തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച ശിപാർശ നൽകിയത്. സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി മണി തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇത്തവണ മത്സരിക്കാൻ താത്പര്യമില്ലെന്ന് ജയരാജൻ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. അതേസമയം, പി. ജയരാജന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാനും ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി.
Read MoreDay: March 2, 2021
ഇതിലും ‘വിലയേറിയ’ സമ്മാനം ഇനി സ്വപ്നങ്ങളില്‍ മാത്രം! മാൻ ഓഫ് ദ മാച്ചിന് സമ്മാനം പെട്രോൾ; കൗതുകമായി ചിത്രം; രസകരമായ സംഭവം ഇങ്ങനെ…
ഇന്ധനവില ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. നൂറിലേക്ക് കുതിക്കുന്ന പെട്രോൾ വില വർധനവിനെതിരേ പല രസകരമായ സമരങ്ങളും അരങ്ങേറിട്ടുണ്ട്. വിവാഹസമ്മാനമായി പെട്രോൾ നൽകിയ സംഭവം വാർത്തകളിൽ ഇടംനേടിയിരുന്നു. ഒടുവിൽ ക്രിക്കറ്റ് കളിയിൽ സമ്മാനമായി പെട്രോൾ നൽകിയ സംഭവമാണ് വൈറലാകുന്നത്. ക്രിക്കറ്റ് ടൂർണമെന്റിൽ ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനമായി നൽകിയിരിക്കുകയാണ് സംഘാടകർ. ഭോപ്പാലിലാണ് സംഭവം. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ സലാഹുദ്ദീൻ അബ്ബാസി എന്ന താരമാണ് മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഭോപ്പാലിലെ കോൺഗ്രസ് നേതാവ് മനോജ് ശുക്ലയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ ഒരു പെട്രോൾ പമ്പ്, തെറ്റ് കൂടാതെ തിരുക്കുറൾ വായിക്കുന്ന കുട്ടികൾക്ക് ഒരു ലിറ്റർ പെട്രോൾ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. തിരുവള്ളൂവർ ദിനത്തോടനുബന്ധിച്ച് ജനുവരി 16നായിരുന്നു ഓഫർ പ്രഖ്യാപിച്ചിരുന്നത്. പെട്രോൾ പമ്പിന്…
Read Moreചെറിയ ചെറിയ അഭ്യാസപ്രകടനങ്ങള്‍! ഡാൻസ് ചെയ്തും പുഷ് അപ് എടുത്തും രാഹുൽ; സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. വേദിയില്‍ കൈകള്‍ കോര്‍ത്ത് വിദ്യാര്‍ഥികള്‍ക്കും ചില നേതാക്കള്‍ക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പുഷ് അപ് എടുക്കുകയും ചെറിയ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനിയും ജൂഡോ താരവുമായ മെറോലിൻ ഷെനിഗക്കൊപ്പമാണ് പുഷ് അപ് എടുത്തത്. വിദ്യാര്‍ഥികളുമായി അദ്ദേഹം ആശയവിനിമയവും നടത്തി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലിൽ കടലില്‍ പോയതും കടലിൽ ചാടിയതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും…
Read Moreപിണറായി വിജയന് ഭൂരിപക്ഷം കൂട്ടാൻ ധർമടത്ത് വ്യാപകമായി കള്ളവോട്ട് ചേർത്തു; മരിച്ചയാളുടെ വോട്ടുപോലും തള്ളാൻ ബിഎൽഒമാർ തയാറാകുന്നില്ല; യുഡിഎഫ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഭൂരിപക്ഷം കൂട്ടാൻ ധർമടത്ത് വ്യാപകമായി കള്ളവോട്ട് ചേർത്തതായി യുഡിഎഫ് ധർമടം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇരട്ട വോട്ടുകൾ തള്ളുന്നതിന് ഫോറം ഏഴിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ വോട്ട് തള്ളാൻ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. ആയിരക്കണക്കിന് കള്ളവോട്ടുകളാണ് ധർമടം നിയോജകമണ്ഡലത്തിലുള്ളത്. മരിച്ചവരുടെയും താമസം മാറിപ്പോയവരുടെയും വോട്ടുകൾ തള്ളാൻ രേഖാമൂലം തെളിവ് സഹിതം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും രാഷ്ട്രീയസമ്മർദംകൊണ്ട് വോട്ട് തള്ളുന്നില്ല. മുഖ്യമന്ത്രിക്ക് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമുണ്ടാക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണിത്. നീക്കം ചെയ്യാൻ കൊടുത്ത അപേക്ഷയിൽ വോട്ടർമാരെ വിളിപ്പിക്കാതെ പരാതിക്കാരെ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിളിപ്പിക്കുകയാണ്. ധർമടത്തെ ഭൂരിഭാഗം ബിഎൽഒമാരും സിപിഎമ്മിന് വോട്ട് വർധിപ്പിച്ചുകൊടുക്കാനുള്ള കള്ളക്കളിക്ക് കൂട്ടുനിൽക്കുകയാണ്. മാത്രമല്ല വ്യാപകമായ രീതിയിൽ ഇരട്ട വോട്ടും ചേർത്തിട്ടുണ്ട്. വേങ്ങാട് പഞ്ചായത്തിലെ പറന്പായി…
Read Moreകോൺഗ്രസിൽ ആരോടും കടപ്പാടില്ല, മരിക്കുന്നത് വരെ കോൺഗ്രസാകുമെന്ന് പ്രവചിക്കാനാവില്ല..! പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി
പാലക്കാട്: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി മുൻ ഡിസിസി അധ്യക്ഷനും മുൻ ആലത്തൂർ എംഎൽഎയുമായ എ.വി.ഗോപിനാഥ് രംഗത്തെത്തി. മരിക്കുന്നത് വരെ കോൺഗ്രസാകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ഗോപിനാഥ് പറഞ്ഞു. കോൺഗ്രസിൽ ആരോടും കടപ്പാടില്ല. അഞ്ച് കൊല്ലം തന്നെ ഒരു കോൺഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ എ.വി.ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് വിവരം.അതേസമയം, ഗോപിനാഥിനെ പിന്തുണക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് തീരുമാനം എടുക്കും.
Read Moreമെസി തുടരുമോ? ബാഴ്സഗേറ്റിൽ ബർത്തോമ്യു അറസ്റ്റിൽ; ബാഴ്സഗേറ്റ് വിവാദം ഇങ്ങനെ…
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ജോസപ് മരിയൊ ബർത്തോമ്യു അറസ്റ്റിൽ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾക്കും ക്ലബ്ബിനുമെതിരേ നടത്തിയ കാന്പയിനിംഗായ ബാഴ്സഗേറ്റിന്റെ പേരിലാണു ബർത്തോമ്യു അറസ്റ്റിലായത്. ബർത്തോമ്യുവിന്റെ ഉപദേശകൻ ഹൗമി മാസ്ഫെറർ, ക്ലബ് സിഇഒ ഓസ്കർ ഗ്രൗ, ലീഗൽ സർവീസ് തലവൻ റൊമാൻ ഗോമസ് പോന്റി തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ബാഴ്സലോണ ക്ലബ്ബിന്റെ ആസ്ഥാനത്തും ഓഫീസുകളിലും നടത്തിയ റെയ്ഡിനൊടുവിലായിരുന്നു സ്പാനിഷ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേർ അറസ്റ്റിലായിട്ടുണ്ടെന്നും എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്താനും സാധിക്കില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാഴ്സഗേറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു കാന്പ് നൗവിൽ എത്തിയതെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു ബർത്തോമ്യുവിനെ അടക്കം അറസ്റ്റ് ചെയ്തതെന്നും സ്പാനിഷ് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷാരംഭത്തിലാണു ബാഴ്സഗേറ്റ് വിവാദം കൊടുന്പിരികൊണ്ടത്.…
Read Moreരാഹുൽ ഇപ്പോ കടലിൽ പോകേണ്ട! രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്; കാരണമായി പറയുന്നത് ഇങ്ങനെ…
കന്യാകുമാരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. തേങ്ങാപട്ടണത്തെ ബോട്ടുയാത്രയാണ് കന്യാകുമാരി ജില്ലാ ഭരണകൂടം തടഞ്ഞത്. കോവിഡ് മാനദണ്ഡം ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബോട്ടുയാത്രക്ക് അഞ്ചു പേരിൽ കൂടുതൽ അനുവദിക്കാനാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. രാഹുൽഗാന്ധിയുടെ കടൽയാത്രയിൽ 12 ബോട്ടുകളാണ് അനുഗമിക്കാൻ തയാറാക്കിയിരുന്നത്. അതേസമയം, നിയന്ത്രണത്തെ തുടർന്ന് രാഹുലിന്റെ ബോട്ടുയാത്ര റദ്ദാക്കുകയും ചെയ്തു.
Read Moreഝുമൂർ നൃത്തം ഐശ്വര്യം കൊണ്ടുവരും! ആസാമിൽ ആദിവാസികൾക്കൊപ്പം നൃത്തത്തിനു ചുവടുവച്ച് പ്രിയങ്ക
ഗോഹട്ടി: ആസാമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖിപുരിലെ തേയിലത്തോട്ടം തൊഴിലാളികൾക്കൊപ്പം നൃത്തം ചെയ്തും മധുരം പങ്കിട്ടും ആസാമിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു. വെളുപ്പും ചുവപ്പും സാരികളുടുത്ത പെൺകുട്ടികൾ പ്രിയങ്കയുടെ കൈകൾ പിടിച്ച് ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഝുമൂർ നൃത്തം ഐശ്വര്യം കൊണ്ടുവരുമെന്നാണ് ആദിവാസികളുടെ വിശ്വാസം. ഇതാദ്യമായാണ് താൻ കാമാഖ്യക്ഷേത്രം സന്ദർശിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. തൊഴില്ലായ്മയ്ക്കെതിരേ കോൺഗ്രസ് സംഘടിപ്പിച്ച പ്രചാരണപരിപാടികളുടെ ഭാഗമായി ബിശ്വനാഥ് ജില്ലയിലെ തേയിലത്തോട്ടം തൊഴിലാളികളുമായി പ്രിയങ്ക ചർച്ച നടത്തും. തുടർന്ന് 16-ാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസി മാധവദേബിന്റെ ലടേകു പുഖുരിയിലുള്ള ജന്മസ്ഥലം സന്ദർശിക്കും. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്(ബിപിഎസ്) എൻഡിഎ വിട്ട് കോൺഗ്രസിന്റെ മഹാസഖ്യത്തിൽ ചേരുന്നുമെന്നു പ്രഖ്യാപിച്ചതു കഴിഞ്ഞദിവസമാണ്. രണ്ടു ദിവസത്തെ സന്ദർശനത്തിന് ആസാമിലെത്തിയ പ്രിയങ്ക ഇന്നു ഡൽഹിക്കു മടങ്ങും. ഫെബ്രുവരി 14ന് അപ്പർ…
Read Moreമത്സരിക്കാന്‍ തയാര്‍..! സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും
കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. സിറ്റിംഗ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് രഞ്ജിത്തിനെ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച് ധാരണയായത്. മത്സരിക്കാന്‍ തയാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികന് കൂടിയാണ് രഞ്ജിത്.
Read Moreഇരയെ വിവാഹം ചെയ്യാമോ? ഞങ്ങള്‍ സഹായിക്കാം..! പോക്സോ കേസിലെ പ്രതിയോട് സുപ്രീം കോടതി; സംഭവം ഇങ്ങനെ…
ന്യൂഡൽഹി: പോക്സോ കേസിലെ പ്രതിയോട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസിന്റെ വിചിത്ര പരാമർശം. മഹാരാഷ്ട്ര സ്വദേശി മോഹിത് ചവാനോടാണ് ചീഫ് ജസ്റ്റീസ് പരാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത്. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2014-15 വർഷങ്ങളിൽ മോഹിത് ചവാൻ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ മാനംഭംഗപ്പെടുത്തി എന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഇതോടെ കുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്കു സാധിക്കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇല്ലെങ്കിൽ നിങ്ങളുടെ ജോലി പോകും. ജയിലിലാകുകയും ചെയ്യും. നിങ്ങൾ ആ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗം…
Read More