ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി; കി​ട​പ്പുമു​റി പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു

നാ​ദാ​പു​രം: ചെ​ക്യാ​ട് അ​രൂ​ണ്ട​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ചെ​ക്യാ​ട് കാ​യ​ലോ​ട്ട് താ​ഴ റേ​ഷ​ൻ ക​ട​യ്ക്ക് സ​മീ​പ​ത്തെ ശ്രീ ​ശൈ​ലം കീ​റി​യ പ​റ​മ്പ​ത്ത് രാ​ജു (45)ഭാ​ര്യ റീ​ന (40), മ​ക്ക​ൾ സ്റ്റാ​ലി​ഷ്, സ്റ്റ​ഫി​ൻ എ​ന്നി​വ​രെ​യാ​ണ് തീപൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​ല​ർ​ച്ചെ ര​ണ്ട​ര മ​ണി​യോ​ടെ വീ​ട്ടി​ൽനി​ന്ന് തീ​യും നി​ല​വി​ളി​യും കേ​ട്ട അ​യ​ൽ വാ​സി​ക​ളാ​ണ് നാ​ലു പേ​രെ​യും പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന്‍റെ കി​ട​പ്പുമു​റി പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്. പാ​നൂ​ർ ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.

പൊ​ള്ള​ലേ​റ്റ നാ​ലുപേ​രെ​യും ത​ല​ശേ​രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം പ​രി​ക്ക് ഗു​രു​ത​ര​മാ​യതി​നെ തു​ട​ർ​ന്ന് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment