അക്കൗണ്ടിൽ പണമുണ്ടായിട്ടും റീഡ് ചെയ്യുന്നില്ല! ടോൾ പ്ലാസകളിൽ തർക്കം മുറുകുന്നു, കുരുക്കും; കടുംപിടിത്തവുമായി ടോൾ പിരിവുകാർ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ ടോ​ൾ​പ്ലാ​സ​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫാ​സ്ടാ​ഗ് റീ​ഡ​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം കു​റ​വെ​ന്ന സം​ശ​യം ശ​ക്ത​മാ​കു​ന്നു.

ഫാ​സ്ടാ​ഗ് എടു​ത്ത​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടാ​യി​ട്ടും ടോ​ൾ​പ്ലാ​സ​ക​ളി​ലെ​ത്തു​ന്പോ​ൾ അ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള റീ​ഡ​ർ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു മൂ​ലം ഫാ​സ്ടാ​ഗ് റീ​ഡിം​ഗ് ന​ട​ക്കാ​ത്ത സം​ഭ​വ​ങ്ങ​ൾ പ​ല​യി​ട​ത്തും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്.

ഇ​തോ​ടെ​യാ​ണ് റീ​ഡ​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് സം​ശ​യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടാ​യി​ട്ടും ഫാ​സ്ടാ​ഗ് റീ​ഡ​ർ അ​ത് റീ​ഡ് ചെ​യ്യാ​ത്ത​തുമൂ​ലം പ​ല​ർ​ക്കും കൈ​യി​ൽ നി​ന്നു പ​ണം നേ​രി​ട്ട് അ​ട​ച്ച് ടോ​ൾ​പ്ലാ​സ​ക​ൾ ക​ട​ന്നു​പോ​കേ​ണ്ട സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ണ്ട്.

അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം ഫാ​സ്ടാ​ഗി​ൽ​നി​ന്നു പ​ണം പോ​കു​ക​യും ചെ​യ്യു​ന്നു.

ര​ണ്ടു ത​വ​ണ പൈ​സ അ​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ് പ​ല​ർ​ക്കു​മു​ണ്ടാ​യ​ത്. നേ​രി​ട്ട​ട​ച്ച പ​ണം തി​രി​കെ​ക്കി​ട്ടാ​ൻ പി​ന്നെ​യും ത​ർ​ക്കി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തെ ടോ​ൾ​പ്ലാ​സ​ക​ളി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടെ​ന്ന് ഉ​റ​പ്പു​ള്ള യാ​ത്ര​ക്കാ​ർ നേ​രി​ട്ടു പ​ണം ന​ൽ​കാ​ൻ ത​യാ​റാ​വു​ന്നി​ല്ല.

എ​ന്നാ​ൽ പൈ​സ കി​ട്ടാ​തെ ക​ട​ത്തി​വി​ടി​ല്ലെ​ന്ന ക​ടും​പി​ടിത്ത​മാ​ണ് ടോ​ൾ​പ്ലാ​സ​യി​ലു​ള്ള​വ​ർ കൈ​ക്കൊ​ള്ളു​ന്ന​ത്.

കു​ടും​ബ​വു​മാ​യി പോ​കു​ന്ന​വ​രെ പോ​ലും ഇ​ത്ത​ര​ത്തി​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ടോ​ൾ പ്ലാ​സ​യി​ലു​ള്ള​വ​രു​ടെ പെ​രു​മാ​റ്റ​മെ​ന്ന് നി​ര​വ​ധി പേ​രാ​ണ് പ​രാ​തി പ​റ​യു​ന്ന​ത്.

ഫാ​സ്ടാ​ഗ് റീ​ഡ​റു​ക​ളെ വി​ശ്വ​സി​ച്ച് യാ​ത്ര പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് വ​രു​ന്ന​ത്.

ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​രും യാ​ത്ര​ക്കാ​രും ത​മ്മി​ലു​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ൾ മൂ​ലം പ​ല​പ്പോ​ഴും ഫാ​സ്ടാ​ഗ് ട്രാ​ക്കി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട വ​രി രൂ​പ​പ്പെ​ടു​ന്ന​തും മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്.

പോ​ലീ​സ് പ​റ​യു​ന്നു

ടോ​ൾ​പ്ലാ​സ വ​ഴി ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ സം​ബ​ന്ധി​ച്ചും ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്.

കു​ടും​ബ​വു​മാ​യി ടോ​ൾ​പ്ലാ​സ വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്ന് ടോ​ൾ​പ്ലാ​സ​യി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സി​ന് പ്ര​ത്യേ​കം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടാ​യി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്നം കാ​ര​ണം ഫാ​സ്ടാ​ഗി​ൽ നി​ന്നു പ​ണം കൈ​മാ​റാ​തെ വ​രി​ക​യും നേ​രി​ട്ട് പ​ണം ന​ൽ​കേ​ണ്ടി വ​രി​ക​യും ചെ​യ്യു​ന്പോ​ൾ അ​ക്കാ​ര്യ​വും പോ​ലീ​സി​ൽ പ​രാ​തി​പെ​ടാം.

ഇ ​മെ​യി​ൽ വ​ഴി പ​രാ​തി അ​യ​ച്ചാ​ലും മ​തി. വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും ഉ​ണ്ടാ​യി​രി​ക്ക​ണം.

പ​ണം നേ​രി​ട്ട​ട​ച്ച​തി​ന് ശേ​ഷം ഫാ​സ് ടാ​ഗ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പോ​യാ​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് പ​ണം തി​രി​കെ​ന​ൽ​കാ​നും സാ​ധി​ക്കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കും.

സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​ക്കും റോ​ളു​ണ്ട്

ഫാ​സ്ടാ​ഗ് വ​ഴി പ​ണം ര​ണ്ടു​ത​വ​ണ ഈ​ടാ​ക്കി, ഫാ​സ് ടാ​ഗ് അ​ക്കൗ​ണ്ടി​ൽ പ​ണം ഉ​ണ്ടാ​യി​ട്ടും ക​ട​ന്നു പോ​കാ​നാ​യി​ല്ല തു​ട​ങ്ങി പ​രാ​തി​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ഏ​തു സ​ർ​വീ​സ് പ്രൊ​വൈ​ഡ​റു​ടേ​താ​ണോ ന​മ്മു​ടെ ഫാ​സ്ടാ​ഗ്, അ​വ​രു​ടെ ക​സ്റ്റ​മ​ർ കെ​യ​ർ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് പ​രാ​തി പ​രി​ഹ​രി​ക്കാം.

ഫാ​സ്ടാ​ഗ് റീ​ഡ​ർ റീ​ഡ് ചെ​യ്തി​ല്ലെ​ങ്കി​ൽ

ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ റീ​ഡ് ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ടോ​ൾ പ്ലാ​സ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഹാ​ൻ​ഡ് റീ​ഡ​ർ ഉ​പ​യോ​ഗി​ക്കാ​ൻ യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​പ്പെ​ടാം.

പ​ണം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടാ​ലു​ട​ൻ ബ​ന്ധ​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ണി​ൽ എ​സ്എം​എ​സ് ആ​യി വി​വ​രം ല​ഭി​ക്കും.

Related posts

Leave a Comment