എടപ്പാൾ: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിൽ സുബീറ ഹർഹത്ത് എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ തെളിവെടുപ്പ് തുടരുന്നു. പ്രതിയെ വ്യാഴാഴ്ചയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. യുവതിയുടെ ഹാൻഡ് ബാഗും പ്രതി ഉപേക്ഷിച്ച വസ്ത്രവും പരിസരത്തുനിന്നു കണ്ടെത്തി. മലപ്പുറം മൊബൈൽ ഫോറൻസിക് യൂണിറ്റ് സയന്റിഫിക് ഓഫീസർ സൈനബ ഇളയത്തിന്റെ നേതൃത്വത്തിലാണ് ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏതാണ്ട് 300 മീറ്റര്‍ മാറിയാണ് പെൺകുട്ടിയുടെ ഹാൻഡ്ബാഗ് കണ്ടെത്തിയത്. മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ബാഗ്. ചോറ്റൂർ കിഴുക പറമ്പാട്ട് വീട്ടിൽ കബീറിന്റെ മകൾ സുബീറ ഫർഹത്തി (21)നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് തെളിവെടുപ്പ്. യുവതിയുടെ മൊബൈൽ ഫോണ്‍, ആഭരണങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. സുബീറയുടെ മൊബൈൽ ഫോൺ സമീപത്തെ കുഴൽക്കിണറിലിട്ടെന്നാണ് പ്രതി മുഹമ്മദ് അൻവർ പോലീസിന് നൽകിയ മൊഴി. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ…
Read MoreDay: April 23, 2021
രണ്ടാംഡോസ് 12 ആഴ്ച വരെ വൈകിയാലും കുഴപ്പമില്ല! കേന്ദ്രം തരുന്നതും നോക്കിയിരിക്കില്ല; വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ തരുന്നതും നോക്കിയിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. എന്നാൽ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാക്സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കും. 18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ കൊടുക്കും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സിൻ നൽകുന്നതിൽ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവർക്ക് മുൻഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി,…
Read Moreചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു; പരിഹസിച്ച് ബിജെപി നേതാവ്; കിടിലന്‍ മറുപടിയുമായി പ്രമുഖര്‍
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചതിനെ പരിഹസിച്ച് ബിജെപി മുന്‍ എംഎല്‍എ മിഥിലേഷ് കുമാര്‍ തിവാരി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. മിഥിലേഷ് കുമാറിന്റെ ട്വീറ്റിനെതിരെ ജമ്മുകാഷ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബോളിവുഡ് താരം സ്വര ഭാസ്കര്‍ തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ മകന്റെ മരണത്തില്‍ സന്തോഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കേ കഴിയൂ. പാമ്പിന് പോലും താഴെ പോകാന്‍ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തില്‍ സഞ്ചരിക്കാന്‍ ബിജെപിയിലുള്ള ഒരാള്‍ക്കേ സാധിക്കൂ- ഒമർ ട്വീറ്റ് ചെയ്തു. സീതാറാം യെച്ചൂരിയുടെ മൂത്ത മകനും മാധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരി വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകുമോ? ഇന്നറിയാം…
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി നിലപാട് തേടിയിട്ടുണ്ട്. ഹര്‍ജികള്‍ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.
Read More