പി​പ്പി​ടി​വി​ദ്യ​യും പ്ര​ത്യേ​ക ഏ​ക്ഷ​നു​മൊ​ക്കെ അ​തു​ക​ണ്ട് പേ​ടി​ക്കു​ന്ന അ​ടി​മ​ക​ളോ​ട് മ​തി ! പി​ണ​റാ​യി​യ്‌​ക്കെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍. പി​ണ​റാ​യി വി​ജ​യ​ന്റെ ‘പി​പ്പി​ടി​വി​ദ്യ’​യും, ‘പ്ര​ത്യേ​ക ഏ​ക്ഷ​നു’​മൊ​ക്കെ, അ​തു​ക​ണ്ട് പേ​ടി​ക്കു​ന്ന അ​ടി​മ​ക​ളോ​ട് കാ​ണി​ച്ചാ​ല്‍ മ​തി. ബു​ദ്ധി​യും ബോ​ധ​വു​മി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ല്‍ താ​ങ്ക​ളെ ഉ​പ​ദേ​ശി​ക്കാ​ന്‍ വെ​ച്ചി​രി​ക്കു​ന്ന ഉ​പ​ദേ​ശി​ക​ളി​ല്‍, വി​വ​ര​മു​ള്ള ഒ​രാ​ളെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​യാ​ളോ​ട് ചോ​ദി​ച്ച് ഒ​രു​ത്ത​രം ത​യ്യാ​റാ​ക്കി വേ​ണം നി​യ​മ​സ​ഭ​യി​ല്‍ വ​രാ​ന്‍. അ​ല്ലെ​ങ്കി​ല്‍ സ​ഭ​യി​ല്‍ ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ഇ​ളി​ഭ്യ​നാ​യി നി​ല്‍​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. സു​ധാ​ക​ര​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം… ത​ന്റെ ‘പി​പ്പി​ടി​വി​ദ്യ’​യും, ‘പ്ര​ത്യേ​ക ഏ​ക്ഷ​നു’​മൊ​ക്കെ, അ​തു​ക​ണ്ട് പേ​ടി​ക്കു​ന്ന അ​ടി​മ​ക​ളോ​ട് കാ​ണി​ച്ചാ​ല്‍ മ​തി പി​ണ​റാ​യി വി​ജ​യ​ന്‍. ബു​ദ്ധി​യും ബോ​ധ​വു​മി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ല്‍ താ​ങ്ക​ളെ ഉ​പ​ദേ​ശി​ക്കാ​ന്‍ വ​ച്ച എ​ണ്ണ​മ​റ്റ ഉ​പ​ദേ​ശി​ക​ളി​ല്‍, വി​വ​ര​മു​ള്ള ഒ​രാ​ളെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​യാ​ളോ​ട് ചോ​ദി​ച്ച് ഒ​രു​ത്ത​രം ത​യ്യാ​റാ​ക്കി നി​യ​മ​സ​ഭ​യി​ല്‍ വ​രി​ക. അ​ല്ലാ​ത്ത​പ​ക്ഷം, സ​ഭ​യി​ല്‍ ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​പി​ല്‍ ഇ​ളി​ഭ്യ​നാ​യി ഇ​നി​യും കു​റേ​യ​ധി​കം കാ​ലം നി​ല്‍​ക്കേ​ണ്ടി…

Read More

കണ്ണൂരും കാസർഗോഡുമല്ല, അ​മ്പ​ല​പ്പു​ഴയിലെ കോൺഗ്രസിൽ സുധാകരൻ ഗ്രൂ​പ്പ്; രഹസ്യ യോ​ഗം ചേർന്നു;  എ, ഐ ഗ്രൂപ്പുകൾ കടുത്ത അമർഷത്തിൽ

അ​മ്പ​ല​പ്പു​ഴ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കെ. ​സു​ധാ​ക​ര​ൻ വ​ന്ന​തോ​ടെ അ​മ്പ​ല​പ്പു​ഴ​ കോൺഗ്രസിൽ പു​തി​യ ഗ്രൂ​പ്പ് യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​റ​ക്കാ​ട്, തോ​ട്ട​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ര​ഹ​സ്യ​യോ​ഗ​ങ്ങ​ൾ ന​ട​ന്ന​ത്. വേ​ണു​ഗോ​പാ​ൽ പ​ക്ഷ​ത്തെ ചി​ല​രും ഐ ​ഗ്രൂ​പ്പി​ൽ സ​ജീ​വ​മാ​യി​രു​ന്ന​വ​രും ചേ​ർ​ന്നാ​ണ് പു​തി​യ സു​ധാ​ക​ര ഗ്രൂ​പ്പി​ന് തു​ട​ക്കം കു​റി​ച്ച​ത്‌. ഏ​റെ​ക്കാ​ലം ഐ ​ഗ്രൂ​പ്പി​നോ​ടൊ​പ്പം ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന നേ​താ​വ് ഡി ​ഐസി​യി​ലേ​ക്ക് പോ​യി വി​ണ്ടും മാ​തൃ​സം​ഘ​ട​ന​യി​ലേ​ക്ക് തി​രി​കെ എ​ത്തി​യെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ങ്ങ​ൾ ഒ​ന്നും​ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ഗ്രൂ​പ്പി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. പ്ര​തീക്ഷി​ച്ച പ​ദ​വി​ക​ൾ കി​ട്ടാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​തൃ​പ്തി​യി​ലാ​യി​രു​ന്ന ഐ ​എ​ൻ ടി ​യു സി ​നേ​താ​വും പു​തി​യ ഗ്രൂ​പ്പി​ൽ സ​ജീ​വ​മാ​ണ്. കൂ​ടാ​തെ സീ​റ്റ് കി​ട്ടാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണ​ത്താ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​നി​ന്ന യു​വ​നേ​താ​വും പു​തി​യ ഗ്രൂ​പ്പ് യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.​ പു​തി​യ ഗ്രൂ​പ്പ് സ​ജീ​വ​മാ​യ​തോ​ടെ ചെ​ന്നി​ത്ത​ല ഗ്രൂ​പ്പും, എ…

Read More

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​തോ..? പ്ര​തി​യു​ടെ തൂ​ങ്ങി മ​ര​ണ​ത്തി​ൽ സം​ശ​യ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ ര​ണ്ടാം​പ്ര​തി ജീ​വ​നൊ​ടു​ക്കി​യ​തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സി​പി​എ​മ്മു​കാ​ർ ത​ന്നെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണോ എ​ന്നാ​ണ് സം​ശ​യ​യി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കൊ​പ്പം മ​ന്‍​സൂ​റി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ​സ​ൽ വ​ധ​ക്കേ​സി​ലും ര​ണ്ടു പ്ര​തി​ക​ൾ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം കേ​സി​ലെ ര​ണ്ടാം പ്ര​തി ര​തീ​ഷ് കൂ​ലോ​ത്തി​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ള​യ​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ൻ​സൂ​റി​ന്‍റെ അ​യ​ൽ​വാ​സി കൂ​ടി​യാ​ണ് ര​തീ​ഷ്.

Read More

കോടിയേരിയുടെ മകനു പിന്നാലെ ഷംസീറിന്റെ അനുജനും സിപിഎമ്മിന് തലവേദനയാകുന്നു ! ഗള്‍ഫില്‍ നിന്നു മുങ്ങിയത് 26 കടകള്‍ പൂട്ടിയ ശേഷം; 14 കോടി കുടിശ്ശിക വരുത്തിയതോടെ വെട്ടിലായത് സെയില്‍സ്മാന്‍മാര്‍; കെ.സുധാകരന്‍ എംപിയുടെ സഹോദരി പുത്രനെതിരേയും ആരോപണം…

കോടിയേരിയുടെ മകന്‍ ബിനോയ് ഉണ്ടാക്കിയ തലവേദന മാറുന്നതിനു മുമ്പ് സിപിഎമ്മിനെ വെട്ടിലാക്കി അടുത്ത സംഭവം പുറത്തു വന്നിരിക്കുകയാണ്. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ അനുജന്‍ ഒമാനിലെ 26 കടകള്‍ ഉപേക്ഷിച്ച് മുങ്ങിയതായാണ് ആരോപണം. സാധനങ്ങള്‍ വാങ്ങിയ വകയില്‍ 14 കോടി രൂപ കൊടുത്തു തീര്‍ക്കാതെ നാട് വിട്ടതോടെ മലയാളികളായി സെല്‍സ്മാന്മാര്‍ക്ക് കുരുക്കായി എന്നും ആക്ഷേപമുണ്ട്. സിഒടി നസീറിനെ ആക്രമിച്ച കേസിന്റെ ക്ഷീണം മാറുന്നതിനു മുമ്പ് തന്നെ ഷംസീറിന് അനിയന്‍ പണി കൊടുത്തെങ്കില്‍. സഹോദരി പുത്രനാണ് കെ. സുധാകരന്‍ എംപിയ്ക്ക് പണി കൊടുത്തത് സഹോദരി പുത്രനാണ്. ഇയാള്‍ തൊഴിലാളികള്‍ക്ക് കാശ് കൊടുക്കാതെ മുങ്ങിയെന്നാണ് ഈ ആരോപണം. ഒമാനിലെ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. നാട്ടിലെ ഒരു എം എല്‍ എയുടെ അനുജന്‍ ഒമാനില്‍ നടത്തിയിരുന്ന 25 കടകള്‍ പൂട്ടി മുങ്ങിയതായി അറിയുന്നു. ഒരു എംപിയുടെ അനുജത്തിയുടെ മകനും…

Read More

ഒരു തെരുവുഗുണ്ടയില്‍ നിന്നാണ് ഇത്തരം പദപ്രയോഗങ്ങള്‍ ഉണ്ടാകുന്നത് ! മുഖ്യമന്ത്രിയ്ക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല ഇത്‌ ; പിണറായിയുടെ ‘ഡാഷ്’ പ്രയോഗത്തിനെതിരേ തുറന്നടിച്ച് കെ സുധാകരന്‍

കോണ്‍ഗ്രസുകാരെ ‘ഡാഷ്’ എന്ന് വിശേഷിപ്പിച്ച പിണറായി വിജയന് ചുട്ടമറുപടിയുമായി കണ്ണൂര്‍ എംപി കെ സുധാകരന്‍. പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും സുധാകരന്‍ വ്യക്തമാക്കി. ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഡാഷ്’ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നത്. എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ”പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ…..(ഡാഷ്) പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതി”, എന്നായിരുന്നു പിണറായി പറഞ്ഞത്. ആ…

Read More

ബംഗാളിലെ പഴയ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണു കഴിയുന്നത്; സിപിഎമ്മിനെ കണക്കറ്റു പരിഹസിച്ച് കെ.സുധാകരന്‍

കണ്ണൂര്‍: ബിജെപിയുടെ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാന്‍ കല്യാണമാലോചിച്ചതു പോലെയെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സുധാകരന്‍ സിപിഎമ്മിനെ പരിഹസിച്ചത്. ബംഗാളിലും ത്രിപുരയിലും തീര്‍ന്നു കേരളത്തില്‍ മാത്രമായ സിപിഎം ഇവിടെയിരുന്നു കൊണ്ടു വര്‍ഗീയ ഫാസിസത്തെ എന്തു ചെയ്യുമെന്നാണു പറയുന്നത്? കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയത്തോടാണല്ലോ സിപിഎമ്മിനു വിമര്‍ശനം. 35 കൊല്ലം ഭരിച്ചപ്പോള്‍ ബംഗാളില്‍ സിപിഎം എന്താണു ചെയ്തത്? പാവപ്പെട്ട കൃഷിക്കാരുടെ പട്ടയം പിടിച്ചെടുത്തു ഭൂമി ടാറ്റയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു. അവിടെയിപ്പോള്‍ സിപിഎമ്മിനു പാര്‍ട്ടി ഓഫിസുകള്‍ വാടകയ്ക്കു കൊടുക്കേണ്ട സ്ഥിതിയാണെന്നും സുധാകരന്‍ പറഞ്ഞു. ബംഗാളിലെ പഴയ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണു കഴിയുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ എന്തു സാമ്പത്തിക നയമാണു നടപ്പാക്കുന്നത്? എല്‍ഡിഎഫ് എംഎല്‍എമാരില്‍…

Read More