ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശതമാനമായാൽ, രാ​ജ്യ​ത്തെ 150 ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള 150തോ​ളം ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു.

അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍​ക്ക​ട​ക്കം ഇ​ള​വ് ന​ല്‍​കി​യാ​കും ലോ​ക്ക്ഡൗ​ണ്‍. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ള്‍​ക്ക് ശി​പാ​ര്‍​ശ ചെ​യ്ത​ത്.

എ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മാ​യി​ര​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ക.

15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി​യു​ള്ള ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളും അ​ട​ച്ചി​ടേ​ണ്ടി​വ​രും.

Related posts

Leave a Comment