പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും കുറച്ചു വര്‍ഷങ്ങളായി ചീമേനി മുണ്ടയിലെ താമസക്കാരനുമായ ടി.രവിയുടെ മകന് വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദും (28), ഏഴിലോട് പുറച്ചേരിയിലെ രാജന്-ഷീന ദമ്പതികളുടെ മകള്‍ പയ്യന്നൂര്‍ കോളജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടയില്‍ മരിച്ചത്. കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിനു സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാ ശ്രമമുണ്ടായത്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രി ഏഴോടെ ആര്യയും ഇന്നുപുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരിക്കുകയായിരുന്നു. 19ന് ഹിന്ദിയുടെ പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു ആര്യ. ശിവപ്രസാദ് കൊണ്ടുവന്ന കാറിലാണ് വാടക വീട്ടിലെത്തിയതും…
Read MoreDay: February 23, 2021
നവരത്ന! ജോക്കോവിച്ചിന് ഒന്‍പതാം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടത്തിന് ഒരേയൊരു അവകാശിയേയുള്ളൂ… ജോക്കർ (Djoker), ദ സെർബിനേറ്റർ, നോൾ എന്നെല്ലാം അറിയപ്പെടുന്ന സാക്ഷാൽ നൊവാക്ക് ജോക്കോവിച്ച്. എതിരാളികൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഓസ്ട്രേലിയൻ ഓപ്പൺ ട്രോഫിയിൽ ഒന്‍പതാം തവണയും ജോക്കറിന്റെ ചുണ്ടമർന്നു.ഓസ്ട്രേലിയൻ ഓപ്പണ്‍ ഏറ്റവും അധികം തവണ സ്വന്തമാക്കിയതിന്റെ റിക്കാർഡ് മുപ്പത്തിമൂന്നുകാരനായ സെർബിയൻ താരം ഇതോടെ പുതുക്കി. റഷ്യയുടെ ഇരുപത്തഞ്ചുകാരനായ ഡാനിൽ മെദ്വദേവിനെ ഏകപക്ഷീയമായി തകർത്തായിരുന്നു ജോക്കോയുടെ കിരീടധാരണം.ആദ്യ സെറ്റിൽ മാത്രമാണ് മെദ്വദേവിന് അല്പമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്. 7-5, 6-2, 6-2നായിരുന്നു ജോക്കോയുടെ ജയം. മെദ്വദേവിന്റെ കന്നി ഗ്രാൻസ്ലാം ഫൈനൽ ആയിരുന്നു. എയ്സുകളുടെ എണ്ണത്തിൽ 6-3ന് മെദ്വദേവ് മുന്നിട്ടുനിന്നെങ്കിലും നാല് ഡബിൾഫോൾട്ടുകൾ വരുത്തി. രണ്ട് ഡബിൾഫോൾട്ടുകൾ മാത്രമേ ജോക്കോവിച്ച് വരുത്തിയുള്ളൂ. റോഡ് ലേവർ അരീനയിൽ തുടർച്ചയായ മൂന്നാം തവണയാണു ജോക്കോവിച്ച് കിരീടം സ്വന്തമാക്കുന്നത്. മധുരപ്പതിനെട്ട് ഓസ്ട്രേലിയൻ ഓപ്പണിൽ റിക്കാർഡായ ഒന്‍പതാം…
Read Moreഇങ്ങോട്ട് വരേണ്ട..! 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
മസ്കറ്റ്: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാൻ. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25 വ്യാഴാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. 15 ദിവസത്തേക്കാണ് ഇപ്പോൾ നിരോധനം. ടാൻസാനിയ, സിയറ ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, ഗ്വിനിയ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്ക്കും വിലക്ക് ബാധകമാണ്. എന്നാൽ, നയതത്ര ഉദ്യോഗസ്ഥര്‍, ഒമാൻ സ്വദേശികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Moreചെറുകിട കച്ചവടക്കാർക്ക് കൈമാറാൻ കഞ്ചാവുമായി എത്തിയത് 21 വയസുള്ള യുവാക്കൾ; പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപയുടെ കഞ്ചാവും
പാലക്കാട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഷൊർണൂർ സ്വദേശികളെ പോലീസ് പിടികൂടി. ഡാൻസാഫ് സ്ക്വാഡും കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഞായറാഴ്ച രാത്രി പുതുശ്ശേരി നാഷണൽ ഹൈവേയിൽ ഐടിഐക്കു സമീപത്ത് വച്ചാണ് പിടികൂടിയത്. നെടുങ്ങോട്ടൂർ സ്വദേശി ശെന്തിൽകുമാർ (21), മുണ്ടായ സ്വദേശി വിപിൻ (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വില വരും. ഷൊർണ്ണൂർ ഭാഗത്തുള്ള ചെറുകിട കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു. ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.കസബ സബ് ഇൻസ്പെക്ടർ ചിത്തരഞ്ജൻ, ജി.ബി ശ്യാംകുമാർ, സിപിഒ മാരായ മുവാദ്, മുരുകൻ, ഹോം ഗാർഡ് മോഹൻ ദാസ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ സുനിൽ…
Read Moreപള്ളിവാസൽ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനുസമീപം
അടിമാലി: പള്ളിവാസലിൽ പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന ബന്ധു അരുണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു സമീപമുള്ള ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം ശനിയാഴ്ചയാണ് പതിനേഴ്കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ അരുണിനൊപ്പം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി ചിലര്‍ വിവരമറിയിച്ചിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.
Read Moreസർക്കാർ പറഞ്ഞു, ഞങ്ങൾ പൊളിച്ചു… ചാത്തന്നൂർ ഡിപ്പോയിലെ ശുചി മുറികൾ മുന്നറിയിപ്പുമില്ലാതെ പൊളിച്ചു മാറ്റി; ആശങ്ക മാറാതെ യാത്രക്കാരും കെ എസ്ആർടിസി ജീവനക്കാരും
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ചാത്തന്നൂർ ഡിപ്പോയിലെ ശുചി മുറികൾ ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചു മാറ്റി.ബദൽ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഡിപ്പോയിലെത്തുന്ന യാത്രക്കാരും നാട്ടുകാരും ഇതോടെ ബുദ്ധിമുട്ടിലായിരിക്കയാണ്. അധികം പഴക്കമില്ലാത്ത ശുചി മുറികൾ കെഎസ്ആർടിസി പോലുമറിയാതെയാണ് പൊളിച്ചുമാറ്റിയതെന്നറിയുന്നു. ജീവനക്കാർക്ക് ഉപയോഗിക്കാൻ ഓഫീസിലും വർക്ക്ഷോപ്പിലും ശുചി മുറികൾ ഉണ്ട്. യാത്രക്കാരും നാട്ടുകാരുമണ് വെട്ടിലായിരിക്കുന്നത്. ചാത്തന്നൂർ ഗ്രാമപഞ്ചായത്താണ് ബദൽ സംവിധാനമൊരുക്കാതെ ശുചി മുറികൾ പൊളിച്ചുമാറ്റിയത്.പുതിയ ശുചി മുറികളും കുളിമുറികളും വിശ്രമമുറിയും നിർമ്മിക്കാനാണ് ഇത് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ദിജു പറഞ്ഞു. സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശമനുസരിച്ചാണ് ഇത് ചെയ്യുന്നത്.13 ലക്ഷം രൂപയാണ് ഇതിന് വേണ്ടി വിനിയോഗിക്കുന്നത്. ടി വി ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിശ്രമമുറിയിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreതറയിലെ പൊത്തിൽ നിറച്ചും മൂർഖൻ പാമ്പുകൾ! പേടിച്ചുവിറച്ച് വീട്ടുകാര്‍; ഒടുവില്‍… (വീഡിയോ കാണാം )
കരയില്‍ ജീവിക്കുന്നവയില്‍ ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണ് മൂര്‍ഖന്‍. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകള്‍ ആണ് ഉള്ളത്. ആയതിനാല്‍ വളരെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാന്‍ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാള്‍ പത്തിരട്ടി കടിക്കുമ്പോള്‍ ശരീരത്തില്‍ ഏല്‍പ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിക് വിഷമാണ് മൂര്ഖനുള്ളത്. പാമ്പിനെ എല്ലാവരിലും പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്. വീട്ടില്‍ ഒരു പാമ്പു അറിയാതെ അകപെട്ടുപോയാല്‍ അതിനെ പിടിക്കുന്നതിനു വേണ്ടി പല പരാക്രമവും കാണിച്ചവരാകും മിക്ക ആളുകളും. അത് രക്തത്തിലൂടെ കലര്‍ന്ന് തലച്ചോറിലെത്തിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും അപ്പോള്‍ തന്നെ മരണം സംഭവിക്കാന്‍ കാരണമാകുകയും ചെയ്യും. ആളനക്കം ഇല്ലാത്ത ഏരിയയിലാണ് സാധരണ പാമ്പുകളെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ നമ്മള് വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ ഒരുപാട് ദിവസങ്ങളോളം…
Read Moreഉപേക്ഷിക്കപ്പെട്ട വീടും വസ്തുവും ഏറ്റെടുത്ത്ഭൂ , ഭവന രഹിതര്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
അഞ്ചല്‍: കുളത്തുപ്പുഴ പഞ്ചായത്തിലെ പതിനൊന്നാംമൈല്‍ വാര്‍ഡില്‍ തച്ചന്‍കോണം പ്രദേശത്തെ ഇഎംഎസ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കിയ വീടും ഭൂമിയും ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. പത്ത് വര്‍ഷത്തിലധികമായി ഇവിടെയുള്ള ഭൂരിഭാഗം വീടുകളിലും താമസക്കാര്‍ ഇല്ല. വീടുകളില്‍ ഭൂരിഭാഗവും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. ആര്‍ക്കും വേണ്ടാത്ത ഭൂമിയും വീടുകളും പഞ്ചായത്ത് ഏറ്റെടുക്കുകയും പഞ്ചയത്തിലെയോ വാര്‍ഡില്‍ തന്നെയുള്ളതോ ആയ ഭൂ, ഭവന രഹിതര്‍ക്ക് ഇത് നല്‍കുകയും വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. വീടും വസ്തുവുമില്ലത്തവരാണ് തച്ചന്‍കോണത്ത് ഉണ്ടായിരുന്നതെങ്കില്‍ അവര്‍ ഇവിടെ താമസമാക്കിയേനെ. എന്നാല്‍ ഇവിടെ 12 ഓളം വീടുകള്‍ സംരക്ഷിക്കാന്‍ ആളില്ലാതായതോടെ നാശത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു ആവശ്യം മുന്നോട്ടു വയ്ക്കുന്നതെന്ന് വാര്‍ഡ് മെമ്പറും യൂത്ത്കോണ്‍ഗ്രസ് നേതാവുമായ ജോസഫ് പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതരുടെ ക്രിയാത്മകമായ ഇടപെടീല്‍ ഉണ്ടാകണം എന്ന് ഗ്രാമപഞ്ചായത്ത് അംഗം സി…
Read Moreകാരണവർക്ക് അടുപ്പിലുമാകാം..!പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് പോസ്റ്റ് സ്റ്റേഷൻ പരിസരം നിറഞ്ഞു ; റോഡിന് ഇരുവശവും വാഹനങ്ങൾ നിരത്തി ഗതാഗതതടസം സൃഷ്ടിച്ച് പോലീസ്
കൊട്ടാരക്കര: വിവിധ കേസുകളിൽപ്പെട്ട് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ നിറഞ്ഞ് സ്റ്റേഷനു സമീപത്തെ റോഡ്. ഇതു മൂലം ഇതുവഴിയുള്ള ഗതാഗതം തീർത്തും ദുഷ്ക്കരമായി. കൊട്ടാരക്കര പോലീസ് സ്റ്റേഷനു സമീപത്തുള്ള റോഡിനാണ് ഈ ദു:സ്ഥിതി. കൊട്ടാരക്കര – ഓയൂർ റോഡിനെയും ദേശീയ പാതയേയും ബന്ധിപ്പിക്കുന്ന വൺവേയാണ് ഈ റോഡ്. പോലീസ് പിടികൂടുന്ന ടിപ്പർ ലോറികൾ മുതൽ ഇരുചക്രവാഹനങ്ങൾ വരെ ഈ റോഡു വശങ്ങളിലാണ് പാർക്കു ചെയ്യുന്നത്.വീതിയുള്ള ഈ റോഡുവഴി ഇപ്പോൾ ഒരു വലിയ വാഹനത്തിന് കഷ്ടിച്ചു പോകാൻ മാത്രമാണ് കഴിയുക. മറ്റൊരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻ പോലും കഴിയില്ല. ട്രാഫിക് പോലീസ് നോ പാർക്കിംഗ് ബോർഡു സ്ഥാപിച്ചിട്ടുള്ളിടത്തു പോലും പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ടിടുന്നു. ഇതുവഴി കടന്നു പോകാൻ കഴിയാതെ വരുമ്പോൾ ഇരുചക്രവാഹനക്കാർ പലപ്പോഴും വൺവേ നിയമം ലംഘിച്ചു പോകാറുണ്ട്. അവരെ അപ്പോൾ തന്നെ പിടികൂടുകയും പിഴ ഈടാക്കുകയും പതിവാണ്.…
Read Moreസോറി… ആൾ മാറിപോയതാ…! എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തി; മന്നാറിൽനിന്നും തട്ടിക്കൊണ്ടുപോയ യുവതിയുടെ വെളിപ്പെടുത്തല്‍
പാലക്കാട്: പല തവണ സ്വർണം കടത്തിയെന്ന് മന്നാറിൽനിന്നും തട്ടിക്കൊണ്ടുപോയ യുവതി. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നൽകി. എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തിയെന്നും യുവതി പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പ്രാദേശിക സഹായം കിട്ടിയെന്നും പോലീസ് അറിയിച്ചു. മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് അജ്ഞാത സംഘം പിടിച്ചുകൊണ്ടുപോയത്. പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നിന്നും ഇന്നാണ് യുവതിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നൽകിയിരിക്കുന്ന വിവരം. യുവതി നാല് ദിവസം മുൻപാണ് ഗൾഫിൽ നിന്നും എത്തിയത്. ക്വാറന്റൈനിൽ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. പുലർച്ചെ രണ്ടോടെ വീടിന്റെ ഗേറ്റ് തകർക്കുന്ന ശബ്ദം കേട്ടം വാതിൽ തുറന്നപ്പോൾ 20 ഓളം വരുന്ന സംഘം വീടിനുള്ളിൽ കടന്ന്…
Read More