കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​നും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം! സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി; പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. വി​വാ​ഹം, പാ​ല്കാ​ച്ച​ൽ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഹാ​ളി​നു​ള്ളി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങു​ക​ളി​ൽ 75 പേ​ർ​ക്കും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ 150 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാം. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​യി​രി​ക്ക​ണം ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കേ​ണ്ട​ത്. ച​ട​ങ്ങു​ക​ളി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലാ​യ https://covid19jagratha.kerala.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് ര​ജി​സ്റ്റ​ർ…

Read More

തീപിടിച്ച വി​ല, പ​ല ക​ട​ക​ളി​ലും മു​ട്ട കി​ട്ടാ​ത്ത അ​വ​സ്ഥ​! കോ​ഴി​മു​ട്ട ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി കു​വൈ​റ്റ് സ​ർ​ക്കാ​ർ

കു​വൈ​റ്റ് സി​റ്റി : കോ​ഴി​മു​ട്ട​യ്ക്ക് തീപിടിച്ച വി​ല. വി​പ​ണി​ക​ളി​ൽ പ​ല ക​ട​ക​ളി​ലും മു​ട്ട കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ക്ഷി​പ​നി​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫാ​മു​ക​ളി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ളെ ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ഴി മു​ട്ട കി​ട്ട​താ​യ​ത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​വാ​ൻ പ​ക്ഷി പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ കോ​ഴി​ക​ളും മു​ട്ട​യും ഇ​റു​ക്കു​മ​തി ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചി​ലി, ഓ​സ്ട്രേ​ലി​യ, ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ടി​യ​ന്തി​ര​മാ​യി മു​ട്ട ഇ​റ​ക്കു​മ​തി ചെ​യ്യു​വാ​ൻ വാ​ണി​ജ്യ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത്. വേ​ൾ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ അ​നി​മ​ൽ ഹെ​ൽ​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് അ​തോ​റി​റ്റി​യു​ടെ അ​നി​മ​ൽ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച വ്യ​വ​സ്ഥ​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​രി​ക്കും ഇ​റ​ക്കു​മ​തി​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​ർ അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് ഫി​ഷ് റി​സോ​ഴ്സ​സ് അ​റി​യി​ച്ചു. കാ​ർ​ഷി​ക അ​തോ​റി​റ്റി​യു​ടെ ല​ബോ​റ​ട്ട​റി​യി​ലെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഓ​ർ​ഡ​റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ഏ​തെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി…

Read More

ഫൈസര്‍ വാക്‌സിന്‍ മൂന്നാം ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണമെന്ന് സിഇഒ; കാരണമായി പറയുന്നത് ഇങ്ങനെ…

ന്യൂയോര്‍ക്ക്: കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനു ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണമെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബര്‍ള ഏപ്രില്‍ 15 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാത്രമല്ല ബൂസ്റ്റര്‍ ഡോസിനുശേഷം എല്ലാവര്‍ഷവും കോവിഡ് വാക്‌സിന്‍ എടുക്കേണ്ടിവരുമെന്നും ആല്‍ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഫൈസര്‍ വാക്‌സിന്‍റെ പ്രതിരോധശക്തി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നു പറയാനാകാത്ത സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വേണമെന്ന അഭിപ്രായം ആല്‍ബര്‍ട്ട് പ്രകടിപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചശേഷം അടുത്ത ആറുമാസം ഹൈലവല്‍ സുരക്ഷിതമാണ് ഫൈസര്‍ വാക്‌സിന്‍ ഉറപ്പു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സ് ഗോര്‍സ്‌കി പ്രതിവര്‍ഷം കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പോളിയോ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് മാത്രംമതി. എന്നാല്‍ ഫ്‌ളൂവിന് എല്ലാവരും പ്രതിവര്‍ഷം വാക്‌സിനേഷന്‍ സ്വീകരിക്കുന്നു. കോവിഡ് വൈറസ് ഇന്‍ഫ്‌ളുവന്‍സ വൈറസിന് സമമാണെന്നും,…

Read More

കൈ​യി​ലു​ള്ള നേ​മം പോ​കും, മ​ഞ്ചേ​ശ്വ​രം പ്ര​തീ​ക്ഷ; തി​രി​ച്ച​ടി ഭ​യ​ന്ന് ബി​ജെ​പി; നേ​താ​ക്ക​ള്‍ പ​റ​യു​ന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കാ​ര്യ​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ൽ. പാ​ര്‍​ട്ടി ഏ​റെ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ജ​യ​സാ​ധ്യ​ത​യും പ​രി​ശോ​ധി​ച്ചാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം ഇ​ത്ത​ര​മൊ​രു നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന നേ​തൃ​ത്വം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി. നി​ല​വി​ൽ കൈ​യി​ലു​ള്ള ഏ​ക സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് അ​വ​സാ​ന​വ​ട്ട വി​ല​യി​രു​ത്ത​ലി​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ള​ത്. നേ​മ​ത്ത് ഒ.​രാ​ജ​ഗോ​പാ​ല്‍ വി​ജ​യി​ച്ചു​ക​യ​റി​യ സാ​ഹ​ച​ര്യം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​തി​വു​പോ​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​മാ​ത്ര​മാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം കാ​ണു​ന്ന​ത്. അ​ഞ്ച് സീ​റ്റെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക​ളു​ണ്ടാ​യ​താ​യും പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. നേ​താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ര്‍​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് താ​ഴെ​ക്കി​ട​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ല​ഭി​ച്ച​ത്. ബി​ജെ​പി…

Read More

ബ​സ് സ​ർ​വീ​സ് നി​ർ​ത്തു​ന്നു! നി​ന്നു​കൊ​ണ്ടു​ള്ള യാ​ത്ര​യ്ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​യെ​ന്ന് ബ​സു​ട​മ​ക​ൾ

തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നെ​ന്ന പേ​രി​ൽ ബ​സു​ക​ളി​ൽ നി​ന്നു​കൊ​ണ്ടു​ള്ള യാ​ത്ര​യ്ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ബ​സ് സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​യെ​ന്ന് ബ​സു​ട​മ​ക​ൾ. ബ​സ് സ​ർ​വീ​സു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മി​ക്ക ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രീ​ക്ഷ ന​ട​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ബ​സു​ക​ളി​ൽ ക​യ​റാ​വു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​രാ​ൻ സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് തൃ​ശൂ​ർ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സേ​തു​മാ​ധ​വ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സ​ത്തെ നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കോവിഡ് വ്യാപനം! ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ പോ​സി​റ്റീ​വാ​കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത; അ​ധി​കൃ​ത​ർ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി

മു​ളം​കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ന​ട​പ​ടി​ക​ളും മു​ൻ​ക​രു​ത​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യ അ​ധി​കൃ​ത​ർ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ക​യാ​ണെ​ങ്കി​ൽ അ​വ​രെ അ​ടി​യ​ന്തി​ര​മാ​യി കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ഈ ​രോ​ഗി​ക​ളു​ടെ സ​മീ​പ​ത്തെ ബെ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​റ്റു രോ​ഗി​ക​ളെ ഹൈ ​റി​സ്ക് ഗ്രൂ്പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​എം.​എ.​ആ​ൻ​ഡ്രൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത കേ​സു​ക​ൾ ഡി​സ്ചാ​ർ്ജ് ചെ​യ്ത് പ​റ​ഞ്ഞ​യ​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. അ​വ​രെ ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും വേ​ണം. വാ​ർ​ഡ് ഒ​ന്പ​ത് ക്വാ​റന്‍റൈ​ൻ വാ​ർ​ഡാ​ക്കി മാ​റ്റും. ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മെ​ങ്കി​ൽ കോ​വി​ഡ് തീ​യ​റ്റ​റി​ൽ വെ​ച്ച് അ​തു ന​ട​ത്തും. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യാ​ൽ ക്വാ​റ​ന്‍റൈ​ൻ വാ​ർ​ഡാ​ക്കി​യ ഒ​ന്പ​താം വാ​ർ​ഡ് കോ​വി​ഡ് വാ​ർ​ഡാ​ക്കി മാ​റ്റി എ​ട്ടാം വാ​ർ​ഡ് ക്വാ​റ​ന്ൈ‍​റ​ൻ…

Read More

പൂ​രം കാ​ണാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും കൊ​ണ്ട് വെ​റു​തെ വ​ന്നാ​ൽ പോ​രാ… സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​ർ​ട്ട​ലി​ൽ അ​പ്‌ലോ​ഡ് ചെ​യ്ത് പാ​സ് വാ​ങ്ങ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി പൂ​ര​ന​ഗ​രി​യി​ലെ​ത്തി​യാ​ൽ അ​ത് പ​രി​ശോ​ധി​ച്ച് പോ​ലീ​സ് പൂ​രം കാ​ണാ​ൻ ക​ട​ത്തി​വി​ടു​മെ​ന്ന് ക​രു​ത​ല്ലേ. കി​ട്ടു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ അ​പ് ലോ​ഡ് ചെ​യ്ത ശേ​ഷം കി​ട്ടു​ന്ന പാ​സു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പൂ​രം കാ​ണാ​ൻ തൃ​ശൂ​ർ റൗ​ണ്ടി​ലേ​ക്ക് ക​യ​റാ​ൻ പ​റ്റൂ. കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ തൃ​ശൂ​ർ പൂ​രം പ്ര​മാ​ണി​ച്ച് ഫെ​സ്റ്റി​വ​ൽ പാ​സ് എ​ന്ന പേ​രി​ൽ പു​തി​യ വി​ൻ​ഡോ തു​ട​ങ്ങും. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ഫെ​സ്റ്റി​വ​ൽ വി​ൻ​ഡോ​യി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണം. ഇ​ത് വെ​രി​ഫൈ ചെ​യ്ത ശേ​ഷം പോ​ലീ​സ് ഫെ​സ്റ്റി​വ​ൽ പാ​സ് അ​നു​വ​ദി​ക്കും. ഈ ​പാ​സ് ആ​യി​രി​ക്കും പൂ​രം കാ​ണാ​നെ​ത്തു​ന്ന​വ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ണി​ക്കേ​ണ്ടി വ​രി​ക. ലാ​ബു​ക​ൾ​ക്ക് പു​റ​മെ ഇ​നി ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​ക​ളി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും…

Read More

40 വ​ർ​ഷം മുമ്പ്‌ പ​ന്തു​രു​ട്ടി സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ​വ​ർ ഒ​രു​ക്കു​ന്നു… ഫു​ട്ബോ​ൾ ആ​ദ​രം

തൃ​ശൂ​ർ: നാ​ൽ​പ​തു വ​ർ​ഷം മു​ന്പ് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക​ള​രി​യി​ൽ പ​ങ്കെ​ടു​ത്ത് കേ​ര​ള ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ​വ​ർ ഒ​ത്തു​ചേ​രു​ന്നു. 1980- 83 വ​ർ​ഷ​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം നേ​ടി​യ 28 താ​ര​ങ്ങ​ളാ​ണ് കു​ടും​ബ​സ​മേ​തം സം​ഗ​മി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഹോ​ട്ട​ൽ എ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലാ​ണ് പ​ഴ​യ ക​ളി​ക്കാ​ർ ഒ​ത്തു​ചേ​രു​ന്ന​ത്. നാ​ൽ​പ​തു വ​ർ​ഷം മു​ന്പ് പ​ത്തി​നും 13 നും ​മ​ധ്യേ പ്രാ​യ​മു​ള്ള 30 താ​ര​ങ്ങ​ളെ​യാ​ണു തെ​ര​ഞ്ഞെ​ടു​ത്ത് മൂ​ന്നു വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. തൃ​ശൂ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ താ​ര​വു​മാ​യ ഐ.​എം. വി​ജ​യ​ൻ, അ​ന്ത​രി​ച്ച ജൂ​ണി​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ താ​രം സി.​എ. ലി​സ്റ്റ​ണ്‍, ജൂ​ണി​യ​ർ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ പ്ര​ഫ. വി.​എ. നാ​രാ​യ​ണ​മേ​നോ​ൻ, ഇ​ന്‍റ​ർ​യൂ​ണി​വേ​ഴ്സി​റ്റി താ​രം കെ. ​പ്രേം, ഡോ. ​റി​ജോ മാ​ത്യു തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്നു പ​രി​ശീ​ല​നം നേ​ടി​യ​ത്. അ​ന്നു ക്യാ​ന്പി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കു ഫു​ട്ബോ​ളും ബൂ​ട്സും…

Read More

രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി​യാ​ൽ കേ​സെ​ടു​ക്കും; രാ​ത്രി​കാ​ല ​വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും; ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്നു

ക​ണ്ണൂ​ർ: ഇ​ന്നു മു​ത​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്ക് പി​ടി വീ​ഴും. കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ൾ​ക്കൂ​ട്ട​മൊ​ഴി​വാ​ക്കാ​നും രാ​ത്രി​കാ​ല​ങ്ങ​ളി​ലെ അ​നാ​വ​ശ്യ ക​റ​ക്ക​മൊ​ഴി​വാ​ക്കാ​നും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. രാ​ത്രി സ​മ​യ​ത്ത് ന​ഗ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി ന​ട​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ഇ​ന്ന് മു​ത​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും. ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കാ​നി​ട​യു​ള്ള മാ​ർ​ക്ക​റ്റു​ക​ൾ, മാ​ളു​ക​ൾ, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കും. ഇ​തി​നാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ രാ​ത്രി കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ട​ക​ളും ട​ർ​ഫ് കോ​ർ​ട്ടു​ക​ളും രാ​ത്രി 9 മ​ണി വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വു. ഒ​ൻ​പ​തി​നു ശേ​ഷം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ​ക്കെ​തി​രെ പി​ഴ​യീ​ടാ​ക്കും. മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ​വ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തി പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. കൂ​ടാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും അ​നാ​വ​ശ്യ​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​യീ​ടാ​ക്കും. ജി​ല്ല​യി​ൽ കോ​വി​ഡ് കൂ​ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ…

Read More

മൂന്ന് കിലോമീറ്റര്‍..! മ​ല​പ്പു​റ​ത്ത് നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച് ഉ​ട​മ​യു​ടെ കൊ​ടും​ക്രൂ​ര​ത; ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

മ​ല​പ്പു​റം: എ​ട​ക്ക​ര​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച് ഉ​ട​മ​യു​ടെ കൊ​ടും​ക്രൂ​ര​ത. നാ​യ​യെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ശ​ല്യ​മാ​യ നാ​യ​യെ ഉ​പേ​ക്ഷി​ക്കാ​ൻ കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. ചെ​രി​പ്പ് ഉ​ൾ​പ്പെ​ടെ ക​ടി​ച്ചു​മു​റി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ നാ​യ ശ​ല്യ​മാ​യി മാ​റി​യെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​യ ശേ​ഷം തു​ട​ക്ക​ത്തി​ൽ വേ​ഗം കു​റ​ച്ചാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ച​ത്. സ്കൂ​ട്ട​റി​ന്‍റെ വേ​ഗ​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം നാ​യ പി​ന്നാ​ലെ ഓ​ടി. കാ​ഴ്ച ക​ണ്ട നാ​ട്ടു​കാ​ർ വി​ല​ക്കി​യ​പ്പോ​ൾ ഇ​യാ​ൾ സ്കൂ​ട്ട​റി​ന് വേ​ഗം കൂ​ട്ടി ഓ​ടി​ച്ചു​പോ​യി. ഈ ​സ​മ​യം വീ​ണു​പോ​യ നാ​യ​യെ കെ​ട്ടി​വ​ലി​ച്ചു. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More