്ക് ട്രാ​ക്ട​ർ ഓ​ടി​ച്ചെ​ത്താ​നൊ​രു​ങ്ങി ക​ർ​ഷ​ക വ​നി​ത​ക​ളും.

ഹ​രി​യാ​ന ഉ​ൾ​പ്പെടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ വ​നി​ത​ക​ൾ ട്രാ​ക്ട​ർ ഓ​ടി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടുതു​ട​ങ്ങി.
ഹ​രി​യാ​ന​യി​ലെ സ​ഫ ഖേ​രി ഗ്രാ​മ​ത്തി​ൽ മാ​ത്രം നൂ​റി​ലേ​റെ വ​നി​ത​ക​ളാ​ണ് ട്രാ​ക്ട​ർ ഓ​ടി​ക്കാ​ൻ പ​ഠി​ക്കു​ന്ന​ത്.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​​റു​ക​ളു​മാ​യി ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യി​ലേ​ക്കു കു​തി​ക്കു​മെ​ന്നും അ​തൊ​രു ച​രി​ത്ര മുഹൂ​ർ​ത്ത​മാ​യി​രി​ക്കു​മെ​ന്നും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സി​ക്കിം ന​യി​ൻ പ​റ​ഞ്ഞു.

വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം സ​ർ​ക്കാ​രു​മാ​യു​ള്ള ആ​റാം​ഘ​ട്ട ച​ർ​ച്ച​യി​ലും തീ​രു​മാ​ന​മാ​കാ​തെ തു​ട​രു​ക​യാ​ണ്.

ജ​നു​വ​രി എ​ട്ടി​നാ​ണ് അ​ടു​ത്ത ച​ർ​ച്ച. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ച​ർ​ച്ച​യ്ക്കു​ശേ​ഷം, ക​ർ​ഷ​ക​രു​ടെ യ​ഥാ​ർ​ഥ ശ​ക്തി സ​ർ​ക്കാ​ർ ഇ​നി​യും കാ​ണാ​ൻ ഇ​രി​ക്കു​ന്ന​തേ ഉ​ള്ളൂ എ​ന്നാ​ണ് കി​സാ​ൻ മ​സ്ദൂ​ർ സം​ഘ​ർ​ഷ് ക​മ്മി​റ്റി നേ​താ​വ് സ​ർ​വാ​ൻ സിം​ഗ് പാ​ന്ധേ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന പി​ടി​വാ​ശി​യി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ചു നി​ൽ​ക്കു​ന്പോ​ൾ ക​ടു​ത്ത ശൈ​ത്യ​ത്തെ​യും ക​ന​ത്ത മ​ഴയെയും അ​വ​ഗ​ണി​ച്ച് നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് ക​ർ​ഷ​ക​ർ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന ട്രാ​ക്ട​ർ റാ​ലി ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ നാ​ള​ത്തേ​ക്കു മാ​റ്റി.

ഇ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ട്രാ​ക്ട​ർ റാ​ലി​യു​ടെ സൂ​ച​ന​യാ​യി​രി​ക്കു​മെ​ന്ന് സ്വ​രാ​ജ് ഇ​ന്ത്യ നേ​താ​വ് യോ​ഗേ​ന്ദ്ര യാ​ദ​വ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment