പൂ​രം കാ​ണാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും കൊ​ണ്ട് വെ​റു​തെ വ​ന്നാ​ൽ പോ​രാ… സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​ർ​ട്ട​ലി​ൽ അ​പ്‌ലോ​ഡ് ചെ​യ്ത് പാ​സ് വാ​ങ്ങ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി പൂ​ര​ന​ഗ​രി​യി​ലെ​ത്തി​യാ​ൽ അ​ത് പ​രി​ശോ​ധി​ച്ച് പോ​ലീ​സ് പൂ​രം കാ​ണാ​ൻ ക​ട​ത്തി​വി​ടു​മെ​ന്ന് ക​രു​ത​ല്ലേ.

കി​ട്ടു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ അ​പ് ലോ​ഡ് ചെ​യ്ത ശേ​ഷം കി​ട്ടു​ന്ന പാ​സു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പൂ​രം കാ​ണാ​ൻ തൃ​ശൂ​ർ റൗ​ണ്ടി​ലേ​ക്ക് ക​യ​റാ​ൻ പ​റ്റൂ.

കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ തൃ​ശൂ​ർ പൂ​രം പ്ര​മാ​ണി​ച്ച് ഫെ​സ്റ്റി​വ​ൽ പാ​സ് എ​ന്ന പേ​രി​ൽ പു​തി​യ വി​ൻ​ഡോ തു​ട​ങ്ങും.

കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ഫെ​സ്റ്റി​വ​ൽ വി​ൻ​ഡോ​യി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണം.

ഇ​ത് വെ​രി​ഫൈ ചെ​യ്ത ശേ​ഷം പോ​ലീ​സ് ഫെ​സ്റ്റി​വ​ൽ പാ​സ് അ​നു​വ​ദി​ക്കും. ഈ ​പാ​സ് ആ​യി​രി​ക്കും പൂ​രം കാ​ണാ​നെ​ത്തു​ന്ന​വ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ണി​ക്കേ​ണ്ടി വ​രി​ക.

ലാ​ബു​ക​ൾ​ക്ക് പു​റ​മെ ഇ​നി ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​ക​ളി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്കി​ന് സാ​ധ്യ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment