കോവീഡ് വ്യാപനം വീണ്ടും, ബീ​വ​റേ​ജ​സ് വീ​ണ്ടും ആ​പ്പി​ലേ​ക്കോ..‍? വ​രാ​നി​രി​ക്കു​ന്ന​ത്  തി​ര​ക്കേ​റി​യ വി​ഷു​നാ​ളു​ക​ള്‍;  യാ​തൊ​രു ക്ര​മീ​ക​ര​ണ​വും ഏർപ്പെടുത്താതെ സർക്കാരും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും വ​രു​മ്പോ​ഴും ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ നി​യ​ന്ത്ര​ണം വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​രി​നു മ​ടി. വി​ഷു​കാ​ല​ത്തു സ​ര്‍​വ നി​യ​ന്ത്ര​ണ​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ല​വും കാ​റ്റി​ല്‍ പ​റ​ത്തി ക്യു ​ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നി​രി​ക്കേ ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള ദി​വ​സ​ങ്ങ​ളാ​ണ് ഇ​നി വ​രാ​നു​ള്ള​ത്. യാ​തൊ​രു ക്ര​മീ​ക​ര​ണ​വും സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബെ​വ്ക്യൂ ആ​പ്പ് വ​ഴി​യു​ള്ള മ​ദ്യ വി​ല്‍​പ​ന​യി​ലേ​ക്കു തി​രി​ച്ചു​പോ​ക​ണ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഘ​ട്ട​ത്തി​ല്‍ ആ​പ്പ് വ​ഴി​യാ​യി​രു​ന്നു ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ മ​ദ്യ​വി​ല്‍​പ്പ​ന. എ​ന്നാ​ല്‍ പ​തി​യെ ഇ​ത് പി​ന്‍​വ​ലി​ച്ചു. ഇ​പ്പോ​ള്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ ആ​പ്പ് വ​ഴി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ അ​തു വ​ലി​യ രോ​ഗ​വ്യാ​പ​ന​ത്തി​നു വ​ഴി​വ​ച്ചേ​ക്കും. ബാ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ബാ​ര്‍ കൗ​ണ്ട​ര്‍ വ​ഴി​യു​ള്ള വി​ല്‍​പ്പ​ന പു​ന​രാ​രം​ഭി​ച്ചാ​ല്‍ തി​ര​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍…

Read More

ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയേക്കും ! പല ബാറുകളിലും ടോക്കണില്ലാതെ മദ്യവില്‍പ്പന തുടങ്ങി; എക്‌സൈസ് മന്ത്രിയുടെ യോഗം ഉച്ചയ്ക്കു ശേഷം…

മദ്യവില്‍പ്പനയ്ക്കുള്ള ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കുന്ന ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന യോഗത്തില്‍ ഐടി, എക്‌സൈസ്, ബവ്‌കോ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ആപ് ഈ നിലയില്‍ തുടരണോ പകരം സംവിധാനം ഏര്‍പ്പെടുത്തണോ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബെവ്‌കോ അധികൃതര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശം ഉണ്ടായത്. സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയര്‍കോഡ് കമ്പനി ഫെയ്‌സ്ബുക്ക് പേജില്‍നിന്നു പിന്‍വലിച്ചു. മദ്യവിതരണത്തിന്റെ ആദ്യദിനം പ്രതീക്ഷിച്ചത്ര വരുമാനം ഉണ്ടാക്കാന്‍ ബെവ്‌കോയ്ക്കു കഴിഞ്ഞില്ല. ബുക്കിംഗിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ-ടോക്കണ്‍ ലഭിക്കാത്തതാണ് കച്ചവടം കുറച്ചത്. പല ബെവറേജസ് ഷോപ്പുകളിലും ഒറ്റ ബുക്കിംഗ് പോലും നടന്നില്ല.…

Read More

അടുത്തതായി ഒടിപി കിട്ടിയവരെ ആദരിക്കുന്ന ചടങ്ങാണ് എല്ലാവരും വരിവരിയായി നില്‍ക്കുക ! ! ബെവ്ക്യൂ ആപ്പ് വല്ലാത്ത ആപ്പായിപ്പോയെന്ന് മലയാളികള്‍; ആഘോഷമാക്കി ട്രോളന്മാര്‍…

കുടിയന്മാര്‍ ഏറെനാളായി കാത്തിരുന്ന ബെവ് ക്യൂ ആപ്പാണ് ഇപ്പോള്‍ താരം. ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നതില്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ പിന്നെ ട്രോളുകളുടെ ബഹളമായി. പ്ലേ സ്റ്റോറിന്റെ റിവ്യൂ ബോക്‌സില്‍ വരെ മലയാളികളുടെ രസകരമായ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അടുത്തകാലത്തൊന്നും മലയാളികള്‍ ഇത്തരത്തിലൊരു കാത്തിരിപ്പ് നടത്തിയിട്ടുണ്ടൊയെന്ന് തന്നെ സംശയമാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചര്‍ച്ചകളും ട്രോളുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ആപ്ലിക്കേഷനെത്തിയ ശേഷവും ട്രോളുകളുടെ എണ്ണം വര്‍ധിച്ചതായും കാണാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതിനുള്ള ഒടിപി കിട്ടാന്‍ വൈകിയതാണ് മിക്ക ട്രോളുകളുടെയും പ്രധാന ആശയം. ചിലര്‍ക്കാകട്ടെ ഇഷ്ടം പോലെ ഒടിപി കിട്ടുന്നുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ നടപടികള്‍ ചലിക്കാത്ത അവസ്ഥയാണ്. ഏറെനാളായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മദ്യശാലകള്‍ വ്യാഴാഴ്ച തുറക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് വന്നത്. ആപ്പ് ബുധനാഴ്ച വൈകിട്ട് അഞ്ചിന് പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നും പത്ത് മണി വരെയെ ലഭ്യമാകുമെന്നും പറഞ്ഞ് പത്രസമ്മേളനവും അവസാനിപ്പിച്ച് മന്ത്രി…

Read More