സുബീറയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും എവിടെ ? ഹാ​ൻ​ഡ് ബാഗ്‌ ക​ണ്ടെ​ത്തി; മൊബൈല്‍ ഫോണ്‍ സമീപത്തെ കുഴല്‍ക്കിണറിലിട്ടെന്ന് മുഹമ്മദ് അന്‍വര്‍

എ​ട​പ്പാ​ൾ: ആ​ത​വ​നാ​ട് ക​ഞ്ഞി​പ്പു​ര ചോ​റ്റൂ​രി​ൽ സു​ബീ​റ ഹ​ർ​ഹ​ത്ത് എ​ന്ന യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യു​ടെ തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു.

പ്ര​തി​യെ വ്യാ​ഴാ​ഴ്ച​യും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. യു​വ​തി​യു​ടെ ഹാ​ൻ​ഡ് ബാ​ഗും പ്ര​തി ഉ​പേ​ക്ഷി​ച്ച വ​സ്ത്ര​വും പ​രി​സ​ര​ത്തു​നി​ന്നു ക​ണ്ടെ​ത്തി.

മ​ല​പ്പു​റം മൊ​ബൈ​ൽ ഫോ​റ​ൻ​സി​ക് യൂ​ണി​റ്റ് സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ സൈ​ന​ബ ഇ​ള​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നി​ന്നും ഏ​താ​ണ്ട് 300 മീ​റ്റ​ര്‍ മാ​റി​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ഹാ​ൻ​ഡ്ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു ബാ​ഗ്.

ചോ​റ്റൂ​ർ കി​ഴു​ക പ​റ​മ്പാ​ട്ട് വീ​ട്ടി​ൽ ക​ബീ​റി​ന്‍റെ മ​ക​ൾ സു​ബീ​റ ഫ​ർ​ഹ​ത്തി (21)നെ ​കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ലാ​ണ് തെ​ളി​വെ​ടു​പ്പ്.

യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

സു​ബീ​റ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ സ​മീ​പ​ത്തെ കു​ഴ​ൽ​ക്കി​ണ​റി​ലി​ട്ടെ​ന്നാ​ണ് പ്ര​തി മു​ഹ​മ്മ​ദ് അ​ൻ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​ട്ടു​ള്ള​ത്. അ​തി​നി​ട​യി​ല്‍ ത​ന്നെ കേ​സി​ല്‍ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം.

ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യാ​നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് ഇ​തു പൂ​ർ​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

Related posts

Leave a Comment