അഭിരാമിക്ക് മനസ്സു നിറയുന്ന വിഷുക്കൈനീട്ടം നല്‍കി കൃഷ്ണകുമാര്‍ ! ഇനി ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങില്ല…

മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അഭിരാമിയ്ക്ക് വിഷുക്കൈനീട്ടമായി സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി നടന്‍ കൃഷ്ണകുമാര്‍. തിരുവല്ലം എസ്പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിരാമിയുടെ ദുരിതം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് മനസിലാക്കിയതെന്നും എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ശ്രീവരാഹം പറമ്പില്‍ ലെയ്നിലെ ഒറ്റമുറി വാടകവീട്ടില്‍ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലതയുടെ മകള്‍ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതല്‍ ലതയ്ക്കൊപ്പമാണ് അഭിരാമി. കോവിഡിനെത്തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ, ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത അഭിരാമിയുടെ പഠനം തടസ്സപ്പെടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ കുട്ടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഈ…

Read More

നേരം ഇരുട്ടി വെളുത്തപ്പോള്‍ മുമ്പില്‍ കണ്ടത് ‘പാല്‍പ്പുഴ’ ! ഞെട്ടിത്തരിച്ച് നാട്ടുകാര്‍; വീഡിയോ കാണാം…

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവിടെ പാലും തേനും ഒഴുക്കുമെന്ന് രാഷ്ട്രീയക്കാര്‍ വാഗ്ദാനം നല്‍കാറുണ്ട്. എന്നാല്‍ അതൊന്നും നടപ്പില്ലാത്ത കാര്യമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മുമ്പില്‍ ഒഴുകുന്ന പാല്‍പ്പുഴ കണ്ടതിന്റെ അമ്പരപ്പിലാണ് ഒരുകൂട്ടം ജനങ്ങള്‍. യുകെയിലാണ് സംഭവം. പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്സ് നദിയാണ് ഒരു പാല്‍പ്പുഴയായി മാറിയത്. പക്ഷെ നടന്നത് ഇന്ദ്രജാലമൊന്നുമല്ല, ഒരു അപകടമായിരുന്നു, പാല്‍ വണ്ടി മറിഞ്ഞുണ്ടായ അപകടം. നിറയെ പാലുമായി വന്ന ടാങ്കര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാല്‍ മൊത്തം നദിയിലേക്കൊഴുകി. നദിയിലെ വെള്ളം മുഴുവന്‍ പാല്‍ നിറമായി. മേയ് ലൂയിസ് എന്ന ഉപയോക്താവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ആറ് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്. പാലത്തിന് മുകളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ നദിയാകെ ‘പാലൊഴുകും പുഴ’യായി കാണാം. പാലിന് പകരം വണ്ടിയില്‍ തേനായിരുന്നെങ്കിലോ എന്ന്…

Read More

ര​ണ്ടാ​ഴ്ച​ക്കാ​ലം വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കൂ…! ബീ​ച്ച് സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കാന്‍ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി പോ​ലീ​സ്

വൈ​പ്പി​ന്‍: ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം ത​ല്‍​ക്കാ​ല​ത്തേ​ക്ക് ഒ​ഴി​വാ​ക്കി സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന ര​ണ്ടാ​ഴ്ച​ക്കാ​ലം വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കൂ എ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി പോ​ലീ​സ്. കോ​വി​ഡ്ന്‍റെ ര​ണ്ടാം വ​ര​വി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ വീ​ണ്ടും ക​ടു​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ബീ​ച്ചു​ക​ള്‍, പാ​ര്‍​ക്കു​ക​ള്‍, മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​നം പൊ​തു​ജ​നം സ്വ​യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​ക്ഷം. റി​സോ​ര്‍​ട്ടു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചും മാ​സ്‌​ക് ധ​രി​ച്ചും ബീ​ച്ചു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​തെ അ​വി​ടെ ത​ന്നെ സ​മ​യം ക​ഴി​ച്ചു​കൂ​ട്ടി തി​രി​കെ പോ​കു​ന്ന​താ​യി​രി​ക്കും ഉ​ത്ത​മ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ര​ണ്ടാ​ഴ്ച​ക്കാ​ലം ഇ​ത് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മു​ന​മ്പം ഡി​വൈ​എ​സ്പി ആ​ര്‍. ബൈ​ജു​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നാ​ണ് സൗ​ഹൃ​ദ​പ​ര​മാ​യ ഈ ​നി​ര്‍​ദേ​ശ​മെ​ന്നും ഡി​വൈ​എ​സ്പി വ്യ​ക്ത​മാ​ക്കി.

Read More

വി​ദേ​ശ യാ​ത്ര​യി​ല്‍ യു​വ​തി​യെ ഒ​പ്പം​കൂ​ട്ടി​യ​ത് വി.​മു​ര​ളീ​ധ​ര​ന്‍റെ “മാ​ന്യ​ത​യ്ക്ക്’ തെ​ളി​വ്; കേ​ന്ദ്ര​മ​ന്ത്രി കേ​ര​ളീ​യ​ര്‍​ക്കാ​കെ അ​പ​മാ​ന​മാ​ണെന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

    തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ നി​ര​ന്ത​രം ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍. കേ​ര​ള​ത്തി​നു​വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത കേ​ന്ദ്ര​മ​ന്ത്രി​യാ​ണ് വി.​മു​ര​ളീ​ധ​ര​നെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്രം സ​ഹാ​യം നി​ഷേ​ധി​ച്ച​പ്പോ​ള്‍ ഇ​ട​പെ​ടാ​ത്ത​യാ​ള്‍ ഗീ​ര്‍​വാ​ണ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​ണ്. മു​ര​ളീ​ധ​ര​നെ പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​വും അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. താ​ന്‍ വ​ഹി​ക്കു​ന്ന പ​ദ​വി​യു​ടെ മാ​ന്യ​ത എ​ന്തെ​ന്ന​റി​യാ​ത്ത കേ​ന്ദ്ര​മ​ന്ത്രി കേ​ര​ളീ​യ​ര്‍​ക്കാ​കെ അ​പ​മാ​ന​മാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ്യ​ക്തി​പ​ര​മാ​യി തേ​ജോ​വ​ധം ചെ​യ്യാ​നും അ​പ​ഹ​സി​ക്കാ​നു​മു​ള്ള നീ​ക്കം ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കി​ല്ല. സ്വ​ന്തം താ​ല്‍​പ്പ​ര്യം സം​ര​ക്ഷി​ക്കാ​നും, അ​പ​ഥ​സ​ഞ്ചാ​ര​ത്തി​നും മ​ന്ത്രി​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ആ​ളാ​ണ് വി.​മു​ര​ളീ​ധ​ര​നെ​ന്ന് ഇ​തി​ന​കം തെ​ളി​ഞ്ഞു​ക​ഴി​ഞ്ഞു. വി​ദേ​ശ യാ​ത്ര​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു യു​വ​തി​യെ ഒ​പ്പം​കൂ​ട്ടി​യ​തും സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന പ​ല വി​വ​ര​ങ്ങ​ളും വി.​മു​ര​ളീ​ധ​ര​ന്‍റെ ‘മാ​ന്യ​ത​യ്ക്ക്’ തെ​ളി​വാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​ക്ഷേ​പി​ച്ചു. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​നം രാ​ജ്യ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം…

Read More

റെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി 50 ശതമാനത്തോളം കുറച്ച് കേന്ദ്രസര്‍ക്കാര്‍ ! പുതിയ വില ഇങ്ങനെ…

രാജ്യത്ത് കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെ രോഗബാധിതരുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി അമ്പത് ശതമാനത്തോളം വെട്ടികുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതേത്തുടര്‍ന്ന് റെംഡെസിവിറിന്റെ ഒരു ഒരു ഡോസ് മരുന്ന് 2450 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് വിവരം. കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. വെള്ളിയാഴ്ച രാത്രിയാണ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സ് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കാഡില ഹെല്‍ത്കെയര്‍, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ലാബ്സ്, ജൂബിലിയന്റ് ഫാര്‍മ, മൈലന്‍ ലബോറട്ടറീസ്, സിന്‍ജീന്‍ ഇന്റര്‍നാഷനല്‍ എന്നീ മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More

അ​തി​ർ​ത്തി നി​ർ​മാ​ണ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം! അ​നു​ന​യി​പ്പി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ‘പഞ്ഞിക്കിട്ടു’; സംഭവം കിഴക്കമ്പലത്ത്‌

കി​ഴ​ക്ക​മ്പ​ലം: അ​തി​ർ​ത്തി നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. പു​ക്കാ​ട്ടു​പ​ടി പൊ​ക്കോ​ട​ത്ത് കെ.​പി. ബി​നു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പു​ക്കാ​ട്ടു​പ​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ബി​നു​വി​ന്‍റെ വ​ല്യ​ച്ച​ന്‍റെ മ​ക​നാ​യ സ്ഥ​ല​മു​ട​മ ഗി​രീ​ഷ് ത​ന്‍റെ വീ​ടി​ന്‍റെ അ​തി​ർ​ത്തി കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഗി​രീ​ഷി​ന്‍റെ ജേ​ഷ്ഠ​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​യാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ആ​ദി​ത്താ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഗി​രീ​ഷി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ആ​ദി​ത്ത് നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തു ത​ട​യാ​നെ​ത്തി​യ ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ബി​നു പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ബി​നു​വി​നെ നാ​ട്ടു​കാ​രാ​ണ് പ​ഴ​ങ്ങ​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തെ സം​ബ​ന്ധി​ച്ച് ത​ടി​യി​ട്ട പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ബി​നു പ​റ​ഞ്ഞു.

Read More

നടുറോഡിൽ നടുവൊടിക്കാൻ? ഇരുചക്രവാഹനക്കാരെ ഭീതിയിലാഴ്ത്തി തൃപ്പൂണിത്തുറ പേ​ട്ട  റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് ചേ​മ്പ​ർ അ​പ​ക​ര​മാ​യ വി​ധ​ത്തി​ൽ താ​ഴു​ന്നു

തൃ​പ്പൂ​ണി​ത്തു​റ: മെ​ട്രോ നി​ർ​മാ​ണം ന​ട​ക്കു​ന്ന പേ​ട്ട പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് ചേ​മ്പ​ർ അ​പ​ക​ര​മാ​യ വി​ധ​ത്തി​ൽ താ​ഴു​ന്നു. പേ​ട്ട പ​ന​ങ്കു​റ്റി പു​തി​യ പാ​ല​ത്തി​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തേ​യ്ക്കു​ള്ള ഇ​റ​ക്ക​ത്തി​ലാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ ചേ​മ്പ​റി​ന്‍റെ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ താ​ഴ്ന്നി​രി​ക്കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ക​യ​റു​മ്പോ​ൾ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ള​കു​ക​യാ​ണ്. മു​ൻ​പ് ഇ​രു​മ്പ് ഷീ​റ്റു​ക​ൾ​ക്ക് പ​ക​രം കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ളാ​യി​രു​ന്നു ചേ​മ്പ​റി​ന്‍റെ മു​ക​ളി​ലി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ ഈ ​ബ്ലോ​ക്കു​ക​ൾ പൊ​ട്ടി​ത്ത​ക​രു​ക​യും പി​ന്നീ​ട് ക​നം കൂ​ടി​യ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ചേ​മ്പ​റി​ന്‍റെ ഒ​രു വ​ശ​ത്തെ ഭി​ത്തി​യാ​ണ് താ​ഴേ​യ്ക്കി​രു​ന്ന​ത്. അ​തി​നൊ​പ്പം മു​ക​ളി​ലെ ഷീ​റ്റു​ക​ളും ഇ​ള​കി താ​ഴ്ന്നി​ട്ടു​ണ്ട്. അ​ടി​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന ചേ​മ്പ​റി​ന്‍റെ ഭി​ത്തി താ​ഴ്ന്നു​പോ​യ​ത് നി​ർ​മാ​ണ​ത്തി​ലെ പോ​രാ​യ്മ​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.ഗ്യാ​സ് പൈ​പ്പ് ലൈ​നി​ന്‍റെ സു​ര​ക്ഷാ ചേ​മ്പ​റാ​ണ് ഇ​പ്ര​കാ​രം താ​ഴ്ന്നി​രി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യം ഈ ​ഭാ​ഗ​ത്ത് റോ​ഡ് ബ്ലോ​ക്ക് വ​രു​ന്ന​തു…

Read More

26 ദി​വ​സ​ത്തി​ന് ശേ​ഷം നി​ര്‍​ണാ​യ​ക വി​വ​രം! കേ​സ് ഇ​നി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യം

കൊ​ച്ചി: പ​തി​മൂ​ന്നു​വ​യ​സു​കാ​രി വൈ​ഗ​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍​പ്പോ​യ പി​താ​വ് സ​നു മോ​ഹ​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ക്കു​ന്ന​ത് 26 ദി​വ​സ​ത്തി​ന് ശേ​ഷം. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ കാ​റി​ല്‍ സം​സ്ഥാ​നം വി​ട്ട സ​നു മോ​ഹ​ന്‍ വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി ക​ട​ന്നു​പോ​യ​താ​യി മാ​ത്ര​മാ​യി​രു​ന്നു പോ​ലീ​സി​ന് ഇ​തു​വ​രെ ല​ഭി​ച്ച നി​ര്‍​ണാ​യ​ക വി​വ​രം. എ​ന്നാ​ല്‍ പി​ന്നീ​ട് സ​നു​വി​ലേ​ക്ക് എ​ത്താ​ന്‍ ത​ക്ക യാ​തൊ​രു​വി​ധ രേ​ഖ​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. സം​ഭ​വം ന​ട​ന്ന് ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടി​ട്ടും കേ​സി​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ് ലോ​ക്ക​ല്‍ പോ​ലീ​സി​ല്‍​നി​ന്നും ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ന്ന ന​ട​പ​ടി​യും പു​രോ​ഗ​മി​ക്ക​വേ​യാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തു പോ​ലീ​സി​ന് ആ​ശ്വാ​സ​മാ​യി. അ​തേ​സ​മ​യം വൈ​ഗ​യു​ടെ മ​ര​ണ​വും സ​നു മോ​ഹ​ന്‍റെ തി​രോ​ധാ​ന​വും സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്ക് സ​മ​ര്‍​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. ലോ​ക്ക​ല്‍ പോ​ലീ​സി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​നു​വി​നെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ള്‍…

Read More

ചർച്ചയിൽ സജീവമായി പേരുണ്ടാകും ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ ഗോവിന്ദാ… ഇ​ട​തു​മു​ന്ന​ണി ചെ​റി​യാ​ൻ ഫി​ലി​പ്പി​ന് രാ​ജ്യ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത് രണ്ടാം തവണ;  ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ….

  കോ​ഴി​ക്കോ​ട്: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ഇ​ട​തു സ​ഹ​യാ​ത്രി​ക​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ് ഗ്ര​ന്ഥ​ര​ച​ന​യി​ലേ​ക്ക് ക​ട​ക്കു​ന്നു. ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി ചെ​റി​യാ​ൻ ഫി​ലി​പ്പ് വ​രു​മെ​ന്ന സൂ​ച​ന ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി സ​ജീ​വ​മാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ൽ ചെ​റി​യാ​ൻ ഫി​ലി​പ്പി​നു സീ​റ്റ് ന​ൽ​കാ​തി​രു​ന്ന​ത് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തു കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു ഇ​ട​തു​ക്യാ​മ്പി​ൽ നി​ന്ന​ട​ക്ക​മു​ള്ള വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ജോ​ൺ ബ്രി​ട്ടാ​സ്, ടി.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ടി​ക്ക​റ്റി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഗ്ര​ന്ഥ​ര​ച​ന​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ടു​ക​യും ചെ​യ്തു. 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ചെ​റി​യാ​ൻ ഫി​ലി​പ് ര​ചി​ച്ച “കാ​ൽ നൂ​റ്റാ​ണ്ട്’ എ​ന്ന രാ​ഷ്ട്രീ​യ ച​രി​ത്ര ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് പു​തു​താ​യി ര​ചി​ക്കു​ന്ന​ത്. “ഇ​ട​തും വ​ല​തും’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ പു​സ്ത​ക​വും കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ചി​ത്രം പ​ക​ർ​ത്തു​ന്ന​താ​യി​രി​ക്കും. ചാ​ര​ക്കേ​സ് വി​വാ​ദം കൊ​ടു​മ്പി​രി​ക്കൊ​ണ്ട കാ​ല​ത്ത് ക​രു​ണാ​ക​ര പ​ക്ഷ​ത്തോ​ടൊ​പ്പം കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന…

Read More

കഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറക്കാന്‍ നീക്കം;എന്‍ഡിഎയും യുഡിഎഫും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു; എതിര്‍പ്പില്ലാതെ ഇടതുപക്ഷ സ്ഥാനാര്‍ഥി…

കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ റിട്ടേണിങ് ഓഫീസര്‍ ഉപേക്ഷിച്ചു. ഉദ്യോഗസ്ഥ-ഭരണപക്ഷ നീക്കമാണ് സ്ട്രോംഗ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. മാത്രമല്ല സ്‌ട്രോഗ് റൂം തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളെ അറിയിച്ചതും. ഇതോടെ ശക്തമായ എതിര്‍പ്പുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയും ചെയ്തു. എതിര്‍പ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ് ലാല്‍ വ്യക്തമാക്കി. സാധാരണ സ്ട്രോംഗ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ…

Read More