സിനിമാ തീയറ്ററുകളില്‍ ഇന്നു മുതല്‍ മുഴുവന്‍ സീറ്റുകളിലും ആളാവാം ! മാത്രമല്ല തീയറ്ററിനുള്ളിലെ ഭക്ഷണസ്റ്റാളുകള്‍ക്കും പ്രവര്‍ത്തനാനുമതി; പുതിയ ചട്ടത്തില്‍ പറയുന്നത്…

ഇന്നു മുതല്‍ രാജ്യത്തെ എല്ലാ തീയറ്ററുകളിലും മുഴുവന്‍ ഇരിപ്പിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ജനുവരി 27ലെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ പ്രവര്‍ത്തനചട്ടം പുറത്തിറക്കിയത്. സാനിറ്റൈസേഷന്‍, കോവിഡ് പ്രോട്ടോക്കോള്‍ എന്നിവ പൂര്‍ണമായും പാലിക്കണം. തീയറ്ററുകള്‍ക്ക് ഉള്ളിലെ സ്റ്റാളുകളില്‍ നിന്നും കാണികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍, കണ്ടെയ്‌മെന്റ് സോണുകളില്‍ തീയറ്ററുകള്‍ക്ക് പ്രദര്‍ശന അനുമതിയില്ല. കൂടാതെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അവരുടെ പ്രദേശത്തെ സാഹചര്യമനുസരിച്ച് അധിക നടപടികള്‍ സ്വീകരിക്കാവുന്നതാണ്. മാസ്‌ക് ധരിക്കല്‍, ഓഡിറ്റോറിയത്തിന് പുറത്തും വെയിറ്റിങ് ഏരിയയിലും കുറഞ്ഞത് ആറടി അകലം പാലിക്കല്‍, എന്നിവ ഉറപ്പ് വരുത്തണം. പൊതുസ്ഥലത്ത് തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കണം. എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. എന്‍ട്രി, എക്‌സിറ്റ് മേഖലകളില്‍ തിരക്ക് ഒഴിവാക്കി വരിയായി കാണികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. പ്രദര്‍ശനങ്ങള്‍ തമ്മില്‍ നിശ്ചിത ഇടവേള ഉണ്ടാകണം. മള്‍ട്ടിപ്ലക്‌സുകളില്‍ വിവിധ തിയേറ്ററുകള്‍…

Read More