ചേർത്തല: ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രിയുടെ അഡീഷണൽ പേഴ്സനൽ സ്റ്റാഫ് പി. പ്രത്യോദിനെ പാർട്ടിയിൽനിന്നു പുറത്താക്കിയ സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങൾ ഉയർത്തി പാർട്ടി കേന്ദ്രങ്ങൾ. ഇതേത്തുടർന്നു സിപിഐയില്‍ പോരു മുറുകി. തെരഞ്ഞെടുപ്പുദിവസം മന്ത്രിയുടെ പിഎ ബൂത്തില്‍ കയറി അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രധാന ആരോപണം. ഇദ്ദേഹം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും പ്രവർത്തകർ ആരോപിച്ചു. കൂടാതെ തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആക്ഷേപം ഉണ്ട്. നിലവിലെ എംഎൽഎ ആയ പി. തിലോത്തമനെ സ്ഥാനാർഥിയാക്കാത്തതിന്റെ പേരിൽ സ്ഥാനാർഥി പി.പ്രസാദിനെതിരേ നിലകൊണ്ടു എന്നതാണ് പ്രധാന പരാതി. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്ന്ചേർത്തല മണ്ഡലം കമ്മറ്റി അംഗമായ പ്രത്യുദ് ചേർത്തല കരുവ ബൂത്ത് സെക്രട്ടറിയുമായിരുന്നു. പി.തിലോത്തമൻ 15 വർഷമായി എംഎൽഎ ആയിരുന്നപ്പോൾ ആദ്യം മുതൽ തന്നെ പേഴ്സണൽ സ്റ്റാഫാണ്. മറ്റ് പേഴസണൽ സ്റ്റാഫിനെതിരെയും പാർട്ടിയിൽ പരാതി ഉയർന്നിട്ടുണ്ട്. എന്നാല്‍, നടപടി…
Read MoreDay: April 10, 2021
അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം; വിജിലൻസ് എസ്.പിഅന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസു
ചെങ്ങന്നൂർ: അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ദേവസ്വം വിജിലൻസ് എസ്.പി പി.ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസു പറഞ്ഞു. വൈശാഖ മാസാചരണവും, അഞ്ചമ്പല ദർശനം പരിപാടിയുടെ യോഗം ചെങ്ങന്നൂർ പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിൽ ഉദ്ഘാടനം ചെയ്ത ശേഷം എൻ. വാസു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആനയുടെ ചുമതല ഉണ്ടായിരുന്ന ദേവസ്വം ബോർഡ് ഹരിപ്പാട് ഡപ്യൂട്ടി കമ്മീഷണർ ബി. ബൈജുവിനെ തൽ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയതായും അദ്ദേഹം പറഞ്ഞു. ജനുവരി 28നാണ് വിജയകൃഷ്ണനെ മറ്റ് ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നത്. മാർച്ച് 26ന് ആനയെ തിരികേ എത്തിച്ചപ്പോൾ വലത് കാലിൽ ഉണ്ടായ മുറിവ് കാരണം ആനയ്ക്ക് നിൽക്കാൻ ആകാത്ത സ്ഥിതിയിൽ ആയിരുന്നു. കാലിലെ മുറിവിൽ നീർവീക്കം ഉണ്ടായതായി കണ്ടെത്തി. ഇതെ തുടർന്ന് ആനക്ക് വിശ്രമം നൽകുകയും ആവശ്യമായ ചികിത്സ നടത്തുകയും…
Read Moreകാകൻ മനുവിനെ കൊന്നു കടൽത്തീരത്ത് കുഴിച്ചിട്ട കേസ്: കുറ്റപത്രം സമർപ്പിച്ചു
അമ്പലപ്പുഴ : നിരവധി കേസിലെ പ്രതിയായിരുന്ന കാകൻ മനുവിനെ കൊന്നു പുന്ന പ്ര പറവൂരിലെ കടൽ തീരത്ത് കുഴിച്ചിട്ട കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ സാക്ഷി വിസ്താരം 12 ന് തുടങ്ങും. 2019 ഓഗസ്റ്റ് 19 ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പുന്ന പ്ര പറവൂരിലെ ബാറിൽ മദ്യപിക്കാനെത്തിയ കാകൻ മനുവിനെ മുൻ വൈര്യാഗ്യമുള്ള ഒരു സംഘം വലിച്ചിറക്കി മർദ്ദിച്ചു അവശനാക്കി. പിന്നീട് സ്ക്കൂട്ടറിന് നടുവിലിരുത്തി പറവൂർ കടൽ തീരത്തെത്തിച്ചാണ് കൊല നടത്തിയത്. കേസിൽ അപ്പാപ്പൻ പത്രോസ് അടക്കം 15 പ്രതികളാണുള്ളത്. പൊന്തു വള്ളത്തിൽ നടുക്കടലിൽ തള്ളിയെന്നാണ് പ്രതികൾ ആദ്യം പോലീസിന് മൊഴി നൽകിയത്. സംശയം തോന്നിയ പോലീസ് നടത്തിയ രഹസ്യ അന്വ ക്ഷണത്തിലാണ് കള്ളി വെളിച്ചത്തായത്. പ്രതികളുടെ മൊഴി തള്ളിയ പോലീസ് ജീവനോടെ കുഴിച്ചിട്ടെന്നാണ് കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. ജില്ലാ അഡീഷണൽ…
Read Moreഗോ സംരക്ഷണം, രത്നമോഷണം, ഇപ്പോൾ ഗജരാജന്റെ വേർപാടും; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വിട്ടൊഴിയുന്നില്ല; കരകാണാതെ മുൻ അന്വേഷങ്ങൾ
അമ്പലപ്പുഴ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന വിവാദ സംഭവങ്ങളുടെ അന്വേഷണങ്ങൾ എല്ലാം പ്രഹസനങ്ങൾ ആകുന്നു. മുത്തുക്കുടയിലെ സ്വർണ്ണം നഷ്ടപ്പെട്ട സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാൽ അവസാനം തേഞ്ഞുതീർന്നെന്നായിരുന്നു ഒടുവിലെ കണ്ടെത്തൽ. വിശേഷദിവസങ്ങളിൽ മാത്രം സ്ട്രോങ് മുറിയിൽ നിന്നും പുറത്തെടുക്കാറുള്ള സ്വർണ്ണ മുത്തുക്കുടയുടെ പിടിയിലെ സ്വർണ്ണപാളിയാണ് കാണാതായത്. പുറംലോകം അറിയാതിരിക്കാൻ പിടിപട്ടുകൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു. യാദൃശ്ചികമായി ഇതഴിച്ചപ്പോഴാണ് പിടിയിലെ സ്വർണ്ണം നഷ്ടപ്പെട്ടത് അറിയുന്നത്. രത്നങ്ങൾ പതിപ്പിച്ച പതക്കം നഷ്ടപ്പെട്ടതാണ് പിന്നീട് ഏറെ കോളിക്കമായത്. വിശേഷദിവസങ്ങളിൽ ഭഗവാന് ചാർത്താനുള്ള പതക്കം കാണാനില്ലെന്ന് പറഞ്ഞിട്ടും അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പരാതി നൽകാൻപോലും തയ്യാറായില്ല. ഉപദേശകസമിതി മുൻ പ്രസിഡൻറ് കൂടിയായ സുഭാഷ് പരാതിപ്പെട്ടതോടെയാണ് ഇത് പുറംലോകം അറിയുന്നത്. ദിവസങ്ങൾക്ക് ശേഷം ഇത് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നും രൂപമാറ്റം വരുത്തിയ നിലയിൽ തിരിച്ചുകിട്ടിയെങ്കിലും അന്വക്ഷണം ഒരു അന്തേവാസിയിൽ ഒതുങ്ങി. കേസിന്റെ നടപടി…
Read Moreക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം ബിജെപി പ്രവർത്തകർ തടഞ്ഞു
പാലക്കാട്: ക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം ബിജെപി പ്രവർത്തകർ തടഞ്ഞു. പാലക്കാട് കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്ര പരിസരത്ത് നടന്ന “നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ചിത്രീകരണ സെറ്റിലെ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. അതേസമയം, അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. അതേസമയം ക്ഷേത്ര പരിസരത്ത് അനുമതിയില്ലാതെ ചിത്രീകരിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
Read Moreലക്ഷണമില്ലാത്ത ലാസാ ഫീവർ! വൈറസുകൾ ബാധിക്കുന്നത് കരൾ, വൃക്ക, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളെ…
എബോള പോലെതന്നെ ഉപദ്രവകാരിയാണ് ലാസാ ഫീവർ. കൂടുതലായി കാണപ്പെടുന്നത് പടിഞ്ഞാറൻ ആഫ്രിക്കയിലാണ്. 1959ൽ നൈജീരിയയിലാണ് ആദ്യമായി ലാസാ ഫീവർ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൊതുവായി ആഫ്രിക്കയിൽ കണ്ടുവരുന്ന മാസ്റ്റോമിസ് എന്ന ഇനത്തിൽപ്പെട്ട എലിയാണ് ലാസാ ഫീവർ പടർത്തുന്നത്. പനി, ഛർദിൽ, മനംപിരട്ടൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങളെങ്കിലും പലപ്പോഴും ഇതു ലക്ഷണങ്ങളില്ലാതെയാണ് വരുന്നത്. അതായതു രോഗബാധിതരായ പത്തു പേരെയെടുത്താൽ അതിൽ ഏഴുപേരും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ല. അതുതന്നെ സമയത്തു ചികിത്സ കിട്ടാതിരിക്കാൻ കാരണമാകും. ചില കേസുകളിൽ വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽ രക്തസ്രാവവും മുഖത്തു നീരും കണ്ടുവരാം. ചിലരിൽ കേൾവിക്കുറവും കണ്ടുവരുന്നുണ്ട്. കരൾ, വൃക്കകരൾ, വൃക്ക, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളെ ലാസാ ഫീവർ വൈറസുകൾ ബാധിക്കും. രോഗവാഹകനായ എലിയുടെ മൂത്രം, കാഷ്ഠം എന്നിവയിലൂടെയാണ് വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്നത്. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷംപേരെ വരെ ലാസാ ഫീവർ ബാധിക്കുന്നുവെന്നാണ്…
Read Moreദമ്പതികൾ ബാത്ത്റൂമിൽ മരിച്ച നിലയിൽ; ശരീരത്തിൽ യാതൊരുവിധ പരിക്കുകളും ഇല്ല; അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയ കേസിൽ ഹോട്ടൽ ഉടമയ്ക്കെതിരേ കൊലക്കുറ്റം; സിനിമയെ വെല്ലുന്ന സംഭവകഥയിങ്ങനെ…
അവധി ആഘോഷിക്കാനെത്തിയതായിരുന്നു പക്ഷേ, അതു അവസാന യാത്രയായി മാറി. വിവാഹ നിശ്ചയം കഴിഞ്ഞ ഗൗട്ടെങ്ങ് സ്വദേശികളായ ജീൻ വോസ്ലൂ (25), മാരി ഹൂണ്‍ (28) എന്നിവർ കരീദോവിൽനിന്ന് 11 മൈൽ അകലെയുള്ള ഫാമിലുള്ള ഹോട്ടലിൽ ഒരു സുഹൃത്തിനോടൊപ്പം ഒരു ചെറിയ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. പക്ഷേ, ഷവറിനു താഴെ മരിച്ചനിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. നഗ്നരായ നിലയിലാണ് ഇരുവരെയും കാണപ്പെട്ടത്. കുളിക്കുന്നതിനിടയിലാണ് മരണമെന്നാണ് സംശയിക്കപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയ കേസ് ആയിരുന്നു ഇത്. കാരണം ദന്പതികളുടെ ശരീരത്തിൽ യാതൊരുവിധ പരിക്കുകളും ഉണ്ടായിരുന്നില്ല. ഷോക്ക് ഏൽക്കാനുള്ള സാധ്യതകളും ഇല്ല. പിന്നെങ്ങനെ രണ്ടുപേരും മരിച്ചു എന്നതായിരുന്നു സംഘത്തെ കുഴക്കിയ ചോദ്യം. വിദഗ്ധ പരിശോധനയിൽ കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതാണ് ദുരന്തകാരണമെന്നു കണ്ടെത്തി.ഷവറിൽനിന്നാണ് വിഷവാതകം വമിച്ചതെന്നും സംഘം വിലയിരുത്തി. എങ്ങനെയാണ് ഷവറിലൂടെ വിഷവാതകം വമിച്ചതെന്നതായിരുന്നു അടുത്ത ചോദ്യം. ഗ്യാസ് ബോയിലറിലെ തകരാർ മൂലമാകാം വിഷവാതകം…
Read Moreകുഞ്ഞിന്റെ ഭാരം കണ്ട് അമ്മയും ഡോക്ടർമാരും ഞെട്ടി, പിന്നെ ലോകവും!അവനുവേണ്ടി വാങ്ങിയത് ഒൻപതു മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങൾ….
വളർന്നു കഴിഞ്ഞ് ജനന സമയത്തെ ചിത്രം കാണിക്കണമെന്ന് എന്റെ മകൻ വാശിപിടിച്ചാൽ ഞാൻ എന്ത് ചെയ്യും? അന്നത്തെ ചിത്രം കാണിച്ചാൽ അവൻ വിശ്വസിക്കുമോ? ഷാൻസ് എന്ന അമ്മയുടെ സംശയം ശരിയാണെന്നു തോന്നും അവരുടെ ഇളയ മകൻ ജെയുടെ ജനനസമയത്തെ ചിത്രം കണ്ടാൽ. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴും ഷാൻസ് അതീവ സന്തുഷ്ടയായിരുന്നു. എന്നാൽ, താനും കുഞ്ഞും ഇത്ര പെട്ടെന്നു ലോകം മുഴുവൻ അറിയപ്പെടുമെന്നു ഷാൻസ് പ്രതീക്ഷിച്ചതേയില്ല. പ്രശസ്തരായതോ, കുഞ്ഞിന്റെ ശരീര വലുപ്പത്തിന്റെയും ഭാരത്തിന്റെയും പേരിലും. മൂന്നര കിലോഗ്രാമൊക്കെയുള്ള കുട്ടികൾ ജനിക്കുന്പോൾ നമ്മുടെ നാട്ടിൽ ആളുകൾ പറയും നല്ല തൂക്കമുള്ള കുട്ടിയാണെന്ന്. എന്നാൽ, ഇംഗ്ലണ്ടിൽ ജനിച്ച ഈ ഗുണ്ടുമണി കുഞ്ഞിന്റെ ഭാരം കേട്ടാൽ നമ്മുടെ നാട്ടിലെ അമ്മമാർ തലയിൽ കൈവയ്ക്കും. നിങ്ങളുടെ കുഞ്ഞിനു മറ്റു കുട്ടികളേക്കാൾ വലുപ്പമുണ്ടെന്നു തോന്നുന്നെങ്കിൽ അവരുടെ ചിത്രം പങ്കുവയ്ക്കു എന്ന് ഒരു ടിക്ടോക്കർ പോസ്റ്റ്…
Read Moreതെളിവുകൾ നശിപ്പിക്കാൻ കൊന്ന് കെട്ടിത്തൂക്കിയതോ..? പ്രതിയുടെ തൂങ്ങി മരണത്തിൽ സംശയമെന്ന് കെ. സുധാകരൻ
കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാംപ്രതി ജീവനൊടുക്കിയതിൽ സംശയമുണ്ടെന്ന് കെ. സുധാകരൻ എംപി. തെളിവുകൾ നശിപ്പിക്കാൻ സിപിഎമ്മുകാർ തന്നെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയയിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾക്കൊപ്പം മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഫസൽ വധക്കേസിലും രണ്ടു പ്രതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വളയത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൻസൂറിന്റെ അയൽവാസി കൂടിയാണ് രതീഷ്.
Read Moreകോവീഡ് വ്യാപനം വീണ്ടും, ബീവറേജസ് വീണ്ടും ആപ്പിലേക്കോ..? വരാനിരിക്കുന്നത് തിരക്കേറിയ വിഷുനാളുകള്‍; യാതൊരു ക്രമീകരണവും ഏർപ്പെടുത്താതെ സർക്കാരും
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് രണ്ടാംഘട്ടത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വരുമ്പോഴും ബിവറേജസ് ഔട്ട് ലെറ്റുകളില്‍ നിയന്ത്രണം വരുത്താന്‍ സര്‍ക്കാരിനു മടി. വിഷുകാലത്തു സര്‍വ നിയന്ത്രണങ്ങളും സാമൂഹിക അകലവും കാറ്റില്‍ പറത്തി ക്യു ഉണ്ടാകാൻ സാധ്യത ഏറെയാണെന്നിരിക്കേ ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കുമെന്നതിൽ വ്യക്തതയില്ല. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ള ദിവസങ്ങളാണ് ഇനി വരാനുള്ളത്. യാതൊരു ക്രമീകരണവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യ വില്പനയിലേക്കു തിരിച്ചുപോകണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ആപ്പ് വഴിയായിരുന്നു കര്‍ശന നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന. എന്നാല്‍ പതിയെ ഇത് പിന്‍വലിച്ചു. ഇപ്പോള്‍ കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്ന അവസരത്തില്‍ ആപ്പ് വഴി നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അതു വലിയ രോഗവ്യാപനത്തിനു വഴിവച്ചേക്കും. ബാറുകള്‍ ഉള്‍പ്പെടെ തുറന്നുപ്രവര്ത്തിക്കുന്നതിനാല് ബാര്‍ കൗണ്ടര്‍ വഴിയുള്ള വില്‍പ്പന പുനരാരംഭിച്ചാല്‍ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍…
Read More