കടുത്ത നിയന്ത്രണങ്ങൾ! രോഗവർധനയുള്ള ജി​ല്ല​ക​ളി​ൽ സമ്പൂര്‍ണ ലോ​ക്ക്ഡൗ​ണ്‍ വ​ന്നേ​ക്കും; സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ ഇങ്ങനെ…

സ്വന്തം ലേഖകൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്നും നാ​​​​ളെ​​​​യും, തു​​​​ട​​​​ർ​​​​ന്ന് ചൊ​​​​വ്വ മു​​​​ത​​​​ൽ അ​​​​ടു​​​​ത്ത ഞാ​​​​യ​​​​ർ വ​​​​രെ​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഭാ​​​​ഗി​​​​ക ലോ​​​​ക്ക്ഡൗ​​​​ണി​​​​ൽ ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ഇ​​​​തി​​​​നി​​​​ടെ രോ​​​​ഗം വ​​​​ല്ലാ​​​​തെ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന ജി​​​​ല്ല​​​​ക​​​​ളി​​​​ൽ സന്പൂ​​​​ർ​​​​ണ ലോ​​​​ക്ക്ഡൗ​​​​ണ്‍ വേ​​​​ണ്ടിവ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സൂ​​​​ച​​​​ന ന​​​​ൽ​​​​കി.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യം ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ ആ​​​​രും പു​​​​റ​​​​ത്തി​​​​റ​​​​ങ്ങ​​​​രു​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഭാ​​​​ഗി​​​​ക ലോ​​​​ക്ക്ഡൗ​​​​ണ്‍ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ത്യാ​​​​വ​​​​ശ്യ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. എ​​​​ല്ലാ​​​​വ​​​​രും വീ​​​​ട്ടി​​​​ലി​​​​രി​​​​ക്കു​​​​ക എ​​​​ന്നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

സി​​​​നി​​​​മ, ടെ​​​​ലി​​​​വി​​​​ഷ​​​​ൻ പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ൾ, ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഇ​​​​ൻ​​​​ഡോ​​​​ർ, ഔ​​​​ട്ട് ഡോ​​​​ർ ഷൂ​​​​ട്ടിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ പാ​​​​ടി​​​​ല്ല.

കടുത്ത നിയന്ത്രണങ്ങൾ; മാർഗനിർദേശം പുറത്തിറക്കി

സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ ചു​​​​വ​​​​ടെ:

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, മ​​​​റ്റ് അ​​​​ടി​​​​യ​​​​ന്ത​​​​ര സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്നും നാ​​​​ളെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ, കൗ​​​​ണ്ടിം​​​​ഗ് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ, മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രെ മാ​​​​ത്ര​​​​മേ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പ്രവേ ശനം അ​​​​നു​​​​വ​​​​ദി​​​​ക്കൂ.

അ​​​​വ​​​​ശ്യസേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന കേ​​​​ന്ദ്ര- സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ, സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ൾ എന്നി വയ്ക്കും കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന എ​​​​ല്ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്.

മ​​​​റ്റു വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ അ​​​​ത്യാ​​​​വ​​​​ശ്യം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മാ​​​​ത്രം. കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സെ​​​​ക്ട​​​​റ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റു​​​​മാ​​​​ർ​​​​ക്കും ജോ​​​​ലി ചെ​​​​യ്യാം.

24 മ​​​​ണി​​​​ക്കൂ​​​​റും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട അ​​​​ടി​​​​യ​​​​ന്ത​​​​ര സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ, ക​​​​ന്പ​​​​നി​​​​ക​​​​ൾ, സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ. ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ഐ​​​​ഡ​​​​ന്‍റി​​​​റ്റി കാ​​​​ർ​​​​ഡ് കാ​​​​ണി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ക്സി​​​​ജ​​​​ൻ വി​​​​ത​​​​ര​​​​ണം ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രും.

ഓ​​​​ക്സി​​​​ജ​​​​ൻ ടെ​​​​ക്നീ​​​​ഷന്മാ​​​​ർ, ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, ശു​​​​ചീ​​​​ക​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഐ​​​​ഡ​​​​ന്‍റി​​​​റ്റി കാ​​​​ർ​​​​ഡു​​​​മാ​​​​യി സ​​​​ഞ്ച​​​​രി​​​​ക്കാം.

ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സ​​​​ർ​​​​വീ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, പെ​​​​ട്രോ​​​​നെ​​​​റ്റ്, പെ​​​​ട്രോ​​​​ളി​​​​യം, എ​​​​ൽ​​​​പി​​​​ജി യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ. ഐ​​​​ടി, ഐ​​​​ടി അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ത്യാ​​​​വ​​​​ശ്യം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ രോ​​​​ഗി​​​​ക​​​​ളും കൂ​​​​ട്ടി​​​​രി​​​​പ്പു​​​​കാ​​​​രും, കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന​​​​വ​​​​ർ. മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ൾ ക​​​​രു​​​​ത​​​​ണം.

മെ​​​​ഡി​​​​ക്ക​​​​ൽ ഷോ​​​​പ്പു​​​​ക​​​​ൾ, പ​​​​ത്രം, ഭ​​​​ക്ഷ​​​​ണ- പ​​​​ല​​​​വ്യഞ്ജ ന- പ​​​​ച്ച​​​​ക്ക​​​​റി- പ​​​​ഴം ക​​​​ട​​​​ക​​​​ൾ. പാ​​​​ൽ ബൂ​​​​ത്തു​​​​ക​​​​ൾ, ഇ​​​​റ​​​​ച്ചി, മ​​​​ത്സ്യം, ക​​​​ള്ളു​​​​ഷാ​​​​പ്പു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാം.

വാ​​​​ഹ​​​​ന റി​​​​പ്പ​​​​യ​​​​ർ, സ​​​​ർ​​​​വീ​​​​സ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ തു​​​​റ​​​​ക്കാം. ഹോം ​​​​ഡെ​​​​ലി​​​​വ​​​​റി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണം. ക​​​​ട​​​​യു​​​​ട​​​​മ​​​​ക​​​​ളും ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഇ​​​​ര​​​​ട്ടമാ​​​​സ്കു​​​​ക​​​​ളും കൈ​​​​യു​​​​റ​​​​ക​​​​ളും ധ​​​​രി​​​​ക്ക​​​​ണം. രാ​​​​ത്രി ഒ​​​​ന്പ​​​​തു വ​​​​രെ​​​​യേ ക​​​​ട​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​വൂ.

ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ, റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് പാ​​​​ഴ്സ​​​​ൽ മാ​​​​ത്ര​​​​മേ ന​​​​ൽ​​​​കാ​​​​വൂ. ഹോം​​​​ഡെ​​​​ലി​​​​വ​​​​റി അ​​​​നു​​​​വ​​​​ദി​​​​ക്കും. രാ​​​​ത്രി ഒ​​​​ന്പ​​​​തു വ​​​​രെ​​​​യേ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​വൂ.

ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നു വ​​​​രെ മാ​​​​ത്രം. മ​​​​റ്റു ജോ​​​​ലി​​​​ക​​​​ൾ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടു വ​​​​രെ തു​​​​ട​​​​രാം. ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ പ​​​​ര​​​​മാ​​​​വ​​​​ധി ഓ​​​​ണ്‍​ലൈ​​​​ൻ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക.

ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ബ​​​​സ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ, ട്രെ​​​​യി​​​​ൻ, വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കും. ഇ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​രെ കൊ​​​​ണ്ടുവ​​​​രു​​​​ന്ന​​​​തി​​​​നും ആ​​​​ശു​​​​പ​​​​ത്രി ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കും സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​ക​​​​ൾ, ടാ​​​​ക്സി എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ൾ കാ​​​​ണി​​​​ക്ക​​​​ണം.

വി​​​​വാ​​​​ഹം (50 പേ​​​​ർ മാ​​​​ത്രം), ഗൃ​​​​ഹ​​​​പ്ര​​​​വേ​​​​ശ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ കോ​​​​വി​​​​ഡ് ജാ​​​​ഗ്ര​​​​താ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു ന​​​​ട​​​​ത്താം.
മൃതസം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കു പ​​​​ര​​​​മാ​​​​വ​​​​ധി 20 പേ​​​​ർ.

അ​​​​തി​​​​ഥിത്തൊഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ർ ചെ​​​​യ്യു​​​​ന്ന ജോ​​​​ലി​​​​ക​​​​ൾ കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ പാ​​​​ലി​​​​ച്ചു ചെ​​​​യ്യാം. വീ​​​​ട്ടു​​​​ജോ​​​​ലി​​​​ക്കാ​​​ർക്കും രോ​​​​ഗി​​​​ക​​​​ളെ ശു​​​​ശ്രൂ​​​​ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്.

– റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ൾ, സി​​​​വി​​​​ൽ സ്പ്ലൈ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ൾ എ​​​​ന്നി​​​​വ പ്രവർത്തി ക്കാം.

കൃ​​​​ഷി, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണം, തോ​​​​ട്ട​​​​ങ്ങ​​​​ൾ, വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ, ചെ​​​​റു​​​​കി​​​​ട- ഇ​​​​ട​​​​ത്ത​​​​രം വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ, നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ പാ​​​​ലി​​​​ച്ചു ന​​​​ട​​​​ത്താം.

ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടു ച​​​​തു​​​​ര​​​​ശ്ര മീ​​​​റ്റ​​​​റി​​​​ൽ ഒ​​​​രാ​​​​ൾ എ​​​​ന്ന അ​​​​ക​​​​ലം പാ​​​​ലി​​​​ച്ച് പ​​​​ര​​​​മാ​​​​വ​​​​ധി 50 പേ​​​​ർ​​​​ക്ക് ആ​​​​രാ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം.

Related posts

Leave a Comment