കൊല്ലം: സമൂഹ മാധ്യമങ്ങളിലൂടെ പോലീസുകാര്‍ക്കെതിരെ പോസ്റ്റിട്ട യുവാവ് പിടിയില്‍. അഞ്ചാലുംമൂട് സ്വദേശി ആദിത്യ ലാല്‍ (20) ആണ് പിടിയിലായത്. റോക്ക് റോക്കി എന്ന ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിന്റെ പേരിലാണ് നടപടി. അഞ്ചാലുംമൂട് സ്റ്റേഷനില്‍ പുതുതായി ചാര്‍ജെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ആശംസ അറിയിച്ചായിരുന്നു സന്ദേശം. എന്നാല്‍ ആശംസയുടെ അവസാനം ഭീഷണി സ്വരത്തിലായിരുന്നു. മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത് ഈ നടപടികള്‍ പാലിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷം ആയി തുടര്‍ന്ന് പോവാം. മറിച്ചു ഇത് തെറ്റിച്ചു പോയാല്‍ തൊപ്പി വെക്കാന്‍ തല കാണില്ല എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ രാവിലെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തുകയായിരുന്നു.
Read MoreDay: April 28, 2021
ബാധ പാലയിലേക്ക് പോയില്ല..! മന്ത്രവാദം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെ പണം തിരികെ ചോദിച്ച ദമ്പതികളെ കുത്തി പരിക്കേൽപ്പിച്ച് മന്ത്രവാദി; ബാധ ഒഴിപ്പിക്കാൻ വാങ്ങിയത് ഒരു ലക്ഷം രൂപ
ടചാത്തന്നൂർ: ബാധ ഒഴിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞു വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ചോദിച്ചതിന് ദമ്പതികളെയും മാതാവിനെയും കുത്തി പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ദുർമന്ത്രവാദിയെ ഒളിത്താവളത്തിൽ നിന്നും ഇരവിപുരം പോലീസ് പിടികൂടി. താന്നി സ്വർഗപുരം ക്ഷേത്രത്തിന് തെക്കുവശം ആലുവിള വീട്ടിൽ ബലഭദ്രൻ (63) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 29 ന് താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു സംഭവം. യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞാണ് ആക്രമണത്തിനിരയായവർ സംഭവത്തിന് ഒരു മാസം മുമ്പ് മന്ത്രവാദിയെസമീപിച്ചത്. മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി മന്ത്രവാദി ഇവരിൽ നിന്നും ഒരു ലക്ഷം കൈപ്പറ്റുകയും ബാധ മാറുന്നതിനായി വീട്ടിൽ കുഴിച്ചിടുന്നതിനായി തകിടും കുടും നൽകുകയും ചെയ്തു. മന്ത്രവാദം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് മന്ത്രവാദി ക്ക് പണം നൽകിയ പാരിപ്പള്ളികുളമട സ്വദേശികളായ ദമ്പതികൾ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടത്…
Read Moreജോലി തേടാൻ താത്പര്യവുമില്ല! തൊഴിലില്ലാത്ത ഗ്രാമീണ യുവതികൾ കൂടുന്നെന്നു പഠനം; നിരീക്ഷണത്തില്‍ കണ്ടെത്തിയത് ഇങ്ങനെ…
സിജോ പൈനാടത്ത് കൊച്ചി: ഗ്രാമീണമേഖലയിലെ യുവതികളിൽ തെഴിൽരഹിതരായവർ കൂടുന്നെന്നും തൊഴിലന്വേഷണത്തിനുള്ള താത്പര്യം ഇവരിൽ കുറഞ്ഞുവരികയാണെന്നും പഠനം. 18-40 പ്രായവിഭാഗത്തിലുള്ളവര്ക്കിടയില് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്വയണ്മെന്റല് സ്റ്റഡീസ് (സിഎസ്ഇഎസ്) നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണം. 13 ശതമാനമാണു പുരുഷന്മാര്ക്കിടയില് തൊഴിലില്ലായ്മ നിരക്ക്. സ്ത്രീകളില്‍ ഇതു 43 ശതമാനം. യുവാക്കളില്‍ 70 ശതമാനം പേരും വരുമാനമുള്ള ഏതെങ്കിലും ജോലികള്‍ ഉള്ളവരാണ്. ജോലിയുള്ള യുവതികള്‍ 33 ശതമാനമാണ്. പുരുഷന്മാര്ക്കിടയിലെ തൊഴില്‍പങ്കാളിത്ത നിരക്ക് 36-40 പ്രായപരിധിയില്പെടുന്നവരില് 100 ശതമാനവും 31-35 പ്രായപരിധിയില്പെടുന്നവരില് 91 ശതമാനവുമാണ്. അതായത്, 30 വയസിനു മുകളിലുള്ള യുവാക്കളില്‍ ഭൂരിഭാഗം പേരും ജോലിയുള്ളവരാണ്. 26 മുതല്‍ 30 വയസു വരെയുള്ള പുരുഷന്മാരില് 87 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കില്‍, ഇതേ പ്രായത്തിലുള്ള സ്ത്രീകളില്‍ 41 ശതമാനം മാത്രമാണു ജോലി ചെയ്യുന്നത്. 30 വയസിനു മുകളിലുള്ള സ്ത്രീകളില്‍ 45…
Read Moreമൂകസാക്ഷിയാകില്ല! ദിവസങ്ങൾക്കു ശേഷവും ദേശീയ കോവിഡ് പ്രതിരോധ നയമില്ലാതെ കേന്ദ്രസർക്കാർ; കോവിഡ് ദേശീയ ദുരന്തമെന്നു സുപ്രീംകോടതി
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: കോവിഡ് മഹാമാരി ദേശീയ ദുരന്തമാകുന്പോൾ മൂകസാക്ഷിയായി ഇരിക്കാനാകില്ലെന്ന് സുപ്രീംകോടതി. എന്നാൽ, കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതികളിലെ നടപടികൾ തടയില്ലെന്നു പരമോന്നത കോടതി വ്യക്തമാക്കി. കോവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ എപ്പോഴാണു ഡ്രഗ്സ് കണ്ട്രോൾ നിയമം അനുസരിച്ചുള്ള അധികാരം ഉപയോഗിക്കുകയെന്നും കോടതി ചോദിച്ചു. കോവിഡ് വാക്സിനു വ്യത്യസ്ത വിലകൾ തീരുമാനിച്ചതിലെ യുക്തി എന്തെന്നുകൂടി സത്യവാങ്മൂലത്തിൽ അറിയിക്കണമെന്നു കേന്ദ്രസർക്കാരിനോടു ജസ്റ്റീസ് വൈ.ബി. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്കു വാക്സിനും ഓക്സിജനും വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമവും രീതികളും വിശദീകരിക്കണമെന്നും കേന്ദ്രത്തോടു കോടതി നിർദേശിച്ചു. ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരും അടങ്ങിയതാണ് ബെഞ്ച്. സ്വതന്ത്ര ഇന്ത്യയിലെ 73 വർഷവും കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള വാക്സിൻ വില ഒന്നായിരുന്നുവെന്നു പശ്ചിമബംഗാൾ സർക്കാരിനുവേണ്ടി…
Read Moreനാല്നാൾ കഴിഞ്ഞാൽ ..! പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭ ഇന്നു ചേരും; ഞായറാഴ്ചയറിയാം ജനത്തിന്റെ വിധിയെഴുത്ത്…
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം ഇന്നു ചേരും. കോവിഡ് പ്രതിരോധ വാക്സിൻ വാങ്ങുന്നതിനുള്ള നടപടികളാണ് അവസാന മന്ത്രിസഭയിൽ അജൻഡയിൽ ഉൾപ്പെടുത്തി പ്രധാന മായി ചർച്ച ചെയ്യുന്നത്. ബുധനാഴ്ച രാവിലെ 11നാണു മന്ത്രിസഭ ചേരുക. കോവിഡ് രണ്ടാം തരംഗം രൂക്ഷമായശേഷം ആദ്യമായാണു സംസ്ഥാന മന്ത്രിസഭ ചേർന്ന് ഇതു ചർച്ച ചെയ്യുന്നത്. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം അനുസരിച്ച് 18 മുതൽ 45 വയസു വരെയുള്ളവർക്കായി വാക്സിൻ സ്വന്തം നിലയിൽ വാങ്ങുന്ന കാര്യത്തിൽ മന്ത്രിസഭ തീരുമാനം എടുക്കണം. ട്രഷറിയിൽ 3000 കോടി ബാക്കിയുണ്ടെന്നു ധനമന്ത്രി പറഞ്ഞെങ്കിലും പുതുക്കിയ നിരക്കിൽ ശമ്പളം നൽകാൻ ഇത്രയും തുക വേണ്ടി വരും. എങ്കിലും ഏതു വിധത്തിലും വാക്സിനുള്ള തുക കണ്ടെത്തണമെന്ന തീരുമാനത്തിലാണു സർക്കാർ. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചും നടക്കുന്നുണ്ട്. പണം കണ്ടെത്താനുള്ള മാ൪ഗം ഇന്നത്തെ മന്ത്രിസഭയിൽ ധാരണയാകും. ഞായറാഴ്ച നിയമസഭാ…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായാൽ, രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150തോളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തത്. എങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷമായിരക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുക. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളും അടച്ചിടേണ്ടിവരും.
Read Moreകാരുണ്യ പദ്ധതിയിൽ അഴിമതിയില്ല: ഉമ്മന്‍ ചാണ്ടിക്കും കെ.എം. മാണിക്കും കോടതിയുടെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ ധനമന്ത്രി കെ.എം. മാണിക്കും കോടതിയുടെ ക്ലീന്‍ ചിറ്റ്. വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി അംഗീകരിച്ചു.പദ്ധതിയിൽ അഴിമതിയില്ലെന്നാണ് വിജിലൻസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കില്ലെന്നും എന്നാല്‍ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാര്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.
Read Moreഅക്കൗണ്ടിൽ ഉണ്ടായിരുന്നത് ആകെ 2,00850 രൂപ! വാക്സിൻ നിധിയിലേക്ക് രണ്ടുലക്ഷം നൽകിയ ബീഡിത്തൊഴിലാളി ഇവിടെയുണ്ട്; ജനാർദനന് ചിലത് പറയാനുണ്ട്
കണ്ണൂർ: അക്കൗണ്ടിൽ ഉണ്ടായിരുന്നത് ആകെ 2,00850 രൂപ. ഇതിൽ രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ വാക്സിൻ ദുരിതാശ്വാസനിധിയിലേക്കു നൽകി. കണ്ണൂർ കുറുവ സ്വദേശി ജനാർദനനാണ് തന്റെ ജീവിതകാലത്ത് ബീഡി തെറുത്തു സമ്പാദിച്ച പണം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകിയത്. കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ഉദ്യോഗസ്ഥനായ സി.പി. സൗന്ദർരാജിന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലക്ഷങ്ങൾ സംഭാവന നൽകിയ ബീഡിത്തൊഴിലാളിയെക്കുറിച്ച് പുറംലോകമറിഞ്ഞത്. തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താനായി മാധ്യമങ്ങളുടെ ശ്രമം. ഇന്നലെ രാവിലെയോടെയാണ് ആളെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ജനാർദനൻ കണ്ണൂരിലെ കേരള ബാങ്ക് ശാഖയിലെത്തി പാസ് ബുക്ക് നൽകി അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് തിരക്കുകയും അതിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരനായ ഇദ്ദേഹം രണ്ടു ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നു പറഞ്ഞപ്പോൾ ബാങ്ക് ജീവനക്കാർ ആദ്യമൊന്നു ഞെട്ടി. ഇതു മുഴുവൻ സംഭാവന…
Read Moreപ്രായപൂര്‍ത്തിയാകാത്ത മകന് സ്പോര്‍ട്സ് ബൈക്ക് ഓടിച്ചു; അമ്മയ്ക്ക് ഒരു ദിവസം തടവും 25000 രൂപ പിഴയും സംഭവം കാസര്‍ഗോഡ്
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത മകന് സ്പോര്‍ട്സ് ബൈക്ക് ഓടിച്ച സംഭവത്തില്‍ ഉത്തരവാദിയായ അമ്മയെ ഒരുദിവസം തടവിനും 25000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കുണ്ടംകുഴി വേളാഴി സ്വദേശിനിയായ യുവതിയെയാണ് കാസര്‍ഗോഡ് ജുഡീഷല്‍ ഒന്നാം ക്ലാസ് കോടതി ശിക്ഷിച്ചത്. കുട്ടിക്ക് 1000 രൂപ പിഴയും വിധിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 17നാണ് സ്പോര്‍ട്സ് ബൈക്ക് ഓടിച്ചുവന്ന വിദ്യാര്‍ഥിയെ അന്നത്തെ ബേഡകം സിഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പരിശോധനയില്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അമ്മയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കണ്ടെത്തി. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് അമ്മയ്ക്കെതിരേയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി പിരിയുന്നതുവരെയുള്ള സമയമാണ് യുവതിക്ക് തടവുശിക്ഷ നല്‍കിയത്.
Read Moreതനിച്ചു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ച പോലീസ് നടപടി വിവാദത്തിൽ! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അതിരന്പുഴ: ദേവാലയത്തിൽ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നടപടി വിവാദത്തിൽ. അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിബിൻ പുത്തൻപറന്പിലിനെയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനാവശ്യമായി സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. മദ്ബഹയുടെ വിരിപോലും തുറക്കാതെ സ്വകാര്യമായി ഫാ. ലിബിൻ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു. ഒപ്പം ദേവാലയ ശുശ്രൂഷികൾ മാത്രമാണ് ഉണ്ടായിരുന്നത്. പള്ളിയുടെ വാതിൽക്കൽ എത്തി ദേവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ സ്റ്റേഷൻ ഹൗസ് ഓഫീസർ കുർബാനയ്ക്കുശേഷം വൈദികൻ സ്റ്റേഷനിലെത്തി തന്നെ കാണണമെന്ന് നിർദേശിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഫാ. ലിബിനോട് നിരോധനാജ്ഞ നിലനിൽക്കെ വിശുദ്ധ കുർബാന അർപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഓഫീസർ പറഞ്ഞു. നിയമലംഘനം നടത്താതെ സ്വകാര്യമായാണു വിശുദ്ധ കുർബാന അർപ്പിച്ചതെന്നും താനും ദേവാലയ ശുശ്രൂഷികളും മാത്രമാണുണ്ടായിരുന്ന തെന്നും വൈദികൻ വ്യക്തമാക്കി.…
Read More