ല​ക്ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് മാ​ത്രം വ​രാ​വു​ന്ന ജന്മനാ സം​ഭ​വി​ക്കു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ! 36 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് എം​ഇ​എ​സി​ൽ അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ

പെ​രി​ന്ത​ൽ​മ​ണ്ണ: 36 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ​ അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ.

എ​റ​ണാ​കു​ളം ചെ​ണ്ട​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ കു​ഞ്ഞി​നാ​ണ് പാ​ര​തൈ​റോ​യ്ഡി​ന്‍റെ അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ല​ക്ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് മാ​ത്രം വ​രാ​വു​ന്ന ജന്മനാ സം​ഭ​വി​ക്കു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണി​ത്.

കു​ഞ്ഞി​ന് ജീ​വ​ഹാ​നി വ​രെ സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന പാ​ര​തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക​ളെ ബാ​ധി​ക്കു​ന്ന നി​യോ​നീ​റ്റ​ൽ സി​വി​യ​ർ ഹൈ​പ്പ​ർ പാ​ര​തൈ​റോ​യ്ഡി​സം എ​ന്ന രോ​ഗ​വ​സ്ഥ​യാ​ണി​ത്.

ഇ​തി​നാ​യി പാ​ര​തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക​ൾ പൂ​ർ​ണ​മാ​യും എ​ത്ര​യും പെ​ട്ടെ​ന്ന് നീ​ക്കം ചെ​യ്യു​ക എ​ന്നാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്.

എ​ന്‍റോ​ക്രൈ​ൻ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​നും പ​രി​ച​യ​സ​ന്പ​ന്ന​നു​മാ​യ ഡോ. ​ര​ഞ്ജി​ത്ത് സു​കു​മാ​ർ വി​ജ​യ​ക​ര​മാ​യി ത​ന്നെ നീ​ണ്ട നാ​ലു മ​ണി​ക്കൂ​ർ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പാ​ര​തൈ​റോ​യ്ഡ് നീ​ക്കം ചെ​യ്തു.

പ​രി​ച​യ​സ​ന്പ​ന്ന​യാ​യ ന​വ​ജാ​ത ശി​ശു​രോ​ഗ വി​ദ​ഗ്ധ ഡോ.​ബി​ന്ദു പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി.

അ​ന​സ്തേ​ഷ്യ​വി​ഭാ​ഗം മേ​ധാ​വി ഡോ.​മം​ഗേ​ഷ് ഷി​നോ​യ്, ഡോ.​ബ്രി​ജേ​ഷ്, സ്റ്റാ​ഫ് ന​ഴ്സു​മാ​രാ​യ ബി​ൻ​സി, ടി​ക്സി, അ​ന്പി​ളി, ഹേ​മ, ആ​ര്യ, സ​ഫീ​ല, ഒ.​ടി.​ടെ​ക്നി​ഷ്യ​ൻ ബെ​ൻ​സി, അ​രു​ണ്‍ തു​ട​ങ്ങി​യ​വ​രു​ടെ വി​ദ​ഗ്ധ സം​ഘം ഈ ​ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. കു​ഞ്ഞ് പൂ​ർ​ണ സു​ഖം പ്രാ​പി​ച്ച​താ​യി ഡോ.​ര​ഞ്ജി​ത്ത് സു​കു​മാ​ർ അ​റി​യി​ച്ചു.

 

Related posts

Leave a Comment