അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് എത്താൻ ഉപയോഗിക്കുമെന്ന് കരുതുന്ന പറക്കും തളികൾ എന്നുകേൾക്കുന്പോൾ മനുഷ്യന് കൗതുകമാണ്. പലരും ആകാശത്ത് പറക്കും തളിക കണ്ടുവെന്ന് പറഞ്ഞ് വരാറുണ്ട്. എന്നാൽ അതിനൊന്നും ഇതുവരെ ശാസ്ത്രീയമായ തെളിവില്ല. സിനിമകളിൽ മാത്രമാണ് ഇപ്പോഴും പറക്കുംതളികകൾ ഉള്ളത്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് ഒരു കപ്പലാണ്. ആകാശത്തുകൂടെ പോകുന്ന കപ്പൽ! സ്കോട്ലാൻഡിലെ ബാൻഫീൽ താമസിക്കുന്ന കോളിൻ മക്കല്ലം എന്ന യുവാവാണ് പറക്കും കപ്പലിന്റെ വീഡിയോ പകർത്തിയത്. കഴിഞ്ഞ മാസം 26-ന് ബാൻഫീലിലെ കടലിനോട് ചേർന്ന റോഡിലൂടെ ഡ്രൈവ് ചെയ്തുപോവുമ്പോഴാണ് അത്ഭുത ദൃശ്യം കണ്ടത്. യഥാർത്ഥത്തിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഈ പ്രതിഭാസത്തിന് കാരണം. കടലിനും ചക്രവാളത്തിലുള്ള ആകാശത്തിനും ഏറെക്കുറെ ഒരേ നിറമുള്ള സമയത്താണ് കപ്പൽ അതുവഴി സഞ്ചരിച്ചത്. ഇത് പെട്ടന്ന് കാണുമ്പോൾ കപ്പൽ ആകാശത്തുകൂടെ പോകുന്നുവെന്ന് തോന്നിപ്പിക്കുന്നതാണ്. ആദ്യം കപ്പൽ കണ്ടപ്പോൾ ഞാൻ അത്ഭുതപെട്ട്പോയി. കാരണം കപ്പൽ…
Read MoreDay: March 5, 2021
പഴയ ചിത്രമോ പുതിയ രൂപമോ മികച്ചത് ? ലോകത്തിലെ ഏറ്റവും വലിയ കവിളുകളുള്ള ഉക്രൈന് മോഡല്‍; മോഡലിന്റെ ചിത്രം ചർച്ചയാകുന്നു…
ശരീരത്തിൽ ടാറ്റു പതിക്കുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. എന്നാൽ ശരീരത്തിൽ മാറ്റം വരുത്തുന്നത് അപൂർവമാണ്. ചില രാജ്യങ്ങൾ ശരീരത്തിൽ രൂപമാറ്റം വരുത്തുന്നത് നിയമപരമായി വിലക്കിയിട്ടുള്ളതാണ്. എന്നാൽ ഇത്തരം വിലക്കുകളില്ലാത്ത രാജ്യങ്ങളിൽ ശരീരത്തിൽ രൂപമാറ്റം വരുത്തുന്നത് ചിലരുടെ ഹോബിയാണ്. പ്രശസ്തിക്കുവേണ്ടിയും ചിലർ രൂപമാറ്റം വരുത്താറുണ്ട്. മനോഹരമായ ശരീരത്തെയാണ് ചിലർ രൂപമാറ്റം വരുത്തി വികൃതമാക്കുന്നത്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കവിളുകളുള്ള ഉക്രൈന് മോഡല്‍ അനസ്താസിയ പൊക്രെഷ്ചുക്ക് പങ്കുവച്ച് തന്റെ പഴയകാല ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ പഴയ ചിത്രമാണോ പുതിയ രൂപമാണോ മികച്ചതെന്നാണ് അനസ്താസിയയുടെ ചോദ്യം. 26വയസുള്ള തന്റെ ചിത്രവും 32 വയസുള്ള ചിത്രവുമാണ് പങ്കുവച്ചിരിക്കുന്നത്. തന്റെ കവിളുകള്‍ക്കും ചുണ്ടുകള്‍ക്കും മാറ്റം വരുത്താനും വലിപ്പം കൂട്ടാനും ധാരാളം സര്‍ജറികള്‍ക്ക് അനസ്താസിയ വിധേയയായിരുന്നു. ഫേഷ്യല്‍ ഫില്ലേഴ്സും ബോട്ടോക്സ് ഇന്ജെക്ഷനുകളും അടക്കം പലതരം…
Read Moreആ പരിപ്പ് ഇവിടെയും വേവും, ബിജെപി അധികാരത്തിൽ വരും! ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഉദ്യോഗസ്ഥർ പാർട്ടിക്കാരല്ല; മുഖ്യമന്ത്രിക്കു മറുപടിയുമായി സുരേന്ദ്രൻ
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി നടത്തുന്ന പദപ്രയോഗങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി അന്തസ് മറക്കുകയാണ്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഉദ്യോഗസ്ഥർ പാർട്ടിക്കാരല്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് കേരളമാണ്, ഞങ്ങൾ നേരിടും, ആ പരിപ്പ് ഇവിടെ വേവില്ല തുടങ്ങിയ പദപ്രയോഗങ്ങൾ മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ല. സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ എന്തിനാണ് ഭയപ്പെടുന്നതെന്നും എകെജി സെന്ററിലെ ഭാഷ മുഖ്യമന്ത്രി പൊതുസമൂഹത്തിൽ ഉപയോഗിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അർഹതായാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിലും തൃപുരയിലും ചെലവായിട്ടുണ്ടെന്നും സിപിഎം ഭരിച്ചയിടങ്ങളിലെല്ലാം ബിജെപി വരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലും ആ പരിപ്പ് വേകും. ബിജെപി അധികാരത്തിൽ വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read More10 ലക്ഷത്തിധികം ജനസംഖ്യയുള്ള 49 നഗരങ്ങളെ പരിഗണിച്ചു! ജീവിക്കാൻ ബംഗളൂരുവാണ് ബെസ്റ്റ്; കൊച്ചിക്കു മൂന്നാം സ്ഥാനം
മുംബൈ: രാജ്യത്തെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന ഖ്യാതി ബംഗളൂരുവിന്. കേന്ദ്ര നഗര വികസന മന്ത്രാലയം തയാറാക്കിയ 2020ലെ ഈസ് ഓഫ് ലിവിംഗ് ഇൻഡെക്സിലാണ് ബംഗളൂരു ഒന്നാമതെത്തിയത്. 10 ലക്ഷത്തിധികം ജനസംഖ്യയുള്ള 49 നഗരങ്ങളെയാണ് ഇതിനായി പരിഗണിച്ചത്. പൂന, അഹമ്മദാബാദ്, ചെന്നൈ എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ. ഡൽഹിക്കു പതിമൂന്നാംസ്ഥാനമാണു ലഭിച്ചത്. അതേസമയം 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ സിംല, ഭുവനേശ്വർ, സിൽവാസ എന്നീ നഗരങ്ങളാണു യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഈ പട്ടികയിൽ തിരുവനന്തപുരം 21-ാം സ്ഥാനത്തും കൊച്ചി 39-ാം സ്ഥാനത്തുമാണ്. സത്ന, നംചി, രാംപുർ, മുസാഫർപുർ എന്നീ നഗരങ്ങളാണ് ഈ പട്ടികയിൽ അവസാന സ്ഥാനങ്ങളിലെത്തിയത്. വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പശ്ചിമ ബംഗാളിലെ നഗരങ്ങൾ പട്ടികയിൽ പരിഗണിക്കാനായില്ലെന്നു മന്ത്രാലയം അറിയിച്ചു. ജീവിത നിലവാരം, സാന്പത്തികനില, സുസ്ഥിരത, പൊതുജനാഭിപ്രായം എന്നീ…
Read Moreമൂന്നുവര്‍ഷത്തെ പരിശ്രമം! സ്വാദിലും മുന്നിട്ടു നില്ക്കുന്ന മീന്‍; മത്സ്യ വിത്തുത്പാദന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആര്‍ഐ
കൊച്ചി: ഉയര്‍ന്ന വിപണന മൂല്യമുള്ള കടല്‍മത്സ്യം കറുത്ത ഏരിയുടെ വിത്തുത്പാദനം വിജയം. സമുദ്രമത്സ്യകൃഷിയിലൂടെ മത്സ്യോത്പാദനം കൂട്ടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ നേട്ടം. മൂന്നുവര്‍ഷത്തെ പരിശ്രമങ്ങൾക്കൊടുവില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്(സിഎംഎഫ്ആര്‍ഐ) ഈ മത്സ്യത്തിന്റെ വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഈ മീനിന് ആഭ്യന്തര വിപണിയില്‍ കിലോയ്ക്ക് ഏകദേശം 450 രൂപ വിലയുണ്ട്. പെട്ടെന്നുള്ള വളര്‍ച്ചയും ഉയര്‍ന്ന വിപണി മൂല്യവുമുള്ള ഇതിന് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും ഉയർന്ന രോഗപ്രതിരോധ ശേഷിയുമുണ്ട്. സ്വാദിലും മുന്നിട്ടു നില്ക്കുന്ന ഈ മീന്‍ കൃഷി ചെയ്ത് ഉത്്പാദിപ്പിക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും സഹായിക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ കര്‍ണാടകയിലുള്ള കാര്‍വാര്‍ ഗവേഷണ കേന്ദ്രമാണ് വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.
Read Moreഎയർപോർട്ടിൽ ചായ @ 15: അഡ്വ. ഷാജിയുടെ പരാതിയിൽ വീണ്ടും നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തം ലേഖകൻ തൃശൂർ: വിമാനത്താവളങ്ങളിൽ 15 രൂപയ്ക്കു ചായ നൽകണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എയർപോർട്ട് അഥോറിറ്റിക്കു നിർദേശം നൽകി. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ നടപടി. വിമാനത്താവളത്തിൽ ചായയ്ക്കും കാപ്പിക്കും സ്നാക്സിനും ഇരുന്നൂറു രൂപ വീതമാണ് വില ഈടാക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ കൊള്ളയടിക്കലാണ് ഇത്. സാധാരണക്കാർക്ക് 20 രൂപയ്ക്കു കാപ്പിയും 15 രൂപയ്ക്കു ചായയും നാടൻ പലഹാരവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം അഡ്വ. ഷാജി മോദിക്കു കത്ത് അയച്ചിരുന്നു. ഈ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നെടുമ്പാശേരി അടക്കമുള്ള വിമാനത്താവളങ്ങളിലേക്കു പ്രധാനമന്ത്രിയുടെ ഓഫീസ് സർക്കുലർ അയച്ചു. ഇതേത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം 20 രൂപയ്ക്കു കാപ്പിയും 15 രൂപയ്ക്കു ചായയും നാടൻ പലഹാരവും നൽകുന്ന കൗണ്ടർ തുടങ്ങി. ഇക്കാര്യം നെടുന്പാശേരി വിമാനത്താവളം അധികൃതർ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ…
Read Moreരണ്ടില ചിഹ്നം! ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണം; ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍; പക്ഷേ…
പ്രത്യേക ലേഖകൻ ന്യൂഡൽഹി: ജോസ് കെ. മാണി നേതൃത്വം നൽകുന്ന വിഭാഗത്തിന് കേരള കോണ്‍ഗ്രസ്-എം പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരേ പി.ജെ. ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ചൊവ്വാഴ്ച ഓണ്‍ലൈനിൽ നൽകിയ പരാതി പക്ഷേ സുപ്രീംകോടതി ഇന്നലെയും ഫയലിൽ സ്വീകരിച്ചില്ല. നിയമസഭാ തെരഞ്ഞെുപ്പു വിജ്ഞാപനം വരുന്നതിനു തൊട്ടു മുന്‍പായാണു ജോസഫ് വിഭാഗത്തിനു വേണ്ടി അഡ്വ. റോമി ചാക്കോ മുഖേന പി.സി. കുര്യാക്കോസ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഫയലിൽ സ്വീകരിച്ചു കോടതി നോട്ടീസ് അയച്ചാൽ ജോസ് കെ. മാണി വിഭാഗം തടസഹർജി നൽകും. തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷമേ പരാതിയിൽ തീർപ്പു കൽപിക്കാവൂ എന്നാകും ജോസ് വിഭാഗം ആവശ്യപ്പെടുക. അറ്റോർണി ജനറൽ…
Read Moreമുല്ലപ്പെരിയാർ സുരക്ഷിതം! പ്രളയത്തെയും ഭൂകമ്പത്തെയും മറികടക്കാനുള്ള സുരക്ഷിതത്വം ഡാമിനുണ്ട്; ജലകമ്മീഷൻ സുപ്രീംകോടതിയിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പ്രളയത്തെയും ഭൂകന്പത്തെയും മറികടക്കാനുള്ള സുരക്ഷിതത്വം ഡാമിനുണ്ടെന്നു കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ നിതിൻ കുമാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനയിൽ ഡാം സുരക്ഷിതമാണെന്നാണ് കണ്ടെത്തിയത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ച മേൽനോട്ട സമിതിയും ഡാമിന്റെ സുരക്ഷ നിരന്തരം വിലയിരുത്തുന്നുണ്ട്. മേൽനോട്ട സമിതിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഡാം സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ജല കമ്മീഷൻ സത്യവാങ്മൂലം നൽകിയത്. മേൽനോട്ട സമിതിയിൽ തമിഴ്നാട് സർക്കാർ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീല കൃഷ്ണൻകുട്ടി, ജെസിമോൾ ജോസ് എന്നിവരാണ് സമിതിക്കെതിരേ റിട്ട് ഹർജി നൽകിയത്. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കുന്നതിനായി ഉപസമിതിയെ നിയോഗിച്ചതിനെതിരേ ഡോ. ജോ ജോസഫ് നൽകിയ റിട്ട്…
Read Moreബംഗാള്‍ കടുവയ്ക്ക് ആര് മണികെട്ടും? തൃണമൂലിൽനിന്ന് ഒട്ടേറെ നേതാക്കളെ ബിജെപി അടര്‍ത്തിയെടുത്തു; പക്ഷേ ഇതുകൊണ്ടൊന്നും ദീദി കുലുങ്ങുന്ന മട്ടില്ല
ബിജോ ജോ തോമസ് കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയെ തളയ്ക്കാന്‍ ആര്‍ക്കു സാധിക്കും? നരേന്ദ്രമോദിയും അമിത്ഷായും ഒരു വശത്ത് അതിനുള്ള സര്‍വതന്ത്രങ്ങളും പയറ്റുന്നു. മറുഭാഗത്ത് ഒരിക്കലും സന്ധിചേരാത്ത കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടായി മമതയ്ക്കുനേരെ പടയൊരുക്കത്തിനും. പക്ഷേ, ബംഗാള്‍ കടുവയ്ക്ക് മണികെട്ടാന്‍ ഇവര്‍ക്കു കഴിയുമോയെന്ന് കണ്ടറിയണം. ബംഗാളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും അഭിപ്രായ സര്‍വേകളും പറയുന്നതു സത്യമായാല്‍ ഇക്കുറിയും ദീദി തന്നെ വംഗനാടിന്റെ നായികയാകും. ഓരോ തെരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബിജെപി വര്‍ധിതവീര്യത്തോടെയാണ് കളത്തിലിങ്ങിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ അതിനുള്ള തന്ത്രങ്ങള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ മെനയുന്നുണ്ട്. തൃണമൂലിൽ നിന്ന് ഒട്ടേറെ നേതാക്കളെ ബിജെപി അടര്‍ത്തിയെടുത്തു. മമതയുടെ മനോവീര്യം കെടുത്താനുള്ള നടപടികൾ അവര്‍ ആസൂത്രണം ചെയ്തു. പക്ഷേ ഇതുകൊണ്ടൊന്നും ദീദി കുലുങ്ങുന്ന മട്ടില്ല. കുടുംബപശ്ചാത്തലത്തിന്റെയോ ഗ്ലാമറിന്റെയോ പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ഈ നിലയിലെത്തിയ മമതയുടെ ഏറ്റവും വലിയ ശക്തിയും അതുതന്നെ.…
Read Moreഅഞ്ചു മന്ത്രിമാര്‍, സ്പീക്കറുള്‍പ്പെടെ 10 എംഎല്‍എമാര്‍! രണ്ടു ടേം കർശനമാക്കിയാൽ സിപിഎമ്മിൽ പഴയമുഖങ്ങൾ കാണില്ല
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചിട്ടുള്ളവർക്ക് സീറ്റ് നല്‍കേണ്ടെന്ന തത്വം കർശനമാക്കിയാൽ അഞ്ചു മന്ത്രിമാർക്കും സ്പീക്കറുൾപ്പെടെ 10 എംഎൽഎമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുണ്ടാവില്ല. മന്തിമാരായ ഡോ. തോമസ് ഐസക്, ജി.സുധാകരൻ, എ.കെ.ബാലൻ, ഇ.പി. ജയരാജൻ, സി. രവീന്ദ്രനാഥ് എന്നിവർക്കും സ്പീക്കർ പി. ശിവരാമകൃഷ്ണനും മത്സരിക്കാനാവില്ല. ഇവർക്കൊപ്പം സുരേഷ് കുറുപ്പ്, ഐഷ പോറ്റി, ടി.വി. രാജേഷ്, ജയിംസ് മാത്യു, സി. കൃഷ്ണൻ, എസ്. ശർമ, രാജു ഏബ്രാഹം, എ.പ്രദീപ് കുമാർ, എസ്. രാജേന്ദ്രൻ തുടങ്ങിയ എംഎൽഎമാർക്കും സീറ്റുണ്ടാവില്ല.
Read More