ഭോപ്പാൽ: കോവിഡ് വ്യാപനം തടയാന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി മന്ത്രി. മധ്യപ്രദേശിലെ ടൂറിസം മന്ത്രി ഉഷാ താക്കൂറാണ് ഇന്‍ഡോര്‍ വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ മുന്നില്‍ പൂജ നടത്തിയത്. ഇന്‍ഡോറിലെ മോഹോയില് നിന്നുള്ള എംഎല്‍എയും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്യമ സന്യാസും മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമായിരുന്നു മന്ത്രിയുടെ പൂജ. പശു ചാണകം ഉപയോഗിച്ച് വീട് സാനിറ്റൈസ് ചെയ്യാമെന്ന പ്രസ്താവന നടത്തി വാര്‍ത്തകളിലിടം നേടിയയാളാണ് ഉഷാ താക്കൂര്‍.
Read MoreDay: April 10, 2021
കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാനായി കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെത്തി! അച്ഛനെയും മകനെയും പോലീസ് മർദിച്ചതായി പരാതി
നാഗ്പുർ: മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി നാഗ്പുരിലെ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. നാഗ്പുർ വാഡിയിലുള്ള ആശുപത്രിയിൽ രാത്രി 8.10 ഓടെ ഐസിയു സ്ഥിതി ചെയ്യുന്ന രണ്ടാം നിലയിലെ എസിയിൽനിന്നാണ് തീപിടർന്നത്. തീ കൂടുതൽ സ്ഥലത്തേക്ക് പടരാതെ നിയന്ത്രിക്കാനും അണയ്ക്കാനും സാധിച്ചത് വൻദുരന്തം ഒഴിവാക്കി. ആശുപത്രിയിൽനിന്ന് 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം മുംബൈയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തത്തിൽ പത്ത് ജീവൻ പൊലിഞ്ഞിരുന്നു.
Read Moreതൃശൂരിലും തമിഴ്നാട്ടിലും സമാന സംഭവം നടന്നിരുന്നു! ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ കവർന്ന സംഭവം; പോലീസിന്റെ നിഗമനം ശരിയോ ?
തിരുവനന്തപുരം: മംഗലപുരം പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ആക്രമണത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമിസംഘം എത്തിയ വാഹനം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വാഹനത്തിന്റെ നന്പർ വ്യാജമാണോയെന്ന് പരിശോധിക്കുകയാണ്. നേരത്തെ തൃശൂരിലും തമിഴ്നാട്ടിലും സമാനമായ രീതിയിൽ ആക്രമണം നടത്തി സ്വർണം കവർച്ച നടത്തുന്ന സംഭവങ്ങളിലെ പ്രതികളെയും സംശയിക്കുന്നുണ്ട ്. ക്വട്ടേഷൻ സംഘങ്ങൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇന്നലെ രാത്രി എട്ടരയോടെയാണ് പള്ളിപ്പുറം കുറക്കോടിന് സമീപം ടെക്നോസിറ്റി ഭാഗത്ത് വച്ച് ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി സന്പത്ത് (47) നെ ആക്രമിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ട്പോയ സ്വർണാഭരണങ്ങളാണ് അക്രമി സംഘം തട്ടിയെടുത്തത്. സന്പത്തും ഡ്രൈവർ അരുണും ബന്ധു ലക്ഷ്മണയും സഞ്ചരിച്ച കാർ തടഞ്ഞ് രണ്ട് കാറുകളിലായെത്തിയ…
Read Moreധര്മജന് ബോള്‍ഗാട്ടിയെ ബൂത്തില്‍ തടഞ്ഞതിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷം! മൂന്നുപേര്‍ കുടുങ്ങി
കോഴിക്കോട്: ബാലുശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത കേസിലെ മൂന്നുപേര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരും കരുമല സ്വദേശികളുമായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ ബൂത്തില്‍ തടഞ്ഞതിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷത്തിലാണ് വ്യാപകമായ അക്രമം നടന്നത്. കോണ്‍ഗ്രസ് ഓഫീസിനുനേരെയും മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ണികുളം പഞ്ചായത്തിലെ കരുമലയില്‍ യുഡിഎഫ് -സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോലീസുകാരും പ്രവര്‍ത്തകരുമുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എകരൂരില്നിന്ന് കരുമലയിലേക്ക് നടത്തിയ പ്രകടനത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വൈകിട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് അക്രമിക്കാനിടയുണ്ടെന്ന് പോലീസിനെ അറിയിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എം.കെ.രാഘവന് എംപി ഉള്‍പ്പെടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.…
Read Moreപ്രണയ അഭ്യർഥന പെണ്‍കുട്ടി നിരാകരിച്ചു! വിദ്യാർഥിനിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…
കുമരകം: പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. കുമരകം അപ്സര ജംഗ്ഷനു സമീപം അത്തിക്കളം വീട്ടിൽ ദിവിൻ ലാൽ (22) നെ യാണ് കുമരകം എസ്ഐ വി. സുരേഷിന്റെ നേൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നു രാവിലെ കോട്ടയം തിരുവാർപ്പിൽ ഒളിവിൽ കഴിയവേയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ അഞ്ചിന് വൈകുന്നേരം 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെട്ടി പാലത്തിന്റെ ഇറക്കത്തിൽ കൂട്ടുകാരോടൊപ്പം വന്ന വിദ്യാർഥിനിയുടെ കൈക്ക് ദിവിൻ ലാൽ കടന്നുപിടിക്കുകയും കത്തികാട്ടി ഭയപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിനിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ കുട്ടിക്കും പരുക്കേറ്റിരുന്നു. മദ്യയത്തിനും കഞ്ചാവിനും അടിമയായ പ്രതിയുടെ പ്രണയ അഭ്യർഥന പെണ്‍കുട്ടി നിരാകരിച്ചതാണ് പ്രകോപനത്തിനു കാരണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു.
Read Moreഎന്നാലും എന്റെ നസീറേ… ഇങ്ങനെയൊക്കെ ചെയ്യാമോ..? ഗിന്നസ് താരം തൃശൂർ നസീർ കുടുങ്ങി; മാർച്ച് 23 നാണ് സംഭവം; പരാതിക്കാരി പറയുന്നത് ഇങ്ങനെ…
കണ്ണൂർ: ഗിന്നസ് താരം തൃശൂർ നസീറിനെ മാല മോഷണ കേസിൽ ടൗൺ പോലീസ് അറസ്റ്റുചെയ്തു. മാർച്ച് 23 നാണ് കേസിനാസ്പദമായ സംഭവം. പിണറായി പുതുശേരി മുക്കിലെ മുഹത്തരത്തിൽ പി.പി. ഷെരീഫയുടെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്. ഷെരീഫയുടെ ഏഴ് വയസുള്ള കുട്ടിയുടെ കഴുത്തിൽ നിന്നാണ് ഒന്നര പവൻ തൂക്കംവരുന്ന സ്വർണമാല മോഷ്ടിച്ചതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ പറയുന്നത്: പരാതിക്കാരി ഷെരീഫയ്ക്ക് ഒരു ജോലി ശരിയായിട്ടുണ്ടെന്നും അതിനായി കണ്ണൂരിലെ ഒരു ഹോട്ടലിൽ ഇന്റർവ്യൂവിന് എത്തണമെന്നും ആവശ്യപ്പെട്ട് ഗിന്നസ് നസീർ ഷെരീഫയുടെ ബന്ധുവിന് ഫോൺചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി ഭർത്താവും കുട്ടിയുമൊത്ത് കണ്ണൂരിലെത്തിയത്. ഇന്റർവ്യൂ ബോർഡിൽ പരിചയമുള്ളവരാണുള്ളതെന്നും നസീർ ഇവരെ വിശ്വസിപ്പിച്ചു. ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിന്റെ അകത്തേക്ക് യുവതിയെയും ഭർത്താവിനെയും കടത്തിവിട്ടശേഷം യുവതിയുടെ കുട്ടിയുമായി നസീർ പുറത്തിറങ്ങി. മിമിക്രി കാണിച്ചും ഐസ്ക്രീം വാങ്ങിച്ചുകൊടുത്തും സന്തോഷിപ്പിക്കുന്നതിനിടയിൽ കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നുവത്രെ. തുടർന്ന്…
Read Moreജീവിതമാണിത്, തകർക്കരുത്… പ്ലീസ്! ‘അനുഗ്രഹീതന്‍ ആന്റണി’ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതിനെതിരേ നവാഗത സംവിധായകന് പ്രിന്‍സ് ജോയ്
സിജോ പൈനാടത്ത് കൊച്ചി: “ഏറെക്കാലം മനസിലേറ്റി മെനഞ്ഞെടുത്ത ഒരു സ്വപ്നം, വര്‍ഷങ്ങളുടെ അധ്വാനം, കല എന്നതിനപ്പുറം ഒരുപാടു പേരുടെ ജീവിതം…. ഇതാണു ചിലര്‍ ഒറ്റ ക്ലിക്കിലൂടെ നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ‘ തന്റെ ആദ്യ സിനിമയായ “അനുഗ്രഹീതന്‍ ആന്റണി’ യുടെ റിലീസിംഗിനു പിന്നാലെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരോടാണു നവാഗത സംവിധായകന് പ്രിന്‍സ് ജോയ് കരഞ്ഞുകൊണ്ട് ഇതു പറയുന്നത്. ഏപ്രില്‍ ഒന്നിനു സംസ്ഥാനത്താകെ 150 സ്ക്രീനുകളിൽ റിലീസ് ചെയ്ത സിനിമയുടെ തിയറ്റര്‍ പ്രിന്റ് പിറ്റേന്നുതന്നെ ടെലഗ്രാമില്‍ എത്തി. സെക്കന്‍ഡുകള്‍കൊണ്ട് രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനാളുകളാണ് ഇതു ഡൗണ്‍ലോഡ് ചെയ്തത്. വൈകാതെ സിനിമയുടെ എച്ച്ഡി പ്രിന്റും പുറത്തിറങ്ങിയത്രെ. “പോലീസിലും സൈബര്‍ സെല്ലിലുമെല്ലാം പരാതി നല്‍കിയിട്ടുണ്ട്. അത് എത്രമാത്രം ഫലം കാണുമെന്നറിയില്ല. മൊബൈലിലും മറ്റും ഇതു ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സ്വയം വിചാരിക്കണം. തങ്ങള്‍ ഇല്ലാതാക്കുന്നത് ഒരുപാടു പേരുടെ അധ്വാനഫലമെന്ന്’ -26കാരന്…
Read More12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ ഫൈസർ ബയോണ്‍ടെക് വാക്സിൻ നൂറുശതമാനം ഫലപ്രദം
ബെർലിൻ: കൊറോണയ്ക്കെതിരെ പ്രതിരോധ വാക്സിൻ വികസിപ്പിച്ച സംയുക്ത സംരംഭമായ ജർമൻ അമേരിക്കൻ കന്പനി ഫൈസർ ബയോണ്‍ടെക് വികസിപ്പിച്ച കോവിഡ് വാക്സിൻ 12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ 100 ശതമാനം ഫലപ്രദമെന്ന് കന്പനി അവകാശപ്പെട്ടു. അമേരിക്കയിലെ 2,260 കൗമാരക്കാരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി കന്പനിയുടെ വാർത്തക്കുറിപ്പിൽ അറിയിച്ചു. പരീക്ഷണ വിവരങ്ങൾ ഉടൻ അമേരിക്കൻ അധികൃതർക്കും മറ്റു രാജ്യങ്ങൾക്കും കൈമാറുമെന്നും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി നൽകിയ അനുമതിയിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെടുമെന്നും കന്പനി വ്യക്തമാക്കി. അടുത്ത അധ്യയന വർഷത്തിനു മുന്‍പ് 12 മുതൽ 15വരെ പ്രായമുള്ള സ്കൂൾ വിദ്യാർഥികൾക്ക് വാക്സിൻ കുത്തിവയ്പ്പെടുക്കാനുള്ള അനുമതിക്കു വേണ്ടിയാണ് കന്പനി ശ്രമിക്കുന്നത്. പരീക്ഷണഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും യുകെ വകഭേദത്തിന്റെ വ്യാപനത്തെയും തടയാൻ കഴിയുമെന്നാണ് വ്യക്തമാകുന്നതെന്നും ജർമനിയിലെ മൈൻസ് ആസ്ഥാനമായ ബയോണ്‍ടെക് അധികൃതർ പറഞ്ഞു. ഫൈസർ…
Read Moreകോവിഡ് രോഗീശുശ്രൂഷയ്ക്ക് ആദരവ്! റോമിലെ റോഡിന് മലയാളി കന്യാസ്ത്രീകളുടെ പേരിട്ടു
കേളകം: കോവിഡ് രോഗികളെ ശുശ്രൂഷിച്ചതിന് മലയാളി കന്യാസ്ത്രീകൾക്ക് ഇറ്റാലിയൻ സർക്കാരിന്റെ ആദരം. ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സഭാംഗങ്ങളായ സിസ്റ്റർ തെരേസ് വെട്ടത്ത്, സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴി എന്നിവരാണ് നാടിന് അഭിമാനമായത്. വനിതാദിനത്തിൽ ഇറ്റാലിയൻ സർക്കാരും മുനിസിപ്പാലിറ്റി അധികൃതരും ആദരിച്ചതിനു പുറമെ റോം നഗരത്തിനു സമീപമുള്ള സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ രണ്ടു റോഡുകൾക്ക് താത്കാലികമായി ഇരുവരുടെയും പേര് നല്‍കുകയും ചെയ്തു. കമില്ലസ് സന്യാസിനീ സഭയുടെ മദർ ജോസ്ഫീൻ വനീനി ആശുപത്രിയിൽ ഇരുപതു വർഷത്തോളമായി സേവനം ചെയ്യുകയാണ് മാനന്തവാടി രൂപതാംഗങ്ങളായ സിസ്റ്റർ തെരേസും സിസ്റ്റർ ഡെയ്സിയും. ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയപ്പോൾ അതിന്റെ ചുമതല ഇവർക്കായിരുന്നു. ഇറ്റലിയില്‍നിന്നും നൈജീരിയയില്നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റർ തെരേസ വെട്ടത്ത് പരേതനായ മത്തായി-മേരി ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാത്തെ മകളാണ്. മാനന്തവാടി രൂപതയിലെ ചുങ്കക്കുന്ന് സ്വദേശിനിയാണ്…
Read Moreസംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം; തിരുവനന്തപുരത്ത് 25,000 പേർക്കുള്ള സ്റ്റോക്ക് മാത്രം; വിലങ്ങുതടിയായത് ഇക്കാരണം കൊണ്ട്…
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്സിനും ക്ഷാമം. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേർക്കുള്ള വാക്സിൻ മാത്രമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ മെഗാ ക്യാമ്പുകൾ മുടങ്ങുമോയെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവയ്ക്കുന്നുണ്ട്. 45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ എത്രയും വേഗം എടുത്തുതീർക്കണമെന്ന തീരുമാനത്തിന് വിലങ്ങുതടിയാണ് വാക്സിൻ ക്ഷാമം. രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആവശ്യത്തിന് വാക്സിൻ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കോവിഡിനെ തുടർന്ന് സംസ്ഥാനങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
Read More