പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രതിഫലവും. 2,500 രൂപയാണ് പ്രതിഫലം. സാമൂഹികനീതി വകുപ്പിന്റേതാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷം മുതലാണ് പ്രതിഫലം നല്‍കാനുള്ള ഫണ്ട് നീക്കിവച്ചിരിക്കുന്നത്. ഈയിനത്തില്‍ നല്കാന് അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്കി. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹക്കാര്യം അറിയിക്കുന്ന ‘ഇന്‍ഫോര്‍മര്‍’മാരുടെ വിവരങ്ങള്‍ പുറത്തുവിടില്ല. വരും വര്‍ഷങ്ങളില്‍ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകള്‍ക്ക് 18 വയസ്സും പുരുഷന്മാര്ക്ക് 21 വയസ്സുമാണ് വിവാഹപ്രായം.
Read MoreDay: February 9, 2021
സമരങ്ങളോട് മന്ത്രിക്ക് ഇപ്പോൾ പുച്ഛം; തോമസ് ഐസക്കിന് അധികാരം തലയ്ക്കു പിടിച്ചതിന്റെ അഹങ്കാരമെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: അധികാരം തലയ്ക്കു പിടിച്ചതിന്റെ അഹങ്കാരമാണ് ധനമന്ത്രി തോമസ് ഐസക്കിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോൾഡേഴ്സിനെ യുഡിഎഫാണ് ഇളക്കിവിടുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ഐസക്കിന് ഇപ്പോൾ സമരങ്ങളോട് പുച്ഛമാണ്. ഒരു കമ്യൂണിസ്റ്റ് മന്ത്രിയ്ക്ക് ചേർന്നതല്ല ഇത്. അധികാരത്തിന്റെ മത്ത് തലയ്ക്കുപിടിച്ചതിന്റെ ജൽപ്പനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതുതന്നെയാണ് പറയുന്നത്. ബുദ്ധിമുട്ടി പഠിച്ച് പിഎസ്സി റാങ്ക് ലിസ്റ്റിൽ കയറിയവർക്ക് ജോലിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മുകാരുടെ ഭാര്യമാർക്കും മക്കൾക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നല്കുന്നു. ചട്ടങ്ങളും നിയമങ്ങളുമെല്ലാം മറികടന്നാണ് ഇത്തരം നിയമനം. അതിനെതിരെ ഉദ്യോഗാർഥികൾ സമരം ചെയ്യുന്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ അധിക്ഷേപിക്കുന്നത്. ഇവരുടെ സമരത്തിന് യുഡിഎഫിന്റെ ധാർമ്മിക പിന്തുണ ഉണ്ടാകും. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെണ്‍കുട്ടികളുടെ അമ്മ പാലക്കാട്ട് നടത്തുന്ന സത്യാഗ്രഹസമര പന്തലിൽ എത്തി…
Read Moreപത്ത് വോട്ട് കിട്ടാനുള്ള വഴികളേ..! സിപിഎമ്മിന് തന്നെ പേടി’: പിൻവാതിൽ നിയമനം പാർട്ടി ഫണ്ടിനായി; ജോലികിട്ടിയാൽ ആ കുടുംബം പാർട്ടിക്കൊപ്പം;സരിതയുടെ പുതിയ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: ഭരിക്കുന്ന പാർട്ടിക്കാർക്ക് തന്നെ പേടിയാണെന്ന് സരിത എസ്. നായർ. ആ അവസരങ്ങൾ മുതലാക്കിയാണ് താൻ നിയമനങ്ങൾ നടത്തുന്നതെന്നും സരിത പറയുന്ന പുതിയ ശബ്ദരേഖ പുറത്തായി. നെയ്യാറ്റിൻകരയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിതയുടെ അവകാശവാദം. പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് പാർട്ടിക്കാരാണെന്നാണ് സരിതയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ വ്യക്തമാക്കുന്നത്. പിൻവാതിൽ നിയമനം നടത്തുന്നത് പാർട്ടി ഫണ്ടിനായാണ്. പകുതി പണം പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകണം. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്നും സരിത ഫോൺസംഭാഷണത്തിൽ പറയുന്നു. ആരോഗ്യകേരളം പദ്ധതിയിൽ പുറംവാതിലിലൂടെ നാലുപേർക്ക് ജോലി വാങ്ങി നല്കിയെന്നു സരിത അവകാശപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഒരാൾക്ക് ഒരു ജോലി കൊടുത്താൽ ആ ജോലി ലഭിക്കുന്ന ആളുടെ വീട്ടുകാർ എല്ലാവരും പാർട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് വിശ്വാസമെന്നും സരിത ഉൾപ്പെട്ട തൊഴിൽതട്ടിപ്പു കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോണ്‍ സംഭാഷണത്തിൽ പറയുന്നു. പിഎസ്സി…
Read More