പ്രത്യേക ലേഖകൻ ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ചതിൽ രാജ്യം ദുഃഖിതയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ ട്രാക്ടർ പരേഡിനിടെ ഡൽഹി ചെങ്കോട്ടയിൽ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള മൗനം വെടിഞ്ഞാണു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. എന്നാൽ, ദേശീയ പതാകയെ ആരും അപമാനിച്ചിട്ടില്ലെന്നും ചെങ്കോട്ടയിലെ ദേശീയപതാക കർഷകർ താഴ്ത്തുകയോ നീക്കുകയോ ചെയ്തില്ലെന്നും കർഷക സമരസമിതി നേതാക്കൾ പറഞ്ഞു. ദേശീയപതാകയെ എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്നും ആരെങ്കിലും അപമാനിച്ചാൽ അവരെ പിടിക്കേണ്ടത് സർക്കാരാണെന്നും ഭാരത് കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ദേശീയ പതാക എല്ലാവരുടേതുമാണ്. അതിനെ അപമാനിച്ചവരെ പിടികൂടേണ്ടതു സർക്കാരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് വാക്സിന്റെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടിയെന്നു പ്രധാനമന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങൾക്ക് ഇന്ത്യൻ നിർമിത വാക്സിൻ നൽകി സഹായിക്കാനും കഴിയുന്നു.…
Read MoreDay: February 1, 2021
ആടിനുണ്ടൊരു ഹൈടെക് കൂട്! അത്യധ്വാനമില്ലാതെ ആടിനെ എങ്ങനെ വളര്ത്തണമെന്നറിയണമെങ്കില് ഇവിടെത്തണം
ടോം ജോര്‍ജ് അത്യധ്വാനമില്ലാതെ ആടിനെ എങ്ങനെ വളര്ത്തണമെന്നറിയണമെങ്കില് ഇവിടെത്തണം. കോട്ടയം മോനിപ്പള്ളി മറ്റത്തില്‍ സണ്ണിയുടെ വീട്ടില്‍. വീടിനു പിറകിലായി രണ്ടുതട്ടുകളുള്ള ഭൂമിയുടെ ഒന്നാം തട്ടിലാണ് ഹൈടെക് ആട്ടിന്‍കൂടു സ്ഥാപിച്ചിരിക്കുന്നത്. ജി.ഐ. പൈപ്പും ടിന്‍ഷീറ്റും ഉപയോഗിച്ചു തയാറാക്കിയ കൂട്ടില്‍ 22 ആടുകള്‍ക്ക് സുഖമായി പാര്‍ക്കാം. നിലവില്‍ ഒമ്പത് ആടുകളുണ്ട്. വശ്യമനോഹര കൂട് ആട്ടിന്കൂടുകണ്ടാല് അതിനകത്തുകയറി നമുക്കും ഇരിക്കാന്‍ തോന്നും. അത്രയ്ക്ക് വൃത്തിയും ഭംഗിയുമാണതിന്. താഴെ ജിഐ പൈപ്പിനാല്‍ തീര്‍ത്തിരിക്കുന്ന ഫ്രയിമില്‍ കട്ടിയുള്ള പച്ചക്കളറിലുള്ള പ്ലാസ്റ്റിക്കിനു സ്ളോട്ടഡ് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ക്വയര്‍ഫീറ്റിന് നൂറുരൂപയുള്ള ഇത് ഒരാള്‍ കയറി നിന്നാലും വളയില്ല. ഇതിന്റെ ഇടയിലെ സുഷിരങ്ങളിലൂടെ മൂത്രവും കാഷ്ഠവും വീഴുന്നത് താഴത്തെ തട്ടിലെ ടിന്‍ഷീറ്റിട്ട കൂടിനു മുകളിലേക്കാണ്. ഇതിനു നല്ലചെരിവുനല്കിയിട്ടുണ്ട്. ഇതിനാല്‍ ഷീറ്റിന്റെ അഗ്രഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പിളര്‍ന്ന പിവിസി പൈപ്പിലേക്ക് മൂത്രവും കാഷ്ഠവും വേഗം ഒഴുകിയെത്തും. പൈപ്പിലുടെ നേരെ പുരയിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന…
Read Moreഒരു ഗ്രാം എംഡിഎംഎയ്ക്ക് 5,000 രൂപമുതല്‍ 6,000 രൂപ വരെ..! ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവതിയടക്കം 3 പേര് പിടിയില്‍
കൊച്ചി: ലക്ഷങ്ങളുടെ മാരകമയക്കുമരുന്നുമായി യുവതിയുള്‍പ്പെടെ മൂന്നു പേരെ പോലീസ് പിടികൂടി. കാസര്‍ഗോഡ് വടക്കേപ്പുറം പടന്ന നഫീസത്ത് വില്ലയില്‍ വി.കെ. സമീര്‍(35), കോതമംഗലം നെല്ലിമറ്റം മുളമ്പായില്‍ അജ്മല്‍ റസാഖ് (32), വൈപ്പിന്‍ പെരുമ്പിള്ളി ചേലാട്ട് ആര്യ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎ, 1.280 കിലോ ഹാഷിഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. സിറ്റി ഡാന്‍സാഫ് ടീം, എറണാകുളം സെന്‍ട്രല്‍ പോലീസ് എന്നിവയുടെ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്ത ശേഷം തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുകയാണ്. ഇതിന്റെ മറവിലാണ് ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് വിറ്റഴിക്കുന്നത്. ഒരു ഗ്രാം എംഡിഎംഎയ്ക്ക് 5,000 രൂപമുതല്‍ 6,000 രൂപയ്ക്കും ഹാഷിഷ് ഓയില്‍ മൂന്നു മില്ലിഗ്രാമിന് 1000 മുതല്‍ 2,000…
Read Moreസിനിമാ തീയറ്ററുകളില്‍ ഇന്നു മുതല്‍ മുഴുവന്‍ സീറ്റുകളിലും ആളാവാം ! മാത്രമല്ല തീയറ്ററിനുള്ളിലെ ഭക്ഷണസ്റ്റാളുകള്‍ക്കും പ്രവര്‍ത്തനാനുമതി; പുതിയ ചട്ടത്തില്‍ പറയുന്നത്…
ഇന്നു മുതല്‍ രാജ്യത്തെ എല്ലാ തീയറ്ററുകളിലും മുഴുവന്‍ ഇരിപ്പിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ജനുവരി 27ലെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ പ്രവര്‍ത്തനചട്ടം പുറത്തിറക്കിയത്. സാനിറ്റൈസേഷന്‍, കോവിഡ് പ്രോട്ടോക്കോള്‍ എന്നിവ പൂര്‍ണമായും പാലിക്കണം. തീയറ്ററുകള്‍ക്ക് ഉള്ളിലെ സ്റ്റാളുകളില്‍ നിന്നും കാണികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍, കണ്ടെയ്മെന്റ് സോണുകളില്‍ തീയറ്ററുകള്‍ക്ക് പ്രദര്‍ശന അനുമതിയില്ല. കൂടാതെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അവരുടെ പ്രദേശത്തെ സാഹചര്യമനുസരിച്ച് അധിക നടപടികള്‍ സ്വീകരിക്കാവുന്നതാണ്. മാസ്ക് ധരിക്കല്‍, ഓഡിറ്റോറിയത്തിന് പുറത്തും വെയിറ്റിങ് ഏരിയയിലും കുറഞ്ഞത് ആറടി അകലം പാലിക്കല്‍, എന്നിവ ഉറപ്പ് വരുത്തണം. പൊതുസ്ഥലത്ത് തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കണം. എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. എന്‍ട്രി, എക്സിറ്റ് മേഖലകളില്‍ തിരക്ക് ഒഴിവാക്കി വരിയായി കാണികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. പ്രദര്‍ശനങ്ങള്‍ തമ്മില്‍ നിശ്ചിത ഇടവേള ഉണ്ടാകണം. മള്‍ട്ടിപ്ലക്സുകളില്‍ വിവിധ തിയേറ്ററുകള്‍…
Read Moreജന്മനാ പൂർണമായും ഇരുകാലുകൾക്കും ചലനശേഷിയില്ല! വേമ്പനാട്ടു കായലിന്റെ കാവലാളിനു പ്രധാനമന്ത്രിയുടെ പ്രശംസ; ആക്രിക്കച്ചവടക്കാർ പല തവണ കബളിപ്പിച്ചിട്ടുണ്ടെന്ന് രാജപ്പൻ
സ്വന്തം ലേഖകൻ കുമരകം: കായലിന്റെ കാവലാളായ രാജപ്പനു പ്രധാനമന്ത്രിയുടെ പ്രശംസ. വേന്പനാട്ടു കായലിലെയും സമീപ ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവിറ്റ് ഉപജീവനം നടത്തുന്ന കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പനെ (72)യാണ് തന്റെ പ്രതിമാസ റോഡിയോ പരിപാടിയായ മൻകിബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് ജന്മനാ പൂർണമായും ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത രാജപ്പന്റെ പ്രവൃത്തിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചത്. ഓർമ വച്ച നാളുകൾക്ക് മുന്‍പേ മാതാപിതാക്കൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് വിദ്യാലയത്തിന്റെ പടിവാതിലിൽ എത്താൻ സാധിച്ചില്ലെങ്കിലും തന്റെ ജീവിത സാഹചര്യങ്ങളിൽനിന്നു പരിസ്ഥിതി സംരംക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു ജീവിതമാർഗം കണ്ടെത്തുകയായിരുന്നു രാജപ്പൻ. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം വർധിക്കുന്നത് ജനങ്ങളുടെ അറിവില്ലായ്മ മൂലമാണെന്നാണ് രാജപ്പൻ പറയുന്നത്. തന്റെ വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ പ്രധാനമന്ത്രി അഭിനന്ദിച്ച വാർത്ത സമീപത്തെ വീട്ടിൽ സുഹൃത്തുക്കൾ എത്തിച്ച് കാണിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ ടെലിവിഷനിൽ കണ്ടതോടെ നേരിൽ കാണാനുള്ള ആഗ്രഹവും…
Read Moreകേന്ദ്രബജറ്റ് 2021! ആരോഗ്യമേഖലയ്ക്കു വമ്പന്‍ പാക്കേജ്; ടാബിൽ ബജറ്റുമായി നിർമല സീതാരാമൻ ചരിത്രം കുറിച്ചു
ന്യൂഡൽഹി: ആരോഗ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. കൂടുതൽ തുക ഇതിനായി വകയിരുത്തിയിട്ടുണ്ട്. 64,180കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. ഇതോടൊപ്പം പുതിയ ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കോവിഡ് വാക്സിന് 35,000കോടി അനുവദിച്ചു. 2021-22 വർഷത്തെ ബജറ്റ് അവതരണമാണ് ലോക്സഭയിൽ ഇന്നുരാവിലെ ആരംഭിച്ചത്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. കാർഷിക ബില്ലിനെതിരേയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. രണ്ടു കോൺഗ്രസ് എംപിമാർ പാർലമെന്റിലെത്തിയത് കറുത്ത ഗൗൺ ധരിച്ചാണ്. അതേസമയം, പൂർണമായും കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ഇന്ത്യൻ നിർമിത ടാബ് ഉപയോഗിച്ചാണ് അവതരണം. ബജറ്റ് പ്രതിസന്ധി കാലത്തിലാണെന്ന് ധനമന്ത്രി പ്രത്യേകം ഒാർമിപ്പിച്ചു. ഈ റിപ്പോർട്ട് തയാറാക്കുന്പോഴും ബജറ്റ് അവതരണം തുടരുകയാണ്.
Read Moreകണ്ണില്ലാത്ത ക്രൂരത! പീഡനശ്രമം എതിർത്ത യുവതിയുടെ കൈക്കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞു
മുസാഫർപുർ: പീഡന ശ്രമം എതിര്‍ത്ത യുവതിയുടെ പിഞ്ചു കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം. കൈക്കുഞ്ഞുമായി വീടിന് മുന്പില് ഇരിക്കുകയായിരുന്ന യുവതിയെയാണ് അക്രമി കടന്ന് പിടിച്ചത്. യുവതി പീഡന ശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ യുവതിയുടെ മടിയിലിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ സമീപത്തെ തീക്കൂനയിലേക്ക് വലിച്ചേറിയുകയായിരുന്നു. സംഭവത്തില്‍ കാലില്‍ പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെയും ഭര്‍ത്താവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമിക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ തങ്ങള്‍ പരാതിയുമായി എത്തിയപ്പോള്‍ കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചുവെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. തുടര്‍ന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreഇനി ജാഥകളുടെ നാളുകൾ ! കേരള യാത്രയും ‘ഐശ്വര്യ’ കേരള യാത്രയും തെക്കൻ മേഖല ജാഥയും…
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്്ട്രീയ പാർട്ടികൾ നടത്തുന്ന ജാഥകൾ ജില്ലയിൽ എത്തുന്നു. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ജാഥകൾ ഫെബ്രവുരി രണ്ടും മൂന്നും വാരവും ബിജെപിയുടെ ജാഥ ഈമാസം അവസാനവുമാണ് ജില്ലയിലെത്തുന്നത്. വിവിധ സർവീസ് സംഘടനകളുടെ ജില്ലാ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും അണിയറയിൽ സജീവമായി കഴിഞ്ഞു. ഐശ്വര്യ കേരള യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14നു രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ യുഡിഎഫ് ജില്ലാ നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിക്കും. തുടർന്ന് 10ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ തട്ടകമായ പാലായിലാണ് ആദ്യ സ്വീകരണം. 11ന് ഈരാറ്റുപേട്ടയിലെ സ്വീകരണത്തിനുശേഷം ഉച്ചകഴിഞ്ഞു കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്താണ് സ്വീകരണം. വൈകുന്നേരം നാലിന് ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി മണ്ഡലത്തിലെ…
Read More‘പ്രതിഷേധത്തിന് വരാം, വേറൊന്നും പാടില്ല..’; രാഷ്ട്രീയക്കാരെ അകറ്റിനിർത്തുമെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ
ന്യൂഡൽഹി: പുതിയ കാർഷിക നിയമത്തിനെതിരായ പ്രതിഷേധ സമരത്തിൽനിന്ന് രാഷ്ട്രീയക്കാരെ അകറ്റിനിർത്തുമെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്നും നേതാക്കൾ അറിയിച്ചു. രാഷ്ട്രീയക്കാര്‍ക്ക് വന്ന് പ്രതിഷേധക്കാര്‍ക്കൊപ്പം ഇരിക്കാം. എന്നാൽ അഭിസംബോധന ചെയ്യാൻ അവസരം നൽകില്ല. പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കർഷക നേതാക്കൾ രംഗത്തെത്തിയത്.
Read More