സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ ടോൾപ്ലാസകളിൽ സ്ഥാപിച്ചിട്ടുള്ള ഫാസ്ടാഗ് റീഡറുകളുടെ ഗുണനിലവാരം കുറവെന്ന സംശയം ശക്തമാകുന്നു. ഫാസ്ടാഗ് എടുത്തവരുടെ അക്കൗണ്ടിൽ പണമുണ്ടായിട്ടും ടോൾപ്ലാസകളിലെത്തുന്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ള റീഡർ ശരിയായി പ്രവർത്തിക്കാത്തതു മൂലം ഫാസ്ടാഗ് റീഡിംഗ് നടക്കാത്ത സംഭവങ്ങൾ പലയിടത്തും ആവർത്തിക്കപ്പെടുകയാണ്. ഇതോടെയാണ് റീഡറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുയർന്നിരിക്കുന്നത്. അക്കൗണ്ടിൽ പണമുണ്ടായിട്ടും ഫാസ്ടാഗ് റീഡർ അത് റീഡ് ചെയ്യാത്തതുമൂലം പലർക്കും കൈയിൽ നിന്നു പണം നേരിട്ട് അടച്ച് ടോൾപ്ലാസകൾ കടന്നുപോകേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. അൽപസമയത്തിനു ശേഷം ഫാസ്ടാഗിൽനിന്നു പണം പോകുകയും ചെയ്യുന്നു. രണ്ടു തവണ പൈസ അടക്കേണ്ട സ്ഥിതിയാണ് പലർക്കുമുണ്ടായത്. നേരിട്ടടച്ച പണം തിരികെക്കിട്ടാൻ പിന്നെയും തർക്കിക്കേണ്ട ഗതികേടാണെന്ന് യാത്രക്കാർ പറയുന്നു. സംസ്ഥാനത്തെ ടോൾപ്ലാസകളിൽ ഇത്തരം പ്രശ്നങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പുള്ള യാത്രക്കാർ നേരിട്ടു പണം നൽകാൻ തയാറാവുന്നില്ല. എന്നാൽ പൈസ കിട്ടാതെ കടത്തിവിടില്ലെന്ന കടുംപിടിത്തമാണ് ടോൾപ്ലാസയിലുള്ളവർ കൈക്കൊള്ളുന്നത്.…
Read MoreDay: February 23, 2021
ഫണ്ട് തിരിമറി! യൂത്ത്ലീഗിന് മന്ത്രിയുടെ മുന്നറിയിപ്പ്; കള്ളന് ഇപ്പോഴും കപ്പലിലെന്ന് മന്ത്രി ജലീൽ
കോഴിക്കോട് : കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറി അന്വേഷണത്തിനിടെ നേതാക്കള്‍ക്ക് മന്ത്രി കെ.ടി.ജലീലിന്റെ മുന്നറിയിപ്പ്. യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈര്‍ രാജിവച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. “കള്ളന് കഞ്ഞിവച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ. യഥാര്‍ഥ കള്ളന് ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്’ എന്നാണ് മന്ത്രിയുടെ വാക്കുകള്‍. “കത്വയിലെ പാവം നാടോടി ബാലികയുടെ കണ്ണീരില്‍ കത്തിച്ചാമ്പലാകും എല്ലാ ഫണ്ട് മുക്കികളും. ഒരു രാജികൊണ്ട് തീരുന്നതല്ല പ്രശ്നം. പിരിച്ചതിന്റെയും കൊടുത്തതിന്റെയും വകമാറ്റിയതിന്റെയും മുക്കിയതിന്റെയും കണക്ക് നാട്ടുകാരോട് പറഞ്ഞേ മതിയാകൂ. പിന്നാലെയുണ്ട് അന്വേഷണ ഏജന്‍സികള്‍. എല്ലാ നുണകളുടെ ചീട്ടുകൊട്ടാരവും തകര്‍ന്ന് നിലംപരിശാകുന്ന ദിനം വിദൂരമല്ല. ക്ഷമയോടെ കാത്തിരിക്കുക’ . മന്ത്രി വ്യക്തമാക്കി. ഫണ്ട് തിരിമറി നടത്തി വഞ്ചിച്ചെന്ന് പരാതി നല്കിയ യൂസഫ് പടനിലത്തിന്റെ മൊഴി കഴിഞ്ഞ…
Read Moreഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; കിടപ്പുമുറി പൂർണമായി കത്തി നശിച്ചു
നാദാപുരം: ചെക്യാട് അരൂണ്ടയിൽ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചെക്യാട് കായലോട്ട് താഴ റേഷൻ കടയ്ക്ക് സമീപത്തെ ശ്രീ ശൈലം കീറിയ പറമ്പത്ത് രാജു (45)ഭാര്യ റീന (40), മക്കൾ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവരെയാണ് തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽനിന്ന് തീയും നിലവിളിയും കേട്ട അയൽ വാസികളാണ് നാലു പേരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീടിന്റെ കിടപ്പുമുറി പൂർണമായി കത്തി നശിച്ച നിലയിലാണ്. പാനൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. പൊള്ളലേറ്റ നാലുപേരെയും തലശേരിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreമത്സ്യത്തൊഴിലാളികളെ ചതിച്ച മന്ത്രിയാണ് ജെ. മേഴ്സിക്കുട്ടിയമ്മ; മുഖ്യമന്ത്രി കൂടുതൽ കള്ളങ്ങൾ മെനയുന്നു; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കുത്തകകളെ വരുത്താൻ സർക്കാർ ആസൂത്രിത നീക്കമാണ് നടത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെയാണ് മുഖ്യമന്ത്രി നടത്തിയത്. എന്നിട്ട് തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയതെന്ന് ഇഎംസിസി പറഞ്ഞു കഴിഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി.ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് സർക്കാർ റദ്ദാക്കിയത്. എന്നാൽ വ്യവസായ വകുപ്പിന്റെ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം. മത്സ്യസംസ്കരണത്തിനായി പള്ളിപ്പുറത്ത് നൽകിയ നാലേക്കർ തിരികെ വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ ചതിച്ച മന്ത്രിയാണ് ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികളോട് മന്ത്രിയും സർക്കാരും മാപ്പ് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനെതിരേ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സമരം ശക്തമാക്കും. മത്സ്യത്തൊഴിലാളി സംഘടന…
Read Moreമുന്നിൽ അടിപ്പാത, വെള്ളപ്പൊക്കം, സൂക്ഷിച്ചു പോകുക… വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ അടിപ്പാതയിലൂടെയുള്ള യാത്ര ദുഷ്കരം
വടക്കഞ്ചേരി: അശാസ്ത്രീയമായി നിർമ്മിച്ചിട്ടുളള ദേശീയ പാത വടക്കഞ്ചേരി റോയൽ ജംഗ്ഷനിലെ അടിപ്പാത വേനൽമഴയെ തുടർന്നുള്ള വെള്ളത്തിൽ മുങ്ങി. ഞായറാഴ്ച രാത്രിയോടെ പെയ്ത മഴയിലാണ് അടിപ്പാതക്കുള്ളിൽ രണ്ടടിയിലധികം വെള്ളം പൊങ്ങിയത്. ഇതു മൂലം രാത്രി വാഹനഗതാഗതം തടസ്സപ്പെട്ടു. ഇരു ഭാഗത്തെ സർവീസ് റോഡിനേക്കാൾ മൂന്നടിയോളം താഴ്ചയിലാണ് ഈ അടിപ്പാത. ഇതിനാൽ മഴ പെയ്താൽ റോഡിൽ നിന്നുള്ള വെള്ളം മുഴുവൻ അടിപ്പാതയിലെത്തി കിണർ പോലെയാകും. ഇരു ഭാഗത്തെ റോഡ് ലെവലിലെങ്കിലും അടിപ്പാത ഉയർത്തിയാൽ മാത്രമെ വെള്ളം ഒഴിഞ്ഞു പോവുകയുള്ളു. അടിപ്പാത താഴ്ന്ന് കിടക്കുന്നതിനാൽ ഇതിലൂടെ പുളിങ്കൂട്ടം റോഡിലേക്ക് വാഹനങ്ങൾക്ക് കയറി പോകാനും പ്രയാസമാണ്.സർവീസ് റോഡിലൂടെ എത് സമയവും വാഹന തിരക്കുള്ളത് ഇവിടെ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സർവീസ് റോഡുകൾക്ക് ഇവിടെ മതിയായ വീതിയില്ലാത്തതിനാൽ മട പോലെയാണ് അടിപ്പാത പണിതിട്ടുള്ളത്.ഇതിലൂടെ വാഹനങ്ങൾ കയറി വരുന്നതും കാണാനാകില്ല. അടിപ്പാത നാലടിയെങ്കിലും ഉയർത്തി വാഹനങ്ങൾക്ക്…
Read Moreആദ്യം മമ്മൂട്ടിയുടെ വക്കീല്‍, ഇപ്പോള്‍ മോഹന്‍ലാലിന്റേയും! ജോര്‍ജുകുട്ടിയുടെ വക്കീല്‍ ഹൈക്കോടതിയിലുണ്ട്; അഡ്വ. ശാന്തിയെ തേടി അഭിനന്ദനങ്ങള്‍ പ്രവഹിക്കുന്നു
കൊച്ചി: പ്രതിക്കൂട്ടില്‍ നില്ക്കുന്ന ജോര്‍ജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന അഡ്വ. രേണുക. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ സിനിമ ദൃശ്യം രണ്ടിലെ സൂപ്പര്‍ ട്വിസ്റ്റുകളിലൊന്നാണ്. ആ ഷോട്ടിനെ ഒറ്റ ടേക്കില്‍ മനോഹരമാക്കിയത് അഡ്വ. ശാന്തി മായാദേവിയാണ്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും തിരക്കേറിയ അഭിഭാഷകയാണ് ശാന്തി. ഹൈക്കോടതിയിലെ അഭിഭാഷകയാണ് ഈ തിരുവനന്തപുരം സ്വദേശി. ക്ലൈമാക്സിലെ ആ സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ പ്രതികരണം ഒറ്റ വാക്കിലായിരുന്നു, നന്നായി. അത് വലിയ അംഗീകാരമായിരുന്നുവെന്ന് ശാന്തി പറഞ്ഞു. ജോര്‍ജ്കുട്ടിയുടെ വക്കീലായി എത്തി മിന്നിച്ച അഡ്വ. രേണുക എന്ന കഥാപാത്രം വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. തിരുവനന്തപുരം നെടുമങ്ങാട്ടെ അഭിഭാഷക കുടുംബത്തില്‍നിന്നുള്ള ശാന്തി പഠനകാലത്ത് സ്വകാര്യ ചാനലില്‍ ഒട്ടേറെ പരിപാടികളുടെ അവതാരകയായിരുന്നു. അച്ഛന്റെ മൂത്ത സഹോദരന് നെടുമങ്ങാട് കെ. സതീശ് കുമാറിന്റെ പാത പിന്തുടര്ന്ന് അഭിഭാഷക കുപ്പായം അണിഞ്ഞതോടെ ചാനല്‍ അവതാരക വേഷം അഴിച്ചുവെച്ചു. വഞ്ചിയൂര്‍…
Read Moreഒരിക്കൽ രുചിച്ചാൽ പിന്നീടൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവം; ഓർമകളിലേക്കു തച്ചമ്പാറയുടെ “രുചി’രാജാവ് ബാലേട്ടൻ…
കല്ലടിക്കോട്: മൂന്ന് പതിറ്റാണ്ടിലേറെക്കാലം തച്ചന്പാറയിൽ രുചിയുടെ മേളം തീർത്തിരുന്ന പുന്നക്കല്ലടി ബാലൻ എന്ന ബാലേട്ടൻ വിടവാങ്ങി. നാടൻ രുചിയുടെ നാട്ടു രാജാവാണ് നാടു നീങ്ങിയത്. തച്ചന്പാറ ദേശബന്ധു സ്കൂളിന് മുന്പിലെ ബാലേട്ടന്റെ കടയിലെ ഓരോ വിഭവങ്ങളും രുചിയുടെ നിറക്കൂട്ടായിരുന്നു.കൃത്രിമ നിറങ്ങളോ രുചിക്കൂട്ടുകളോ ഉപയോഗിക്കാതെയാണ് ഓരോ വിഭവങ്ങളും ഉണ്ടാക്കിയിരുന്നത്. ഇവിടെ ഉണ്ടാക്കുന്ന ഉഴുന്നുവട പ്രസിദ്ധമായിരുന്നു.ഒരിക്കൽ രുചിച്ചാൽ പിന്നീടൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവം നൽകുന്നതായിരുന്നു ഇത്. ദേശീയപാതയിൽ ദേശബന്ധു സ്കൂളിന് മുൻവശം പുലർച്ചെ തുറക്കുന്ന ബാലേട്ടന്റെ കടയിൽ നിന്നും ദോശയും ചട്ണിയും ഇഡ്ഡലിയും ചമ്മന്തിയും ഒപ്പം ഉഴുന്നുവടയും കഴിക്കാൻ എത്തുന്നവർ നിരവധിയാണ്. ഉച്ചക്ക് പൊന്നി അരിയുടെ ചോറും സാന്പാറും അവിയലും ഉൾപ്പെടെയുള്ള നാടൻ ഉൗണ് കഴിക്കാൻ തച്ചന്പാറക്കാർ മാത്രമല്ല ഇതുവഴി യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരും എത്തുമായിരുന്നു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ജംഗ്ഷനിലെ ഓട്ടോ ടാക്സി ജീവനക്കാരും വ്യാപാരികളും ഇവിടെ…
Read Moreകക്കൂസ് മാലിന്യം തള്ളൽ! സൂക്ഷിച്ചോ, അവരുടെ കയ്യിലെങ്ങാനും പെട്ടാൽ…
വെച്ചൂർ: രാത്രിയുടെ യാമങ്ങളിൽ അവരെത്തി. നാടിനു കാവലിരുന്ന് യുവാക്കൾ. വെച്ചൂർ-ഇടയാഴം-കല്ലറ റോഡരിലും പാടശേഖരങ്ങളുടെ ഓരത്തും ജലാശയങ്ങളിലും രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ ഒരുപറ്റം യുവാക്കൾ രംഗത്ത്. ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾ നാടിനു കാവലിരുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രാത്രി വെച്ചൂർ തോട്ടാപ്പള്ളിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടു വാഹനങ്ങൾ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ പിടികൂടി പോലിസിനു കൈമാറിയിരുന്നു. വെച്ചൂർ-കല്ലറ റോഡരികിലും വേരുവള്ളി-മാന്പറ റോഡിനു സമീപത്തും ജലാശയങ്ങളിലും പാടശേഖരത്തിന്റെ ഓരത്തും രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി. കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ പ്രദേശവാസികൾക്ക് റോഡിലൂടെ നടന്നു പോകുന്നതിനു കഴിയാത്ത സ്ഥിതിയാണ്. ജനങ്ങളുടെ ഇടപെടലിനെ തുടർന്നു പോലീസ് വാഹനം കസ്റ്റഡിയിലെടുത്താലും ചെറിയ പിഴ ഒടുക്കി പോലീസിനു വാഹനം വിട്ടുനൽകേണ്ടി വരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽനിന്നാണു മാലിന്യം നിറച്ച ടാങ്കറുകൾ എത്തുന്നതെന്ന്…
Read Moreആ സ്ഥലം തിരിച്ചുതന്നേക്ക്..! മുണ്ടക്കയം പുത്തൻചന്തയിൽ ഒന്നും നടന്നില്ല; കെഎസ്ആർടിസിക്ക് അതിനുള്ള പ്രാപ്തിയില്ല ?
മുണ്ടക്കയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങാനായില്ല. മുണ്ടക്കയം പുത്തൻചന്തയിൽ പണി പൂർത്തീകരിച്ച മന്ദിരം തിരിച്ചുപിടിക്കാൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത്. നിർമാണം പൂർത്തീകരിച്ച പുത്തൻചന്ത കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ നോക്കുകുത്തിയായിട്ട് നാലു വർഷം ആകുന്നു. നിർമാണം കഴിഞ്ഞെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് ഡിപ്പോയിലെ പുതിയ തസ്തികകൾ അടക്കമുള്ള ഭൗതികസാഹചര്യങ്ങൾ ക്രമീകരിക്കാൻ ഭാരിച്ച തുക മുതൽമുടക്കേണ്ടതുണ്ട്. ഇക്കാരണത്താൽ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യത. പഞ്ചായത്തുവക സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ഇതു വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കോർപറേഷന് കത്ത് നൽകിയിരിക്കുകയാണ്. അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അറിയിച്ചു. 69 ലക്ഷം രൂപ വിനിയോഗിച്ചാണ് 2015ൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ഗാരേജ്, പ്ലാറ്റ്ഫോം എന്നിവ നിർമിച്ചത്. കെട്ടിടം പഞ്ചായത്തിന് വിട്ടുനൽകിയാൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വൈദ്യുതിവകുപ്പ്, ജല അഥോറിറ്റി ഉൾപ്പെടെയുള്ള മറ്റ് ഓഫീസുകൾ ഇവിടേക്ക് മാറ്റി പ്രവർത്തനമാരംഭിക്കാനാവും. കൂടാതെ…
Read Moreസ്വപ്നക്കൊട്ടക നാളെ മിഴിതുറക്കും; തുടക്കം ഇന്ത്യ x ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റോടെ…
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനു സമ്മാനിക്കുന്ന തിലകക്കുറിയായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയം നാളെ മിഴിതുറക്കും. മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരത്തിന് ഇന്ത്യ x ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റോടെ നാളെ ആരംഭം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നേട്ടമാണ് നവീകരിച്ച മൊട്ടേരയ്ക്കുള്ളത്. 1,10,000 പേർക്ക് ഇരിക്കാവുന്നതാണ് ഈ സ്റ്റേഡിയം. ഇന്ത്യ x ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ മൂന്നും നാലും പോരാട്ടങ്ങൾ മൊട്ടേരയിലാണു നടക്കുക. ഇരുടീമും തമ്മിലുള്ള ട്വന്റി-20 മത്സരങ്ങളും ഇവിടെ അരങ്ങേറും. വാഴ്ത്തിപ്പാടി താരങ്ങൾ മൊട്ടേര സ്റ്റേഡിയത്തെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളും മുൻ താരങ്ങളും വാഴ്ത്തിപ്പാടുകയാണ്. സ്വപ്നക്കൊട്ടക എന്നാണ് ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണ് മൊട്ടേരയെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആദ്യ കാഴ്ചയിൽത്തന്നെ മതിപ്പുളവാക്കി എന്നായിരുന്നു ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ ട്വീറ്റ്. ഇംഗ്ലീഷ്…
Read More