കക്കൂസ് മാലിന്യം തള്ളൽ! സൂക്ഷിച്ചോ, അവരുടെ കയ്യിലെങ്ങാനും പെട്ടാൽ…

വെ​ച്ചൂ​ർ: രാ​ത്രി​യു​ടെ യാ​മ​ങ്ങ​ളി​ൽ അ​വ​രെ​ത്തി. നാ​ടി​നു കാ​വ​ലി​രു​ന്ന് യു​വാ​ക്ക​ൾ.

വെ​ച്ചൂ​ർ-​ഇ​ട​യാ​ഴം-​ക​ല്ല​റ റോ​ഡ​രി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ഓ​ര​ത്തും ജ​ലാ​ശ​യ​ങ്ങ​ളി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ഒ​രു​പ​റ്റം യു​വാ​ക്ക​ൾ രം​ഗ​ത്ത്.

ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് യു​വാ​ക്ക​ൾ നാ​ടി​നു കാ​വ​ലി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി വെ​ച്ചൂ​ർ തോ​ട്ടാ​പ്പ​ള്ളി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി പോ​ലി​സി​നു കൈ​മാ​റി​യി​രു​ന്നു.

വെ​ച്ചൂ​ർ-​ക​ല്ല​റ റോ​ഡ​രി​കി​ലും വേ​രു​വ​ള്ളി-​മാ​ന്പ​റ റോ​ഡി​നു സ​മീ​പ​ത്തും ജ​ലാ​ശ​യ​ങ്ങ​ളി​ലും പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഓ​ര​ത്തും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി.

ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നു ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​ലും ചെ​റി​യ പി​ഴ ഒ​ടു​ക്കി പോ​ലീ​സി​നു വാ​ഹ​നം വി​ട്ടു​ന​ൽ​കേ​ണ്ടി വ​രു​ന്നു.

കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണു മാ​ലി​ന്യം നി​റ​ച്ച ടാ​ങ്ക​റു​ക​ൾ എ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​മാ​ക്കു​ക​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​രോ​ഗ്യ ജീ​വി​ത​ത്തി​നു ഭം​ഗം വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment