ആലപ്പുഴ: മൂന്നുതവണ മത്സരിച്ച ജനപ്രിയരാവരെ ഇക്കുറി തെരഞ്ഞെടുപ്പില്‍ ഒഴിവാക്കാനുള്ള തീരുമാനം ശരിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചേര്‍ത്തലയെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതു പറഞ്ഞത്. സിപിഐയുടെ ശക്തികേന്ദ്രമല്ല ചേര്‍ത്തല. അതുകൊണ്ടുതന്നെ ഇത്തരം ഇടങ്ങളിലെ ഇക്വേഷനെ കാണാതെ പോകരുത്. വോട്ടുചെയ്യുന്ന യന്ത്രമായി ജനങ്ങള്‍ മാറിയിട്ടില്ലെന്നു മനസിലാക്കണമെന്നും അദ്ദേഹം ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഒഴിവാക്കേണ്ടവരെ ഒഴിവാക്കണം.സംസ്ഥാനത്ത് തുടര്‍ഭരണത്തിനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. തന്നോടു സംസാരിച്ച ചില കോണ്‍ഗ്രസുകാരടക്കം ഇതിന്റെ സൂചനയാണ് നല്‍കിയത്. പഞ്ചായത്തില്‍ തകര്‍പ്പന്‍ വിജയമല്ലേ എല്‍ഡിഎഫിന് കിട്ടിയത്. സാധാരണക്കാര്‍ക്ക് എന്തു പ്രയോജനം കിട്ടിയെന്നതാണ് വോട്ടാകുക. പിഎസ്്സി ഉദ്യോഗാര്‍ഥികളുടെ സമരം എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാക്കില്ല.എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട് മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷം വ്യക്തമാക്കും. സാമൂഹ്യനീതി പാലിച്ചോ എന്നുകൂടി പരിശോധിക്കുമെന്നു മാത്രം. ബിഡിജെഎസ്-ബിജെപി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ബിഡിജെഎസിന് നല്‍കുമെന്ന് പറഞ്ഞ പല സ്ഥാനങ്ങളും ലഭിച്ചില്ലെന്ന പരാതി…
Read MoreDay: February 20, 2021
അമേരിക്കൻ കമ്പനിയുമായി മത്സ്യബന്ധന കരാർ! ചിത്രം പുറത്തുവിട്ട് ചെന്നിത്തല; സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയിലേക്കെന്നും ചെന്നിത്തല
തിരുവനന്തപുരം: അമേരിക്കന്‍ ബഹുരാഷ്്ട്ര കമ്പനിയായ ഇഎംസിസിയുമായുള്ള ചർച്ചയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുക്കുന്നതിന്റെ ചിത്രം പുറത്തുവിട്ട് രമേശ് ചെന്നിത്തല. ഒന്നുമറിയില്ലെന്ന് മന്ത്രി പറഞ്ഞത് ആരെ കബളിക്കാനാണെന്നും കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മത്സ്യബന്ധനക്കരാർ സംബന്ധിച്ച് കൂടുതൽ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. പ്രതിപക്ഷനേതാവിന് കുറച്ചു ദിവസമായി മാനസികനില മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞതിനോടും രമേശ് ചെന്നിത്തല പ്രതികരിച്ചു. സ്പ്രിംഗ്ളര്‍ തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും ഇ – മൊബിലിറ്റി തട്ടിപ്പു പുറത്തുകൊണ്ടുവന്നപ്പോഴും മറ്റ് ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് ഇങ്ങനെതന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മേഴ്സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല. വി.എസ് പക്ഷക്കാരിയാണ്. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി പിണറായിയോടൊപ്പം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം വി.എസ്. ഗ്രൂപ്പുകാരിയായിട്ടും മെഴ്സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകര്‍ന്നുകിട്ടിയത്. കേരളത്തിന്റെ…
Read Moreമൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങില്ല ഒരു യൂത്ത് ലീഗുകാരനും..! സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം. കോഴിക്കോട് എടച്ചേരിയിൽ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് രാഹുൽ രാജ് ആണ് യൂത്ത് ലീഗ് നേതാക്കൾക്കെതിരേ ഭീഷണി പ്രസംഗം നടത്തിയത്. “സിപിഎമ്മിനെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു, കെ.ടി. ജയകൃഷ്ണൻ. പറഞ്ഞതാ, ഡിവൈഎഫ്ഐക്കാരൻ റോഡിൽ ഇറങ്ങിയാൽ കൊല്ലുമെന്ന്. ആ കെ.ടി. ജയകൃഷ്ണനെ ഇന്ന് പോസ്റ്ററിലേ കാണാൻ കഴിയൂ..’- രാഹുൽ രാജ് പ്രകോപന പ്രസംഗത്തിൽ പറഞ്ഞു. എടച്ചേരിയിൽ യുഡിഎഫ് പ്രകടനത്തിനു നേരെ ഉണ്ടായ ആക്രമണം അവർ തന്നെ ആസൂത്രണം ചെയ്തതാണ്. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ഏത് യൂത്ത് ലീഗുകാരനും നടത്താം. എന്നാൽ മറിച്ചായാൽ മൂത്രമൊഴിക്കാന്‍ പോലും ഒരു യൂത്ത് ലീഗുകാരൻ പുറത്തിറങ്ങില്ലെന്നും രാഹുൽ ഭീഷണി മുഴക്കി.
Read Moreകാട്ടാനകൾ ഏറ്റുമുട്ടി! ആനകൾ കൊമ്പുകോർക്കുന്ന കാഴ്ച വഴി യാത്രക്കാർ മൊബൈൽ ഫോണിൽ പകര്‍ത്തി
ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്കിലെ ചേരന്പാടി വനമേഖലയിൽ കാട്ടാനകൾ ഏറ്റുമുട്ടി. ചേരന്പാടി ചുങ്കം, മില്ലത്ത് നഗർ, കോരഞ്ചാൽ മേഖലകളിൽ ചുറ്റിത്തിരിയുന്ന കാട്ടാനകളാണ് ഏറ്റുമുട്ടിയത്. കാഴ്ച വഴി യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ആനകൾ കൊന്പ് കോർക്കുന്നത് കാഴ്ചക്കാർക്ക് കൗതുക കാഴ്ചയായി. ചേരന്പാടി മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കോരഞ്ചാൽ, മില്ലത്ത് നഗർ ഭാഗങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി വ്യാപക നാശം വരുത്തുകയാണ്. വ്യാപക കൃഷി നാശവും വരുത്തുന്നുണ്ട്. ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ചേരന്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ കൊലവിളി നടത്തിയിരുന്ന കാട്ടുകൊന്പനെ ജനങ്ങളുടെ നിരന്തര അഭ്യർഥന മാനിച്ച് വനംവകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി മുതുമലയിലേക്ക് കൊണ്ടുപോയിരുന്നു.
Read Moreഇതുവരെ ലഭിച്ചതിൽ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങള്‍! ‘മേലേചൊവ്വ’യിൽ പെഴ്സിവിയറൻസ് പണി തുടങ്ങി; ചിത്രങ്ങൾ കാണാം..
വാഷിംഗ്ടൺ: നാസയുടെ പെഴ്സിവിയറൻസ് റോവർ ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങിയതിനു പിന്നാലെ സുപ്രധാന ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ചു. റോബോട്ട് ലാൻഡിംഗ് നടത്തുന്നതും ചൊവ്വയുടെ പ്രതലത്തിന്റെ ചിത്രങ്ങളുമാണ് പെഴ്സിവിയറൻസ് പകർത്തിയെടുത്തത്. ചൊവ്വയിൽ നിന്ന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.28ന് പെഴ്സിവിയറൻസ് റോവർ ചൊവ്വായിലെ ജെസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്തത്. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്നു പഠനം നടത്തുകയും പാറയും മണ്ണും (സാന്പിൾ) ശേഖരിച്ച് ഭൂമിയിൽ മടങ്ങിയെത്തുകയുമാണ് ദൗത്യലക്ഷ്യം.
Read Moreമേഗൻ രണ്ടാമതും ഗർഭിണി! ഹാരി രാജകുമാരനും മേഗനും രാജകീയ പദവികൾ ഏറ്റെടുക്കില്ല
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേക പദവികൾ ഹാരി രാജകുമാരനും ഭാര്യ മേഗനും ഏറ്റെടുക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ഹാരിയും മേഗനും രാജകീയപദവികളിൽ തുടരില്ലെന്ന് എലിസബത്ത് രാജ്ഞിക്കുവേണ്ടിയുള്ള, കൊട്ടാരത്തിന്റെ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. രാജകീയ പദവികളിൽനിന്ന് ഒഴിയാൻ ഹാരിയും മേഗനും തീരുമാനിച്ചതിനെത്തുടർന്ന് ഒരു വർഷത്തെ സമയപരിധി അനുവദിച്ചിരുന്നു. അടുത്തമാസം ഈ കാലാവധി പൂർത്തിയാകും. ഇരുവരും പദവികളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലാത്തതിനാൽ, സൈനിക- രക്ഷാധികാര പദവികൾ കൊട്ടാരത്തിലെ മറ്റ് അംഗങ്ങൾക്ക് നൽകുമെന്നും രാജ്ഞി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രാജകുടുംബാംഗമായി തുടരാൻ ആഗ്രഹമില്ലെന്ന് സസെക്സ് ഡ്യൂക്കും ഡച്ചസും (ഹാരിയും മേഗനും) എലിസബത്ത് രാജ്ഞിയെ അറിയിച്ചതായി കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ഹാരി(36)യും 39 കാരിയായ മേഗനും ഒരുവയസുകാരനായ മകൻ ആർച്ചിക്കൊപ്പം 2020 മാർച്ച് മുതൽ യുഎസിലാണ് താമസം. മേഗൻ രണ്ടാമതും ഗർഭിണിയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഹാരിയും മേഗനും യുകെയ്ക്കും ലോകത്തിനും വേണ്ടി തുടർന്നു പ്രവർത്തിക്കുമെന്നും ഔദ്യോഗിക പദവി…
Read Moreപമേല ചെറിയ മീനല്ല! യുവമോർച്ച വനിതാ നേതാവിനെ മയക്കുമരുന്നുമായി പിടികൂടി
കോൽക്കത്ത: പശ്ചിമബംഗാൾ യുവമോർച്ച സെക്രട്ടറിയെ കൊക്കെയ്നുമായി പോലീസ് പിടികൂടി. പമേല ഗോസ്വാമി, ഇവരുടെ സുഹൃത്ത് പ്രബീർകുമാർ ഡേ എന്നിവരാണു സൗത്ത് കോൽക്കത്തയിൽ അറസ്റ്റിലായത്. പമേലയുടെ ഹാൻഡ്ബാഗിൽനിന്നും ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നുമായി 100 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. പമേല ഏതാനും നാളുകളായി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നുവെന്നും പ്രബീറാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
Read Moreഎങ്കിൽ രണ്ടാംഭാഗത്തിനായി ആളുകൾ എന്തിനു കാത്തിരിക്കണം..? ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുന്നു…
മലയാളത്തിന്റെ സിനിമാശൈലികളെ മാറ്റിയെഴുതിയ ചിത്രമായിരുന്നു അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ബിഗ് ബി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഈയവസരത്തിൽ ചിത്രത്തെക്കുറിച്ച് യുവനടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ബിഗ്ബി വരുന്നതുവരെ ഇത്രയേറെ പുതുമുഖങ്ങൾ ഒന്നിച്ച ഒരു സിനിമ ഉണ്ടായിരുന്നില്ലെന്ന് ഷൈൻ പറയുന്നു. അതുവരെയുള്ള ശീലങ്ങളൊക്കെ മാറ്റിയെഴുതിയ, ഒരു ദൃശ്യവിരുന്നു തന്നെയായിരുന്നു ആ സിനിമ. എന്നിരുന്നാലും ബിഗ് ബി പരാജയമായിരുന്നുവെന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഹിറ്റ് അല്ലായിരുന്നെങ്കിൽ അതിന്റെ രണ്ടാം ഭാഗത്തിനായി ആളുകൾ കാത്തിരിക്കുന്നതെന്തിനാണെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.
Read Moreചലച്ചിത്രമേളയിൽ താരമായി ഗോപിച്ചേട്ടൻ; ഈ പ്രൊജക്ടർ ഓപറേറ്ററെ കൊച്ചിക്കാർ മറക്കുമോ?
രാജ്യാന്തര ചലച്ചിത്രമേളയിൽ താരമായി പ്രൊജക്ടർ ഓപറേറ്റർ ഗോപിച്ചേട്ടൻ. വൈക്കം ചെമ്മണ്ടുകരയിൽ സ്വദേശിയായ ഗോപാലകൃഷ്ണൻ നായർ 1974 മുതൽ സിനിമാ ഓപ്പറേറ്ററാണ്. 27 വർഷമായി സരിത തീയറ്ററിൽ ജോലി തുടങ്ങിയിട്ട്. പത്താം ക്ലാസുകാരനായ ഗോപിക്ക് സിനിമാ ഓപറേഷൻ ജീവിതമാർഗമാണ്. വൈക്കത്തു വാടകക്കു തീയറ്റർ നടത്തിയിരുന്നു. നഷ്ടത്തിലായപ്പോൾ അതു പൂട്ടി കൊച്ചിയിലെത്തി. ഇവിടെയെത്തുമ്പോൾ സരിത -സവിത -സംഗീത തീയറ്ററുകൾ ആരംഭിച്ചിട്ട് അഞ്ചു വർഷം ആകുന്നതേയുള്ളൂ. സരിതയിൽ ജോലിക്കു കയറി. ഊണും ഉറക്കവും എല്ലാം തീയറ്ററിൽ തന്നെ. അന്ന് ചലചിത്രമേളക്ക് ഫിലിമിന്റെ റീലുകൾ കറക്കി ആയിരുന്നു പ്രദർശനം. ഇത് സെറ്റ് ചെയ്യാനും പ്രവർത്തിപ്പിക്കാനും സമയം ഒരു പാട് വേണം. മാത്രമല്ല കാർബൺ കത്തിച്ച് വെളിച്ചമടിച്ചിരുന്ന രീതിയായിരുന്നു. ഇതിന്റെ മണം ശ്വസിച്ച് മണിക്കൂറുകൾ ഇരിക്കണം. ഇന്നതെല്ലാം മാറി. സിനിമ കമ്പ്യൂട്ടറിൽ സേവ് ചെയ്ത് ഇട്ടാൽ മതി. ടെക്നോളജിയിൽ വന്ന മാറ്റം തൊഴിലിനും ആരോഗ്യത്തിനും…
Read Moreഅന്ന് വല്ലാതെ സങ്കടം വന്നു, ഇന്ന് അത് തമാശയായി തോന്നുന്നു..! ‘മോഹൻലാലിന്റെ മകള്‍’ പറയുന്നു…
ബാലതാരമായി എത്തി ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. ദൃശ്യത്തിലെ മോഹൻലാലിന്റെ മകളുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയ മൂലം താൻ നേരിട്ട വിഷമങ്ങളെക്കുറിച്ച് പറയുകയാണ് എസ്തർ. നേരത്തെ തന്റെ അച്ഛനായിരുന്നു അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതെന്നും സമൂഹമാധ്യമങ്ങളിൽ വന്നിരുന്ന മോശം കമന്റുകളും സന്ദേശങ്ങളും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോൾ താനാണ് നേരിട്ട് എല്ലാം നോക്കുന്നത്. ആദ്യമൊക്കെ തനിക്കും സങ്കടം വന്നിരുന്നുവെന്നും പക്ഷേ ഇപ്പോൾ അതൊക്കെ തമാശയായി തോന്നുന്നുവെന്നും എസ്തർ കൂട്ടിച്ചേർക്കുന്നു.
Read More