ന്യൂഡൽഹി: ട്രെയിനിൽ യാത്രചെയ്യുന്നവർ രാത്രിയിൽ മൊബൈൽ ഫോണും ലാപ് ടോപ്പും ചാർജ് ചെയ്യുന്നതിനു റെയിൽവെയുടെ വിലക്ക്. ഇനിമുതൽ ട്രെയിനിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സാധിക്കില്ല. ഈ സമയം ചാർജിംഗ് പോയിന്റിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാൻ റെയിൽവെ തീരുമാനിച്ചു. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. പടിഞ്ഞാറൻ റെയിൽവെ മാർച്ച് 16 മുതൽ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ൽ ബാംഗ്ലൂർ-ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിംഗ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ്റി കമ്മിഷണർ നിർദേശം നൽകിയിരുന്നു. റെയിൽവെയുടെ എല്ലാ സോണുകളിലും ഇതു നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി- ഡെറാഡൂണ് ശതാബ്ദി എക്സ്പ്രസിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ട്രെയിനിനുള്ളിൽ പുകവലിക്കുന്നതിനു കടുത്ത ശിക്ഷ ഉറപ്പാക്കാൻ റെയിൽവെ നേരത്തെ നിർദേശം നൽകിയിരുന്നു.
Read MoreDay: April 1, 2021
കന്യാസ്ത്രീകളെപ്പറ്റി മിണ്ടാത്ത മോദിക്കു ബൈബിൾ പരാമർശിക്കാൻ അർഹതയില്ല; മതത്തിന്റെ പേരിൽ ആളുകളെ വിഭജിക്കുന്ന പാർട്ടിയാണ് അദ്ദേഹത്തിന്റേത്; പ്രിയങ്ക
തൃശൂർ: യുപിയിൽ ആക്രമിക്കപ്പെട്ട കന്യാസ്ത്രീകളെക്കുറിച്ച് ഒന്നും പറയാത്ത മോദിക്കു കേരളത്തിൽ വന്ന് ബൈബിൾ വചനം പറയാൻ എന്തവകാശമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക. കേരളം തെരഞ്ഞെടുപ്പിനോട് അടുക്കുന്നതുകൊണ്ടു മാത്രമാണ് പ്രധാനമന്ത്രി ബൈബിൾ പരാമർശം നടത്തിയത്. യുപിയിലെ കന്യാസ്ത്രീകളുടെ അസ്തിത്വം തെളിയിക്കുന്ന രേഖകൾ അദ്ദേഹത്തിന്റെ പാർട്ടിയിൽപ്പെട്ടവർ ആവശ്യപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല. ഈ കന്യാസ്ത്രീകൾ സ്വന്തം ജീവിതം മുഴുവൻ പാവപ്പെട്ടവരെ സഹായിക്കാനായി ഉഴിഞ്ഞുവച്ചവരാണെന്ന് അദ്ദേഹത്തിനറിയില്ല. മതത്തിന്റെ പേരിൽ ആളുകളെ വിഭജിക്കുന്ന പാർട്ടിയാണ് അദ്ദേഹത്തിന്റേത്. മദർ തെരേസയുടെ മിഷണറിമാർക്കൊപ്പം പ്രവർത്തിച്ചതിൽനിന്നു സന്യാസിനീസമൂഹത്തിന്റെ സേവന മനോഭാവം എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അവരുടെ വോളന്റിയറായി പ്രവർത്തിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കുവേണ്ടി ബൈബിളിലെ ഒരു വചനം ഞാൻ പറയാം. “സത്യസന്ധമായ അധരങ്ങൾ എക്കാലവും നിലനിൽക്കും. എന്നാൽ നുണപറയുന്ന നാവ് ഒരു നിമിഷത്തേക്കേ നിലനിൽക്കൂ’. രാജ്യത്തു…
Read More