സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം റിമാന്‍ഡില്‍ കഴിയുന്ന എട്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ന് കസ്റ്റഡിയില്‍ ലഭിച്ചാല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്യും. കൃത്യം നടന്നിടത്തുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്കിയ പ്രാഥമിക വിവരം. ഈ പരിക്കുകള്‍ എപ്പോള്‍ സംഭവിച്ചതാണെന്ന് വ്യക്തമാക്കാനാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ഒളിവില്‍ കഴിയുമ്പോള്‍ രതീഷിന് ഏതെങ്കിലും വിധത്തില്‍ മര്‍ദനമേറ്റിരുന്നോ എന്ന് കണ്ടെത്താനും ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കും. മന്‍സൂറിനെ കൊലപ്പെടുത്തിയ…
Read MoreTag: panoor case
മൻസൂർ വധം; ഗൂഢാലോചന സംബന്ധിച്ചു വിലപ്പെട്ട വിവരങ്ങൾ പോലീസിന് ; സിപിഎം പ്രാദേശിക നേതാക്കളും പ്രതിസ്ഥാനത്തേക്ക്
തലശേരി: മുസ്ലിംലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കര മുക്കിൽ പീടിക പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ കൂടുതൽ പേർ പ്രതി സ്ഥാനത്തേക്ക്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയിലും നിലവിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിലൂടെയുമാണ് സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുളളത്. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ചു വിലപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ പ്രതി പുല്ലൂക്കര കായത്തീന്റെ പറമ്പത്ത് സുഹൈലിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ഹർജി നൽകി. മൻസൂറിന്റെ കുടുംബവുമായുള്ള ആത്മബന്ധം വിശദീകരിച്ചും നിരപരാധിത്വം ആവർത്തിച്ചു കൊണ്ട് നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടു കൊണ്ടുമാണ് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ സുഹൈൽ കോടതിയിൽ കീഴടങ്ങിയത്. സുഹൈൽ ഉൾപ്പെടെ എട്ട് പ്രതികളാണ് ഈ കേസിൽ ഇപ്പോൾ റിമാൻഡിലുള്ളത്.
Read Moreമൻസൂർ കേസിലെ പ്രതിയുടെ ദുരൂഹ മരണം; കേസ് അന്വേഷണം വഴിതിരിച്ചു വിടാനും ശ്രമം
കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരും വരെ കാത്തിരിക്കാന്‍ പോലീസ്. റിപ്പോര്‍ട്ട് വന്നതിനുശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാണ് തീരുമാനം. സംഭവത്തില്‍ ദൂരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടൂതല്‍ വിദഗ്ധാഭിപ്രായം തേടിയശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂ. അതേസമയം കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ കൂട്ടുപ്രതികള്‍ നടത്തുന്നതെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ആത്മഹത്യചെയ്ത രതീഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കൂട്ടുപ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്. രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് അന്വേഷണം.
Read Moreമൻസൂറിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു; കൃത്യത്തിന് പതിനഞ്ചുമിനിറ്റ് മുൻപ് അവർ ഒത്തു ചേർന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പടുത്തിയ കേസിലെ പ്രതികൾ കൃത്യം നടത്തുന്നതിനു മുൻപ് ഒത്തു ചേരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടക്കുന്നതിന് 15 മിനിട്ട് മുൻപ് നൂറ് മീറ്റർ അകലെവച്ചാണ് പ്രതികൾ ഒത്തു ചേർന്നത്. പ്രതികൾ ഫോണിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം, കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
Read Moreമന്‍സൂര്‍ കേസുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും രഹസ്യങ്ങള്‍ രതീഷിന് അറിയാമായിരുന്നോ; ദുരൂഹത തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച്
കോഴിക്കോട്: രതീഷിന്റെ മരണത്തിലെ ദുരൂഹതകള്‍ക്ക് ഉത്തരം തേടി ജില്ലാ ക്രൈംബ്രാഞ്ച് . വിജനമായ സ്ഥലത്താണ് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രതീഷിനൊപ്പം മൂന്നുപേര്‍ കൂടി ഇവിടെയുണ്ടായിരുന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇത് ആരെല്ലാമാണെന്ന് കണ്ടെത്തുകയെന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രധാനദൗത്യം. 25 മീറ്റര്‍ അകലെ തൂങ്ങി മരിക്കാന്‍ ആദ്യ ശ്രമം നടത്തിയതായും സംശയിക്കുന്നുണ്ട്. അവിടെ നിന്ന് മാറി മറ്റൊരിടത്ത് തൂങ്ങാനുള്ള സാധ്യതയും ഫോറന്‍സിക് സംഘവും പോലീസും വിശദമായി പരിശോധിച്ചുവരികയാണ്. മരിക്കുന്നതിന് മുമ്പ് ശരീരത്തില്‍ പരിക്കേറ്റിരുന്ന രതീഷിന് ഒറ്റയ്ക്ക് കയര്‍ മരത്തില്‍ കുടുക്കി ആത്മഹത്യ ചെയ്യാന്‍ സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്. കെട്ടിതൂക്കിയിലുണ്ടാവുന്ന ലക്ഷണങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ അന്വേഷണസംഘത്തിനുണ്ട്. പരിസരത്ത് മണ് തിട്ട അടര്‍ന്ന് വീണത് ബലപ്രയോഗത്തിന്റെ ലക്ഷണമായിട്ടാണ് സംശയിക്കുന്നത്. പുറത്ത് നിന്നുള്ളവര്‍ക്ക് രതീഷ് ഒളിവില്‍ താമസിച്ച സ്ഥലം തിരിച്ചറിയാനാവില്ല. ഇവിടേക്ക് എത്തിപ്പെടാനും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ രതീഷിനൊപ്പമുള്ളവര്ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന സംശയമാണുയരുന്നത്. അങ്ങനെയെങ്കില്‍ എന്ത്…
Read Moreആ തൂങ്ങി നിൽപ്പിൽ എന്തോ പന്തികേട്; രതീഷിന്റെ കൈയിലെ നഖവും രക്തവും മുടിയിഴകളും ശേഖരിച്ചു; രതീഷിന് ഒപ്പമുണ്ടായിരുന്ന ആ മൂന്നുപേർ ആര്? ഫോറൻസിക് വിദഗ്ധർ പറയുന്ന കാര്യങ്ങൾ ഇങ്ങനെ….
സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഡിഎന്‍എ പരിശോധിക്കും. രതീഷിന്റെ കൈയിലെ നഖവും രക്തവും മുടിയിഴകളും ഇതിനായി ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് സര്ജന്മാരാണ് വിദഗ്ധാന്വേഷണത്തിനായി ഇവ ശേഖരിച്ചത്. സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് ഉടന്‍ അയയ്ക്കും. രതീഷിന്റേത് കൊലപാതകമാണെന്ന സൂചനയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന്മാര്ക്കുള്ളത്. ആന്തരികാവയങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിന് അമിത സമ്മര്‍ദ്ദമുണ്ടായത് ആത്മഹത്യയില്‍ സംഭവിക്കാവുന്നതരം പരിക്കല്ലെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍മാര്‍. ഈ സാഹചര്യത്തില്‍ ആന്തരികാവയവങ്ങള്‍ റീജണല്‍ കെമിക്കല്‍ ലബോറട്ടിയിലേക്ക് അയക്കും. ആന്തരികാവയവങ്ങളുടേയും ഡിഎന്‍എയുടെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ആത്മഹത്യയ്ക്കു മുമ്പ് രതീഷിനെ ആരെങ്കിലും മര്ദിച്ചതാണോയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഫോറന്‍സിക് സംഘം. അക്രമിക്കുന്ന ഘട്ടത്തില്‍ രതീഷ് അതിനെ എതിര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടാവും. ശ്വാസകോശത്തിന് സമ്മര്‍ദ്ദമുണ്ടായതായി കണ്ടെത്തിയ സാഹചര്യത്തില്‍…
Read Moreതെളിവുകൾ നശിപ്പിക്കാൻ കൊന്ന് കെട്ടിത്തൂക്കിയതോ..? പ്രതിയുടെ തൂങ്ങി മരണത്തിൽ സംശയമെന്ന് കെ. സുധാകരൻ
കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാംപ്രതി ജീവനൊടുക്കിയതിൽ സംശയമുണ്ടെന്ന് കെ. സുധാകരൻ എംപി. തെളിവുകൾ നശിപ്പിക്കാൻ സിപിഎമ്മുകാർ തന്നെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയയിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾക്കൊപ്പം മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഫസൽ വധക്കേസിലും രണ്ടു പ്രതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വളയത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൻസൂറിന്റെ അയൽവാസി കൂടിയാണ് രതീഷ്.
Read Moreമൻസൂർ വധത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; അക്രമി സംഘം എത്തിയത് മുഹസ്സിനെ ലക്ഷ്യമിട്ട്; ബോംബേറിൽ ജീവൻ പോയത് മൻസൂറിന്റെയും; പ്രതിപ്പട്ടികയിൽ നിരപരാധികളും
തലശേരി: പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നിലവിൽ പ്രതിപ്പട്ടികയിലുള്ള പലരും നിരപരാധികളാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വൃത്തങ്ങൾ സൂചന നൽകി. മുഹസ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നും സംഘർഷത്തിനിടയിലെ ബോംബേറിൽ മൻസൂർ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് സൂചന. സിപിഎം പ്രവർത്തകൻ ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷിനെ(35)യാണ് സിറ്റി കമ്മീഷണർ ഇളങ്കോയുടെമേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ, തലശേരി സിഐ ഗോപകുമാർ, ചൊക്ലി സിഐ സുഭാഷ്, തലശേരി സിഐയുടെ സ്കോഡ് അംഗങ്ങളായ എസ്ഐ രാജീവൻ, എഎസ്ഐ വിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. കുറൂളിക്കാവിന് സമീപത്തു നിന്നാണ് അനീഷ് പിടിയിലായത്. ഇവിടെയുള്ള ഫാം ഹൗസിന് സമീപത്തുകൂടി ഓട്ടോറിക്ഷയിൽ വരികയായിരുന്ന അനീഷിനെ ആസൂത്രിത നീക്കത്തിലൂടെ പോലീസ് വലയിലാക്കുകയായിരുന്നു. കണ്ണൂർ പോലീസ് ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ചോദ്യം…
Read Moreമന്‍സൂറിനെ ഇല്ലാതാക്കിയ ശേഷം സുരക്ഷതേടി കാട്ടിലെത്തിയ രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ച നിലയിൽ; സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാൾ മൻസൂറിന്റെ അയൽവാസി
നാദാപുരം: കടവത്തൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പുല്ലൂക്കര സ്വദേശി കൊയിലോത്ത് രതീഷി (36) നെ വളയം പോലീസ് സ്റ്റേഷന് പരിധിയിലെ ചെക്യാട് അരൂണ്ട കൂളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സജീവ സിപിഎം പ്രവര്‍ത്തകനാണ്. ചുവപ്പ് ഷര്‍ട്ടും ലുങ്കിയും ധരിച്ച് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരം നാലിനു പറമ്പിലൂടെ പോവുകയായിരുന്ന സ്ത്രീയാണ് മരത്തില്‍ യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് വളയം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയിലാണ് മരിച്ചത് കൊലക്കേസ് പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. നാദാപുരം ഡിവൈഎസ്പി പി.എ. ശിവദാസ്, വളയം എസ്ഐ പി.ആര്. മനോജ് എന്നിവര്‍ സ്ഥലത്തെത്തുകയും മരിച്ചത് രതീഷ് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഇയാളുടെ ബന്ധുകളോട് അരൂണ്ടയിലെത്താന് ആവശ്യപ്പെടുകയായിരുന്നു. രാത്രി എഴോടെ രതീഷിന്റെ…
Read Moreമന്‍സൂർ വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ; ‘അന്വേഷണ ഉദ്യോഗസ്ഥന്സിപിഎം ബന്ധം’; ഐപിഎസ് ഫീസർ അന്വേഷിക്കണമെന്ന് യുഡിഎഫ്
തലശേരി: പാനൂർ പുല്ലൂക്കര പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ എസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേ സമയം നിലവിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഇദ്ദേഹത്തിനു പകരം ഐപിസ് ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സിറ്റി കമ്മീഷണർ ഇളങ്കോ ഉത്തരവിട്ടത്. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ഡിവൈ എസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. മൻസൂറിന്റെ സഹോദരങ്ങളുടെയും ദൃക് സാക്ഷികളുടെയും മൊഴി അന്വഷണസംഘം രേഖപ്പെടുത്തി. ചൊക്ലി സി ഐ സുഭാഷ്, തലശേരി സിഐ ഗോപകുമാർ, ധർമടം സിഐ അബ്ദുൾ റഹീം എന്നിവരടങ്ങുന്ന 15 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. തിരിച്ചറിഞ്ഞ പതിനൊന്ന് പേരുൾപ്പെടെ 25 പ്രതികളാണ് കേസിലുളളത്. നിലവിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന…
Read More