പെരിന്തൽമണ്ണ: 36 ദിവസം പ്രായമായ കുഞ്ഞിന് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ അത്യപൂർവ ശസ്ത്രക്രിയ. എറണാകുളം ചെണ്ടമംഗലം സ്വദേശികളായ ദന്പതികളുടെ കുഞ്ഞിനാണ് പാരതൈറോയ്ഡിന്റെ അത്യപൂർവ ശസ്ത്രക്രിയ നടത്തിയത്. ലക്ഷത്തിൽ രണ്ടുപേർക്ക് മാത്രം വരാവുന്ന ജന്മനാ സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണിത്. കുഞ്ഞിന് ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന പാരതൈറോയ്ഡ് ഗ്രന്ഥികളെ ബാധിക്കുന്ന നിയോനീറ്റൽ സിവിയർ ഹൈപ്പർ പാരതൈറോയ്ഡിസം എന്ന രോഗവസ്ഥയാണിത്. ഇതിനായി പാരതൈറോയ്ഡ് ഗ്രന്ഥികൾ പൂർണമായും എത്രയും പെട്ടെന്ന് നീക്കം ചെയ്യുക എന്നാണ് ഡോക്ടർ നിർദേശിച്ചത്. എന്റോക്രൈൻ സർജറി വിഭാഗത്തിലെ വിദഗ്ധനും പരിചയസന്പന്നനുമായ ഡോ. രഞ്ജിത്ത് സുകുമാർ വിജയകരമായി തന്നെ നീണ്ട നാലു മണിക്കൂർ ശസ്ത്രക്രിയയിലൂടെ പാരതൈറോയ്ഡ് നീക്കം ചെയ്തു. പരിചയസന്പന്നയായ നവജാത ശിശുരോഗ വിദഗ്ധ ഡോ.ബിന്ദു പൂർണ പിന്തുണ നൽകി. അനസ്തേഷ്യവിഭാഗം മേധാവി ഡോ.മംഗേഷ് ഷിനോയ്, ഡോ.ബ്രിജേഷ്, സ്റ്റാഫ് നഴ്സുമാരായ ബിൻസി, ടിക്സി, അന്പിളി, ഹേമ, ആര്യ, സഫീല,…
Read MoreDay: May 1, 2021
ഫലം തത്സമയം അറിയാൻ വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്! സംസ്ഥാനങ്ങളെ വേർതിരിച്ചും സ്ഥാനാർഥിയെക്കുറിച്ചും അറിയാനുള്ള സൗകര്യവും
പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയുവാൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് വോട്ടർ ഹെൽപ് ലൈൻ ആപ്ലിക്കേഷൻ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ results.eci.gov.in എന്ന വെബ് സൈറ്റിലും ഫലങ്ങൾ ലഭ്യമാകും. നാളെ രാവിലെ എട്ടുമുതൽ വോട്ടെണ്ണൽ വിവരങ്ങൾ ലഭ്യമായി തുടങ്ങും. സംസ്ഥാനങ്ങളെ വേർതിരിച്ചും സ്ഥാനാർഥിയെക്കുറിച്ചും പ്രത്യേകമായി അറിയാൻ ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്. പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും എൻഐസിയുടെ നേതൃത്വത്തിൽ മീഡിയാ സെന്റർ സ്ഥാപിക്കും. കളക്ടറേറ്റിലും ജില്ലാതല മീഡിയ സെന്റർ ഒരുക്കുമെന്ന് ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ജിജി ജോർജ് പറഞ്ഞു. വോട്ടർമാരെ പ്രചോദിപ്പിക്കുകയും ബോധവത്കരിക്കുകയും തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരിടത്തു നിന്നു നൽകുക എന്ന ലക്ഷ്യവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ഹെൽപ്പ് ലൈൻ എന്ന ഈ ആപ്പ് നിർമിച്ചത്. അതിന്റെ ഭാഗമായി ഇത്തവണ…
Read Moreമകളുടെ ആത്മഹത്യയുടെ പേരിൽ കാമുകന്റെ മാതാവിനെ കൊലപ്പെടുത്തി; പ്രതി കുറ്റക്കാരനെന്നു കോടതി; സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: മകളുടെ ആത്മഹത്യയുടെ പേരിൽ കാമുകന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ആലപ്പുഴ പുന്നപ്ര പത്താംവാർഡ് പനയ്ക്കൽ വീട്ടിൽ ഹരിദാസിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി രണ്ട് ജഡ്ജ് എ. ഇജാസ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2012 ഡിസംബർ 12ന് രാവിലെ പത്തോടെ പ്രതിയുടെ മകൾ കാമുകനെ വിവാഹം കഴിച്ച് ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. ഇത് മാതാവ് തടഞ്ഞതിലുള്ള മനോവിഷമത്താൽ കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിലുള്ള വിരോധത്താൽ പ്രതി വടിവാളുമായി പത്മിനിയുടെ വീട്ടിലെത്തി മകനെ കാണാത്തതിനാൽ അമ്മയെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ പത്മിനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ. രമേശൻ, അഡ്വ. വി.വി. ബൈജു എന്നിവർ ഹാജരായി.
Read Moreകോവിഡ് ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങുന്നില്ല! ഓട്ടോ, ടാക്സികളില്‍ പകുതിയോളം സര്‍വീസ് നിര്‍ത്തുന്നു; നേരിടുന്നത് സമീപകാലത്തെ വലിയ പ്രതിസന്ധി
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങാതായതും രാത്രി കര്‍ഫ്യൂ നിലവില്‍ വരികയും ചെയ്തതോടെ ഓട്ടോ, ടാക്സികൾ ഓട്ടം നിര്‍ത്താനൊരുങ്ങുന്നു. സമീപകാലത്തെ വലിയ പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്. സ്വന്തമായി വാഹനമുള്ളവര്‍ മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളു. ആദ്യഘട്ടം കോവിഡ് വ്യാപനം കുറഞ്ഞസമയം പൊതുഗതാഗതം സജീവമായതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് കോവിഡ് വീണ്ടും വ്യാപിച്ചതും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതും. അതോടെ സാധാരണ ഓട്ടവും ഇല്ലാതായി. സ്കൂള്‍ തുറക്കാത്തതിനാല്‍ കുട്ടികളുടെ സ്ഥിരം ട്രിപ്പും മുടങ്ങി. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് ഇവര്‍ പറയുന്നു. ദിവസം 600-700 നും രൂപയ്ക്കിടക്ക് ഓട്ടം കിട്ടിയിരുന്നിടത്ത് ഒരു ദിവസം ചെലവ് കഴിഞ്ഞ് നൂറ് രൂപ മിച്ചം ലഭിച്ചാല്‍ ഭാഗ്യമെന്നാണ് തൊഴിലാളികളുടെ പക്ഷം. ഇന്ധനവില, ഓട്ടോ സ്പെയര്‍ പാര്‍ട്സുകളുടെ വില എന്നിവയുടെ വര്‍ധന മൂലം ജീവിതം ദുസഹമായിക്കൊണ്ടിരിക്കെയാണ് കോവിഡ് രണ്ടാംവരവ്…
Read Moreഇന്ത്യക്കാർക്ക് മാത്രമേ വാക്സിൻ നല്‍കൂ..! വാക്സിൻ ലഭ്യമല്ല, വിമാനവുമില്ല; തിരിച്ചുപോകാൻ നിർവാഹമില്ലാതെ അമേരിക്കൻ പൗരൻ
പീരുമേട്: വാക്സിൻ ലഭ്യമല്ല, തിരിച്ചു പോകാൻ വിമാനവുമില്ലാതെ അമേരിക്കൻ പൗരൻ പ്രതിസന്ധിയിലായി. ആരോഗ്യ വകുപ്പിന്റെ കനിവ് തേടി ജോണി പീയേർസ് വാഗമണ്ണിൽ തനിച്ചു കഴിയുകയാണ്. 75-കാരനായ അമേരിക്കൻ പൗരനായ ജോണി കേരളം സന്ദർശിച്ചതിനുശേഷം 14 മാസങ്ങളായി നാട്ടിലേക്ക് മടങ്ങാനാവാതെ വാഗമണ്ണിൽ തുടരുകയാണ്. വിദേശ പൗരനായതിനാലാണ് ഇയാൾക്ക് വാക്സിൻ ലഭിക്കാത്തത്. വാക്സിൻ സ്വീകരിക്കുന്നതിനായി മൂന്ന് ആശുപത്രികളിൽ എത്തിയെങ്കിലും ഇന്ത്യക്കാർക്ക് മാത്രമേ വാക്സിൻ നല്‍കൂ എന്ന മറുപടിയാണ് അധികൃതരിൽനിന്നും ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽനിന്നും വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യവും നിലവിൽ ലഭ്യമല്ലാത്തതാണ് ഇയാൾക്ക് തിരിച്ചടിയായത്. കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കേണ്ടതായുണ്ട്. ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടില്ല. കാൻസർ രോഗബാധിതനായ ഇയാൾ നാട്ടിലേക്ക് മടങ്ങാൻ മേയ് ഏഴിന് ടിക്കറ്റ് ബുക്കുചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽനിന്നുമുള്ള പാസഞ്ചർ…
Read Moreവാട്സ് ആപ്പിലും മെസഞ്ചറിലും ഇങ്ങനെ കാണാം; ‘പ്ലീസ് ഹെൽപ് മീ… സഹായിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക; ജാഗ്രതവേണം….
സ്വന്തം ലേഖിക കണ്ണൂർ: ഉന്നതരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയിൽ നിരവധി പേരുടെ പേരിലാണ് വ്യാജ അക്കൗണ്ടുകൾ രൂപപ്പെട്ടത്. മന്ത്രിമാരോ പോലീസിന്റെ തലപ്പത്തുള്ളവരോ ഉന്നത പദവികൾ വഹിക്കുന്നവരോ ആണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പിന്റെ പ്രധാന ഇര. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആദ്യം അവരുമായി അടുത്ത ബന്ധമുള്ള എല്ലാവർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും. സൗഹൃദസംഭാഷണത്തിലൂടെ കൂടുതൽ അടുപ്പം സ്ഥാപിച്ചെടുക്കും. പിന്നീട് ചികിത്സാസഹായങ്ങളോ സാന്പത്തികസഹായങ്ങളോ മറ്റോ വേണമെന്ന് വിശ്വസിപ്പിച്ചെടുത്ത് പണം തട്ടലാണ് ഇവരുടെ രീതി. പതിനായിരം രൂപയിൽ തുടങ്ങി ലക്ഷങ്ങൾ വരെ ഇവർ ഇങ്ങനെ തട്ടിയെടുക്കുന്നുണ്ട്. പലരും നേരിട്ടോ ഫോണിലോ അവരുമായി ബന്ധപ്പെടുന്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാകുന്നത്. പിന്നീട് ഈ തട്ടിപ്പുവീരൻമാരെക്കുറിച്ച് അന്വേഷിച്ചാൽ പൊടിപോലും കിട്ടുകയുമില്ല. ഇത്തരത്തിൽ നിരവധി കേസുകളിലാണ് തുന്പില്ലാതെ പോലീസ് ഇരുട്ടിൽ തപ്പുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരുടെ പേരിൽത്തന്നെ…
Read Moreഇന്ന് ലോക തൊഴിലാളി ദിനം! കുമരകത്തിന്റെ പരിസ്ഥിതി സംരക്ഷിച്ചു മുക്താർ കണ്ടെത്തുന്നത് സ്വന്തം കുടുംബം പോറ്റാനുള്ള വരുമാനം
കുമരകം: വിനോദ സഞ്ചാര കേന്ദ്രമായ കുമരകം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുള്ള ശ്രമത്തിലൂടെ ഡൽഹി സ്വദേശിയായ മുക്താർ കണ്ടെത്തുന്നതു കുടുംബം പോറ്റാനുള്ള വരുമാനമാർഗം കൂടിയാണ്. കഴിഞ്ഞ പത്ത് വർഷങ്ങളായി വഴിയോരങ്ങളിൽ പുലർച്ചെ 4.30 മുതൽ സൈക്കിൾ റിക്ഷയിൽ എത്തി പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യങ്ങളും ശേഖരിക്കുന്ന മുക്താർ നടത്തുന്നത് അവഗണിക്കാനാവാത്ത പരിസ്ഥിതി സംരക്ഷണം കൂടിയാണ്. തന്റെ സൈക്കിൾറിക്ഷയുടെ പിന്നിൽ പ്ലാസ്റ്റിക് ചാക്കുകൾ തുന്നിച്ചേർത്ത് സജ്ജീകരിച്ചിരിക്കുന്ന സംഭരണി നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾകൊണ്ട് നിറയുന്പോൾ ലഭിക്കുന്നത് തന്റെയും ഡൽഹിയിലുള്ള കുടുംബാംഗങ്ങളുടെയും നിത്യച്ചെലവിനുള്ള വരുമാനമാർഗം കൂടിയാണ്. കുമരകം പഞ്ചായത്തിലെ ഓരോ വീടുകളിൽനിന്നും പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ഹരിത കർമ സേനാംഗങ്ങളെത്തി ശേഖരിക്കുന്നുണ്ട്. എന്നിട്ടുപോലും കുമരകത്തെ വഴിയോരങ്ങളിൽനിന്നും നിത്യേന 60 മുതൽ 100 കിലോ വരെ പ്ലാസ്റ്റിക് പെറുക്കിയെടുക്കാൻ കഴിയുന്നുണ്ടെന്നാണ് മുക്താർ അവകാശപ്പെടുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് മന്ദഗതിയിലാണു കുമരകം ടൂറിസമെങ്കിലും ദിനംപ്രതി ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ…
Read Moreകടുത്ത നിയന്ത്രണങ്ങൾ! രോഗവർധനയുള്ള ജില്ലകളിൽ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വന്നേക്കും; സർക്കാർ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം അനുവദനീയമായ കാര്യങ്ങൾ ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്നും നാളെയും, തുടർന്ന് ചൊവ്വ മുതൽ അടുത്ത ഞായർ വരെയും പ്രഖ്യാപിച്ചിരിക്കുന്ന ഭാഗിക ലോക്ക്ഡൗണിൽ കർശന നിയന്ത്രണങ്ങൾ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഇതിനിടെ രോഗം വല്ലാതെ വർധിക്കുന്ന ജില്ലകളിൽ സന്പൂർണ ലോക്ക്ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂചന നൽകി. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ ആരും പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാഗിക ലോക്ക്ഡൗണ്‍ ദിവസങ്ങളിൽ അത്യാവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എല്ലാവരും വീട്ടിലിരിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. സിനിമ, ടെലിവിഷൻ പരന്പരകൾ, ഡോക്യുമെന്ററികൾ എന്നിവയുടെ ഇൻഡോർ, ഔട്ട് ഡോർ ഷൂട്ടിംഗ് നടത്താൻ പാടില്ല. കടുത്ത നിയന്ത്രണങ്ങൾ; മാർഗനിർദേശം പുറത്തിറക്കി സർക്കാർ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം അനുവദനീയമായ കാര്യങ്ങൾ ചുവടെ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണൽ ക്രമീകരണങ്ങൾ, മറ്റ് അടിയന്തര സേവനങ്ങൾ ഇന്നും നാളെയും അനുവദിക്കും. തെരഞ്ഞെടുപ്പു…
Read Moreഎല്ലാവർക്കും ലഭ്യമാക്കണം! വാക്സിൻ വിലയിൽ വിവേചനം അരുത് ; കേന്ദ്രസർക്കാർ ശക്തമായി അധികാരം ഉപയോഗിച്ച് ഇടപെടണമെന്നു സുപ്രീംകോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വാക്സിനു വ്യത്യസ്ത വിലകൾ ഈടാക്കുന്നതിനെതിരേ കേന്ദ്രസർക്കാർ ശക്തമായി അധികാരം ഉപയോഗിച്ച് ഇടപെടണമെന്നു സുപ്രീംകോടതി. വാക്സിനുകളുടെ വിലനിർണയവും വിതരണവും മരുന്നുകന്പനികൾക്കു മാത്രമായി വിട്ടുനൽകരുത്. അതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേന്ദ്രസർക്കാരിനു വേണ്ടി ആയാലും സംസ്ഥാനങ്ങൾക്കുവേണ്ടി ആയാലും മരുന്നു വാങ്ങുന്നത് ആത്യന്തികമായി രാജ്യത്തെ പൗരന്മാർക്കുവേണ്ടിയാണ്. ഇതിനായി ദേശീയ രോഗപ്രതിരോധ പദ്ധതി മാതൃകയാക്കണം. എന്തുകൊണ്ടാണു കേന്ദ്രത്തിന് ഇതിന്റെ നൂറു ശതമാനവും സംഭരണം ഏറ്റെടുക്കാൻ കഴിയാത്തതെന്നും ഉത്പാദകരെ കണ്ടെത്തി വിലപേശൽ നടത്തി സംസ്ഥാനങ്ങൾക്കു മരുന്നു വിതരണം ചെയ്യണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വാക്സിൻ സംഭരണത്തിന്റെ കേന്ദ്രീകൃത രീതിയെക്കുറിച്ചും വിതരണത്തിന്റെ വികേന്ദ്രീകൃത രീതിയെക്കുറിച്ചുമാണ് ചൂണ്ടിക്കാട്ടിയതെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിതരണം ചെയ്യുന്ന വാക്സിൻ അൻപതു ശതമാനം സംസ്ഥാനങ്ങൾക്കു നൽകുകയാണു കേന്ദ്രസർക്കാർ ചെയ്തത്. പക്ഷേ, അതുമൂലം ഏതു സംസ്ഥാനത്തിന് എത്രത്തോളം വാക്സിൻ ലഭിക്കണമെന്നതു സംബന്ധിച്ച് മരുന്നു കന്പനികൾ തീരുമാനിക്കുന്ന…
Read Moreരണ്ടു മാസ്കുകൾ ധരിക്കണം, ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം! കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഇരട്ട മാസ്കുകൾ ധരിക്കുന്നതു വഴി രോഗബാധ വലിയ തോതിൽ തടയാൻ സാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സർജിക്കൽ മാസ്ക് ധരിച്ചതിനു ശേഷം അതിനു മുകളിൽ തുണി മാസ്ക് വയ്ക്കുകയാണു ചെയ്യേണ്ടത്. ഈ തരത്തിൽ മാസ്കുകൾ ധരിക്കുകയും കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താൽ രോഗബാധ വലിയ തോതിൽ തടയാൻ സാധിക്കും. മാസ്കുകൾ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണം. ഓഫീസ് ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ഉണ്ടാകാൻ പാടില്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. വാസ്തവവിരുദ്ധവും അതിശയോക്തി കലർത്തിയതും ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ജില്ലാ കളക്ടർ അടപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പും താക്കീതും നൽകിയിട്ടും ഗൗരവം ഉൾക്കൊള്ളാത്ത സ്ഥാപനങ്ങൾക്ക്…
Read More